പോസ്റ്റുകള്‍

ഫെബ്രുവരി, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആത്മാവ് ഊർജ്ജം ആണോ?

ഇമേജ്
  “ബോധം “ (consciousness)ഉണ്ട് എന്നതിൽ തർക്കം ഇല്ല . മരണശേഷം പലപ്പോഴും "ആത്മാവ്" എന്ന് വിളിക്കപ്പെടുന്ന ബോധത്തിന്റെ ഊർജ്ജത്തിന് എന്ത് സംഭവിക്കും എന്ന ചോദ്യം ശാസ്ത്രം, തത്ത്വചിന്ത, ആത്മീയത എന്നിവയുമായി  ഇടകലർന്ന് ചർച്ചചെയ്യപ്പെടാറുമുണ്ട്.  ശാസ്ത്രീയ സിദ്ധാന്തങ്ങളെയും മതപരമായ ആശയങ്ങളുമായുള്ള അവയുടെ സാധ്യതയും വിന്യാസവും ഒക്കെ കൂട്ടി കലക്കി ഉള്ള ചില ചിന്തകൾ ആണ് പറയാൻ ആഗ്രഹിക്കുന്നത്.  ഊർജ്ജമെന്ന നിലയിൽ ബോധത്തെക്കുറിച്ചുള്ള ശാസ്ത്രീയ വീക്ഷണങ്ങൾ ; ഊർജ്ജത്തെ നശിപ്പിക്കാൻ കഴിയില്ല, രൂപാന്തരപ്പെടുത്താൻ മാത്രമേ കഴിയൂ എന്നതൊക്കെ ആധുനിക ശാസ്ത്രം അംഗീകരിക്കുന്നു (law of energy conservation) “ബോധം”ഊർജ്ജവുമായി ബന്ധപ്പെട്ടതാണെങ്കിൽ, (അത് നമുക്ക് അറിയില്ല ) അത് മരണാനന്തരവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.  സമീപ കാല ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ , ഫിസിക്സുമായി ബന്ധപ്പെട്ട നവീന കണ്ടെത്തലുകൾ ക്വാണ്ടം സിദ്ധാന്തങ്ങളിൽ ഉണ്ടായ സമീപ പഠനങ്ങൾ കാണിക്കുന്നത് , ചില ഭൗതികശാസ്ത്രജ്ഞർ നിർദ്ദേശിക്കുന്നത് , നമ്മുടെ ബോധത്തിൽ ക്വാണ്ടം പ്രക്രിയകൾ (ഉദാ. തരംഗ-കണിക ദ്വന്ദ്വത, ബന്ധങ്ങൾ ) ഉൾപ്പെട്...

ചരിത്രത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഫ്രാൻസിസ് മാർപാപ്പ. Joe Joseph Muthirery

