ഇംഗ്ലീഷും ചില ഇന്ത്യൻ പ്രശ്നങ്ങളും. ഭാഗം -അഞ്ച്: വ്യാകരണപ്രശ്നങ്ങൾ.
ഭൂതം ഭാവി വർത്തമാനം എന്നിങ്ങനെ മൂന്ന് കാലങ്ങൾ ആണ് ഇന്ത്യൻ ഭാഷകളിലെ വ്യാകരണത്തിൽ ഉള്ള കാലങ്ങൾ. (present ,past,future ) എന്നാൽ ഇംഗീഷിൽ ഇവ മൂന്നിനേയും പിന്നെയും നാലായി തിരിച്ചിരിക്കുന്നു. അതായത് ഇംഗ്ലീഷിൽ മൂന്ന് കാലങ്ങൾ അല്ല; 12 കാലങ്ങൾ ഉണ്ട് അവ ഓരോന്നിനും കൃത്യവും വ്യത്യസ്തവുമായ ഉപയോഗങ്ങളും ഉണ്ട് എന്ന് സാരം. അവ -simple , continuous , perfect , perfect continuous എന്നിവയാണ് . ഇവ നാലും ഭൂതത്തിന്റെ ഭാവിയെക്കുറിച്ചുള്ള വർത്തമാനങ്ങളിൽ കൃത്യമായി ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് വർത്തമാനത്തിൽ simple എന്നത് പ്രെസന്റ് സിംപ്ലിൽ ആകും , ഭൂതത്തിൽ പാസ്റ്റ് സിമ്പിൾ ആകും , ഭാവിയിൽ simple future ആകും അങ്ങനെ അങ്ങനെ. ഇന്ന് നമുക്ക് സിമ്പിൾ present പഠിക്കാം. സ്ഥലം ഉണ്ടെങ്കിൽ present continuous ഉം. simple present tense 🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕 സിംപിളാണ് പവർഫുളും. ഇവയ്ക്ക് പല ഉപയോഗങ്ങൾ ഉണ്ട്. I play foot ball എന്ന വാക്യം സിംപിൾ പ്രെസെന്റ് ആണ് . ഇതിന്റെ അർഥം ഞാൻ ഫുട്ബാൾ കളിക്കാറുണ്ട് എന്നാണ് . ഇവ സ്വാഭാവിക പ്രക്രീയകൾ - i eat food , പ്രകൃതി പ്രതിഭാസങ്ങൾ - Wind blows - sun sets in the west - ശീലങ്ങൾ - he sm...