ആത്മാവ് ഊർജ്ജം ആണോ?

 



“ബോധം “ (consciousness)ഉണ്ട് എന്നതിൽ തർക്കം ഇല്ല . മരണശേഷം പലപ്പോഴും "ആത്മാവ്" എന്ന് വിളിക്കപ്പെടുന്ന ബോധത്തിന്റെ ഊർജ്ജത്തിന് എന്ത് സംഭവിക്കും എന്ന ചോദ്യം ശാസ്ത്രം, തത്ത്വചിന്ത, ആത്മീയത എന്നിവയുമായി  ഇടകലർന്ന് ചർച്ചചെയ്യപ്പെടാറുമുണ്ട്. 


ശാസ്ത്രീയ സിദ്ധാന്തങ്ങളെയും മതപരമായ ആശയങ്ങളുമായുള്ള അവയുടെ സാധ്യതയും വിന്യാസവും ഒക്കെ കൂട്ടി കലക്കി ഉള്ള ചില ചിന്തകൾ ആണ് പറയാൻ ആഗ്രഹിക്കുന്നത്. 


ഊർജ്ജമെന്ന നിലയിൽ ബോധത്തെക്കുറിച്ചുള്ള ശാസ്ത്രീയ വീക്ഷണങ്ങൾ ; ഊർജ്ജത്തെ നശിപ്പിക്കാൻ കഴിയില്ല, രൂപാന്തരപ്പെടുത്താൻ മാത്രമേ കഴിയൂ എന്നതൊക്കെ ആധുനിക ശാസ്ത്രം അംഗീകരിക്കുന്നു (law of energy conservation) “ബോധം”ഊർജ്ജവുമായി ബന്ധപ്പെട്ടതാണെങ്കിൽ, (അത് നമുക്ക് അറിയില്ല ) അത് മരണാനന്തരവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. 


സമീപ കാല ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ , ഫിസിക്സുമായി ബന്ധപ്പെട്ട നവീന കണ്ടെത്തലുകൾ ക്വാണ്ടം സിദ്ധാന്തങ്ങളിൽ ഉണ്ടായ സമീപ പഠനങ്ങൾ കാണിക്കുന്നത് , ചില ഭൗതികശാസ്ത്രജ്ഞർ നിർദ്ദേശിക്കുന്നത് , നമ്മുടെ ബോധത്തിൽ ക്വാണ്ടം പ്രക്രിയകൾ (ഉദാ. തരംഗ-കണിക ദ്വന്ദ്വത, ബന്ധങ്ങൾ ) ഉൾപ്പെട്ടിരിക്കാമെന്നാണ്. ഉദാഹരണത്തിന് Qantum entanglement എന്ന ഫിസിക്കൽ ലോ തന്നെ , ഓരോ കണികകളും അതിന്റെ അതേ രൂപവും ഭാവവും സ്വഭാവവും ഉള്ള മറ്റൊരു കണികയും ആയി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് . ഒരു കണികയിൽ ഉള്ള മാറ്റം അതുമായി ബന്ധപ്പെട്ട മറ്റേ കണികയിൽ സമാന മാറ്റം ഉണ്ടാക്കുന്നുണ്ട് എന്നും തെളിയിച്ചിട്ടുണ്ട്. അൽഭുതം അതല്ല ആ വിദൂര കണിക പ്രകാശ വർഷങ്ങൾക്ക് അപ്പുറം ആണെങ്കിലും പരസ്പരം ഏതോ അദൃശ്യ പാശം കൊണ്ട് ബന്ധപ്പെട്ടാണ് ഉള്ളത് , ഏതാണ് ആ കണക്ഷൻ ഉണ്ടാക്കുന്ന വസ്തു എന്ന് നമുക്ക് ഇന്നും അറിയില്ല . ഈ മേഖലയിൽ മോഡേൺ ഫിസിക്സും ശൈശവ അവസ്ഥയിൽ തന്നെയാണ് നിലവിൽ ഉള്ളത് . ഇത് വച്ച് നോക്കിയാൽ ബോധം എന്നത് ഊർജ്ജം ആണെങ്കിൽ  അവ ശാരീരിക മരണത്തിനപ്പുറം ക്വാണ്ടം entanglement പ്രകാരം നിലനിൽക്കും. ഉദാഹരണത്തിന്, ഓർക്കസ്ട്രേറ്റഡ് ഒബ്ജക്റ്റീവ് റിഡക്ഷൻ സിദ്ധാന്തം എന്ന മറ്റൊരു ക്വാണ്ടം തിയറി പ്രകാരം സൂചിപ്പിക്കുന്നത് തലച്ചോറിലെ ക്വാണ്ടം അവസ്ഥകൾ സൈദ്ധാന്തികമായി സ്വതന്ത്രമായി നിലനിൽക്കാമെന്നും ഉയർന്ന മാനങ്ങളുള്ള യാഥാർത്ഥ്യത്തിലേക്ക് മാറാമെന്നുമാണ്.