ഇമേജ്
  എത്ര പ്രോ ആക്റ്റീവ് ആണ് ഫ്രാൻസിസ് മാർപാപ്പ . കൃത്യമായ നിലപാടുകൾ കൊണ്ട് തികച്ചും പൊളിറ്റിക്കൽ മനുഷ്യൻ. 2000 വർഷം പഴക്കമുള്ള കത്തോലിക് ചർച്ചിൽ വന്നതിൽ വച്ച് ഏറ്റവും നല്ല പോപ്പ് . ഫലസ്തീൻ  വിഷയത്തിൽ അടക്കം , പോപ്പ് സ്വീകരിച്ച നിലപാടുകൾ തികച്ചും മനുഷ്യ പക്ഷത്ത് തന്നെ ആയിരുന്നു .  ഏത് പാരമ്പര്യത്തിൽ നിന്നാണ് അദ്ദേഹം ഈ നിലപാടുകൾ എടുക്കുന്നത് എന്ന് മ നസ്സി ലാക്കേണ്ടത് അത്യാവശ്യമാണ്. ഈ വർഷം -2025 വരെ കണക്ക് എടുത്താൽ -1961 വർഷം പാരമ്പര്യം ഉള്ള , 266 പോപ്പ് മാർ ഭരിച്ച കത്തോലിക്ക സഭ എന്ന ലോകത്തിലെ ഏറ്റവും ശക്തമായ, ധനികരായ , ലോകത്തിലെ ഏറ്റവും വലിയ പ്രസ്ഥാനത്തിൽ - ഏറ്റവും മാന്യനായ പോപ്പ് , മറ്റ് മതങ്ങളുമായി ഏറ്റവും ചേർന്ന് പോകുവാനും ചേർത്ത് നിർത്തുവാനും തയ്യാറായ പോപ്പ് , മുസ്ലിംങ്ങൾ നമ്മുടെ സഹോദരൻ ആണ് എന്ന് പ്രഖ്യാപിക്കാൻ  ധൈര്യം കാണിച്ച പോപ്പ്. ഫലസ്തീൻ മനുഷ്യർക്ക് ഒപ്പം മാത്രമാണ് ഞാൻ എന്ന് അസന്നിഗ്ദ്ധം വ്യക്തമാക്കിയ പോപ്പ് . നല്ല മനുഷ്യൻ ആകാൻ ദൈവത്തിൽ വിശ്വസിക്കണം എന്നില്ല എന്ന് പറഞ്ഞ പോപ്പ് , കമ്യുണിസം മനുഷ്യ സ്നേഹമാണ് എന്ന് പറഞ്ഞ പാപ്പ , ആദത്തിനെയും ഹവ്വയെയും ഒക്കെ...

1932 ലെ എമു മഹായുദ്ധം-ജോ ജോസഫ് മുതിരേരി

ഇമേജ്
  Joe Joseph സൈനിക ചരിത്രത്തിലെ ഏറ്റവും വിചിത്രമായ സംഘർഷങ്ങളിലൊന്നാണ് 1932-ൽ പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ നടന്നത് . ഓസ്ട്രേലിയൻ സർക്കാർ യന്ത്രതോക്കുകളുമായി പരിപൂർണ്ണ യുദ്ധ സജ്ജരായ സൈനികരുടെ ഒരു യൂണിറ്റ്നെ  തന്നെ അപൂർവ്വത്തിൽ അപൂർവ്വം ഒരു ശത്രുവിനെ നേരിടാൻ അയച്ചു ; ആയിരക്കണക്കിന് എമു പക്ഷികൾ ആയിരുന്നു ആ മഹാ ശത്രുക്കൾ . ആസ്ട്രേലിയയുടെ ചരിത്രത്തിൽ ഇത് അറിയപ്പെടുന്നത് "ഗ്രേറ്റ് എമു യുദ്ധം" എന്ന പേരിലാണ്. ഈ യുദ്ധത്തിന്റെ ഏറ്റവും രസകരമായ വശം എന്തെന്നാൽ ലോക മിലിറ്ററി ചരിത്രത്തിൽ തന്നെ ഒരു പട്ടാള ഫോഴ്സ് പക്ഷികളോട് തോറ്റ് തുന്നംപാടിയത് ആദ്യമായി ആസ്ട്രേലിയയിൽ തന്നെയാണ് . പക്ഷികളുടെ തന്ത്രപരമായ യുദ്ധത്തിന് മുന്നില്‍ സൈനികർ പരാജയപ്പെട്ടു. ഇത് സൈനിക ചരിത്രത്തിലെ ഏറ്റവും അപമാനകരമായ പരാജയങ്ങളിലൊന്നായി അറിയപ്പെടുന്നു.  ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ആണ് സംഭവം നടക്കുന്നത്. ലോക മഹായുദ്ധം കഴിഞ്ഞു വന്ന പട്ടാളക്കാർക്ക് സർക്കാർ പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ കൃഷിനിലങ്ങൾ സൗജന്യമായി പതിച്ചു നൽകിയിരുന്നു. രാജ്യത്തിന് ആവശ്യമായ  ധാന്യങ്ങൾ ഉത്പാദിപ്പിക്കുവാനും ഗോതമ്പ് കൃഷി ഊർജ്ജിതമാക്കുവാനും ഉദ്ദേശിച്ചായിരു...