ഫിസിക്സ് ആണ് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ശാസ്ത്രീയമായി വളരെ അടുത്തു നിൽക്കുന്ന ശാസ്ത്ര ശാഖ . ഈ ശാസ്ത്ര മേഖലയിൽ ഉണ്ടായ നവീന കുതിച്ചു ചാട്ടങ്ങൾ നാം മനസ്സിലാക്കണം . തിയറി ഓഫ് എവെരിതിങ് എന്ന കീറാ മുട്ടി കീറുവാൻ വേണ്ടി 

( ഐൻസ്റ്റൈൻ ഉയർത്തിയ ജനറൽ റിലേറ്റിവിറ്റി എന്ന പ്രാപഞ്ചിക വസ്തുക്കളുടെ നിയമവും + കണിക അവസ്ഥയിലുള്ള ഭൗതിക പഠനവും (Quantum physics) തമ്മിൽ കൂട്ടി ചേർക്കുവാൻ ഉതകുന്ന ശാസ്ത്രീയ കണ്ണികൾ ഇല്ല നിലവിൽ കാരണം കണിക രൂപത്തിൽ ഉള്ള ഫിസിക്സിന്റെ നിയമങ്ങൾ ജനറൽ റിലേറ്റിവിറ്റിയുടെ നിയമങ്ങളും ആയി പല സാഹചര്യങ്ങളിലും ചേർന്ന് പോകുന്നില്ല - അവിടെയാണ് ഈ രണ്ട് മേഖലകളെയും ചേർത്ത് കെട്ടി “തിയറി ഓഫ് എവെരിതിങ് “ എന്ന പൂർണ്ണ ശാസ്ത്രീയ നിയമം കണ്ടെത്താൻ ശാസ്ത്രജ്ഞൻമാർ കാലാകാലങ്ങൾ ആയി ശ്രമിക്കുന്നത് ഇത് വരെ വിജയിച്ചിട്ടില്ല ) 


ഉള്ള പഠനങ്ങളിൽ ഏറ്റവും പുതിയതാണു M തിയറി , സ്ട്രിംഗ് തിയറി എന്നിവ ഇവ ഇന്ന് യൂണിവേഴ്സിറ്റികളിൽ പഠിപ്പിക്കുന്നുണ്ട്. ഇത് പ്രകാരം മാറ്റർ നിർമ്മിച്ചിരിക്കുന്നത് കണികകൾ കൊണ്ട് അല്ല അതിലും ചെറിയ സ്ട്രിങ് നാരുകൾ കൊണ്ടാണ്. 


കൂടുതൽ വിശദീകരിക്കാൻ സ്ഥലം ഇല്ലാത്തത് കൊണ്ട് സ്ട്രിംഗ് തിയറി ഇവിടെ ചർച്ച ചെയ്യുന്നില്ല ..


എന്തായാലും സ്ട്രിംഗ് തിയറി പ്രകാരം നാം നിലനിൽക്കുന്ന 3D ഡയമെൻഷൻ അല്ലാതെ ഉയർന്ന മാനങ്ങൾ ഉണ്ട് . 12 ഡയമെൻഷനുകൾ വരെ സ്ട്രിംഗ് തിയറി കണക്കുകൂട്ടലുകളിലൂടെ കണ്ടെത്തിയിട്ടുണ്ട്. 

സ്ട്രിംഗ് സിദ്ധാന്തവും മൾട്ടിവേഴ്‌സ് സിദ്ധാന്തങ്ങളും മരണശേഷം ബോധം നമ്മുടെ 3D ലോകം വിട്ട് നാലാമത്തെ സ്പേഷ്യൽ മാനത്തിലേക്കോ മറ്റ് അദൃശ്യമായ മേഖലകളിലേക്കോ മാറിയേക്കാമെന്ന് വാദിക്കുന്നു, ഇത് വ്യക്തികൾ കാലങ്ങളായി വിവരിക്കുന്ന മരണത്തോടടുത്ത അനുഭവങ്ങളുടെ (NDE) നിയർ death Experience) റിപ്പോർട്ടുകളുമായി യോജിക്കുനുണ്ട്. 


ബോധം ഊർജ്ജം ആണെങ്കിൽ ഭൗതിക ശരീരത്തിന്റെ അവസാനത്തോടെ മറ്റ് എല്ലാ ഊർജ്ജവും പോലെ ബോധവും പ്രകൃതിയിൽ ലയിച്ച് ചേരുന്നു എന്ന് ലളിതമായി പറയാം ആളെങ്കിൽ സ്ട്രിംഗ് തിയറി ഒക്കെ പറയുന്നത് പോലെ മറ്റ് ഡയമെൻഷനുകളിലേക്ക് പോകുന്നുണ്ടാവാം - നമുക്ക് രണ്ടും അറിയില്ല, അറിയാൻ ഉള്ള മാർഗങ്ങളും ഇല്ല . നിഗമനങ്ങൾ മാത്രം . സ്ട്രിംഗ് - membrane തിയറികൾ mathematically തെളിയിച്ചവ ആണ് valid ആണ് എങ്കിലും പ്രാക്ടിക്കലി അവ ലാബ് സെറ്റ് up ൽ നിലവിൽ തെളിയിക്കുവാൻ സാധ്യമല്ല , പക്ഷേ നിരീക്ഷിക്കുവാൻ ഉള്ള ശ്രമങ്ങൾ ജനീവയിലെ ലാർജ് ഹൈഡൻ കൊളൈഡർ എന്ന ലോകത്തിലെ ഏറ്റവും വലിയ ഭൂഗർഭ ശാലയിൽ പുരോഗമിക്കുന്നുണ്ട് . അവരാണ് ദൈവ കണം എന്ന ഹിഗ്സ് ബോസൺ എന്ന ഒരിക്കൽ തിയറി മാത്രം ആയിരുന്ന കണികയെ അടുത്ത കാലത്ത് കണ്ടെത്തിയത് . (The team got Nobel prize for it ) (ദൈവ കണത്തിന് ദൈവവും ആയി യാതൊരു ബന്ധവും ഇല്ല - ആ പേര് വന്ന രസകരമായ കഥ പിന്നെ പറയാം ) 




മതപരവും ആത്മീയവുമായ വ്യാഖ്യാനങ്ങൾ പല പാരമ്പര്യങ്ങളും ആത്മാവിന്റെ അമർത്യതയെ ഉറപ്പിക്കുന്നുണ്ട്. 

സെമിറ്റിക് മതങ്ങളിൽ നിന്ന് വ്യത്യസ്തമായി ബൗദ്ധ ഹൈന്ദവ ദർശനങ്ങൾ സ്വർഗ്ഗത്തിൽ പോയി സുഖിക്കൽ എന്ന സങ്കൽപ്പം അല്ല പകരം മോക്ഷവും അതിലൂടെ “The One “ എന്ന പ്രപഞ്ചിക ശക്തിയോടുള്ള ലയനവും ആണ് സ്ട്രെസ്സ് ചെയ്യുന്നത് . വിമോചനം (മോക്ഷം) എന്നത് ആത്മാവ് സാർവത്രിക ഊർജ്ജത്തിൽ ലയിക്കുന്നതും വ്യക്തിഗത ഐഡന്റിറ്റി നഷ്ടപ്പെടുന്നതും എന്നാൽ പ്രപഞ്ചത്തിൽ മൊത്തവുമായി ലയിക്കുന്നതുമാണ് - ആത്മാവ് ഊർജ്ജം ആണെങ്കിൽ ഇത് ഊർജ്ജ പരിവർത്തന നിയമത്തോടു ചേർന്നു നിൽക്കുന്ന സമാന ആശയമാണ് നിലവിൽ. 


പുരാതന ഈജിപ്ഷ്യനും മറ്റ് സംസ്കാരങ്ങളും മരണാനന്തരം ബോധപൂർവവും അബോധാവസ്ഥയിലുള്ളതുമായ "ആത്മാക്കൾ" തമ്മിലുള്ള വിഭജനത്തെ വിവരിക്കുന്നു, ബോധ മനസ്സ് പുനർജന്മം ചെയ്യുകയും അബോധ മനസ്സ്  സ്വപ്നതുല്യമായ അവസ്ഥയിൽ തുടരുകയും ചെയ്യുന്നു എന്ന് ഈ സംസ്കാരം വിശ്വസിക്കുന്നു ഇത് ബോധത്തിന്റെ divided മാനസിക അവസ്ഥകളെ പ്രതിഫലിപ്പിക്കുന്നു.ഇതിനെ - ബൈനറി സോൾ സിദ്ധാന്തം എന്നാണ് പറയാറുള്ളത് .


ഇങ്ങനെ അനേകം ചിന്താ ധാരകൾ ആത്മാവിനെ കുറിച്ച് ഉണ്ട് .


ആത്മാക്കൾ ഊർജ്ജമായി നിലനിൽക്കുന്നുണ്ടെങ്കിൽ, എന്തുകൊണ്ടാണ് അവ നമുക്ക്  കണ്ടെത്താനാകാത്തത്? 

ഒരു സാധ്യത മനുഷ്യന്റെ ധാരണയ്ക്ക് അതീതമായ ഉയർന്ന വൈബ്രേഷണൽ ആവൃത്തികളിലോ മാനങ്ങളിലോ ആയിരിക്കാം ആത്മാക്കൾ എന്ന ധാരണ ആണ്. നിലവിൽ ഇത്തരം കാര്യങ്ങളെ നിരീക്ഷണ പരീക്ഷണങ്ങളിൽ കൂടി മനസ്സിലാക്കുവാൻ നമുക്ക് കഴിവില്ല . 

കൃത്യമായ ഉത്തരം എവിടെയും ഇല്ല . സയൻസിനും ഇല്ല മതങ്ങൾക്കും ഇല്ല . 


ആത്മാവിന്റെ കാര്യത്തിൽ  ഇപ്പോഴും ഊഹാപോഹങ്ങൾ മാത്രമാണ് നമുക്കുള്ളത്, പക്ഷേ ശാസ്ത്രവും ആത്മീയതയും ചില പ്രധാന കാര്യങ്ങളിൽ ഐക്യം ഉണ്ട്. 

മരണ ശേഷം ഊർജ്ജ പരിവർത്തനം സംഭവിക്കുന്നുണ്ട് -ബോധം/ആത്മാവിന്റെ ഊർജ്ജം - രൂപം മാറുന്നുവെന്ന് സമ്മതിക്കുന്നുണ്ട് തന്മൂലം ഒരു ഊർജ്ജം നിലനിൽക്കുന്നുണ്ട് എന്ന് മനസ്സിലാക്കാം .


ക്വാണ്ടം എൻടാൻഗ്മെന്റിന്റെ നോൺലോക്കൽ കണക്ഷനുകൾക്ക് സമാനമായി ആത്മീയ ഊർജ്ജം എല്ലാ അസ്തിത്വത്തെയും ബന്ധിപ്പിക്കുന്നു.

എങ്കിലും ഉയർന്ന frequency കളിലോ ആവൃത്തികളോ ഉള്ള ഊർജ്ജം /ആത്മാക്കളെ / ബോധത്തെ / അവ അങ്ങനെ ആണെങ്കിൽ /  കണ്ടെത്താൻ നിലവിലെ ശാസ്ത്രത്തിനപ്പുറം ഉള്ള ഉപകരണങ്ങൾ ആവശ്യമാണ്.


പലതിനും കാലക്രമേണ ഉത്തരം കണ്ടെത്തൂമായിരിക്കും .. 


കണ്ണ് തുറന്ന് കാത്തിരിക്കാം


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗോലിയാത്തൻ കാലടികൾ. ജോ ജോസഫ് മുതിരേരി

അഹമ്മദ് ഇബ്നു ഫദ്ലാന്റെ യാത്രകൾ ; ഒരു വൈകിംഗ് അന്ത്യയാത്ര. ജോ ജോസഫ്

ലോകമെമ്പാടുമുള്ള പെരുമാറ്റശീലങ്ങളിൽ മൂന്ന് അടിസ്ഥാന വ്യത്യാസങ്ങൾ. Joe Joseph