പോസ്റ്റുകള്‍

ജൂൺ, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ലോകമെമ്പാടുമുള്ള പെരുമാറ്റശീലങ്ങളിൽ മൂന്ന് അടിസ്ഥാന വ്യത്യാസങ്ങൾ. Joe Joseph

ഇമേജ്
വ്യത്യസ്ത അന്താരാഷ്ട്ര സംസ്കാരത്തിൽ നിന്നുള്ള ആളുകളുമായി ഇടപഴകി പ്രവർത്തിക്കേണ്ടി വരുമ്പോൾ ഇവ നിങ്ങൾക്ക് വളരെ ഉപയോഗപ്രദമാകും. അഭിസംബോധന  ഒരു പരിശീലന കോഴ്സിൽ ഈ വിഷയം ചർച്ച ചെയ്യുമ്പോൾ,   ഡോക്ടറേറ്റ് ഡിഗ്രിയുള്ള വ്യക്തി തന്റെ ബിസിനസ്സ് കാർഡിൽ ഡോക്ടർ എന്ന പദവി ചേർക്കുന്നത് ഉചിതമാണോ എന്നതിനെപ്പറ്റി ഒരു ജർമ്മൻ പരിശീലനാർത്ഥിയും ഒരു ബ്രിട്ടീഷ് പരിശീലനാർത്ഥിയും തമ്മിൽ തീവ്രമായ വാദപ്രതിവാദങ്ങൾ ഉണ്ടായി.  മെഡിക്കൽ ഡോക്ടറല്ലാത്ത ആരെങ്കിലും 'ഡോക്ടർ' എന്ന് സ്വയം വിളിക്കുന്നത്  അഹങ്കാരവും താൻപോരിമയും ആണെന്നായിരുന്നു   ബ്രിട്ടീഷ് ട്രെയിനിയുടെ  നിലപാട്. എന്നാൽ ജർമ്മൻ പരിശീലനാർത്ഥി എതിർത്തു: ആ PhD ഡിഗ്രി നേടാൻ ചെലവഴിച്ച കഠിനാദ്ധ്വാനവും വർഷങ്ങളുടെ വിദ്യാഭ്യാസവും അവർക്ക് 'ഡോക്ടർ' എന്ന് വിളിക്കപ്പെടാനുള്ള എല്ലാ  അവകാശം നൽകുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ചെറുതും എളുപ്പത്തിൽ അവഗണിക്കപ്പെടാവുന്നതുമായി കരുതപ്പെടുന്ന ഒരു കാര്യത്തിൽ ഉള്ള ഈ വലിയ അഭിപ്രായവ്യത്യാസം, കാണിക്കുന്നത് ഏറ്റവും ചെറിയ  കാര്യങ്ങളിൽ പോലും മറ്റ് മനുഷ്യർ  ശ്രദ്ധിച്ച് അർത്ഥം കാണുന്ന...

ഗോലിയാത്തൻ കാലടികൾ. ജോ ജോസഫ് മുതിരേരി

ഇമേജ്
  മഹാത്ഭുതമാണ്കാൾ  ബുഷ്ബി എന്ന    ബ്രിട്ടീഷ്   പൗരൻ. ആദ്യമായി കപ്പലിൽ ഭൂമിയെ ചുറ്റി സഞ്ചരിച്ച മനുഷ്യൻ ഫെർഡിനന്റ് മജെല്ലൻ (മഗല്ലൻ എന്നല്ല പേര് ) ആണെന്ന് നാം സ്കൂളിൽ പഠിച്ചിട്ടുണ്ട്,പക്ഷേ വാസ്തവത്തിൽ മജെല്ലൻ ഭൂമിയെ ചുറ്റി സഞ്ചരിച്ചിട്ടില്ല , പ്ലാൻ ഇട്ടു യാത്ര തുടങ്ങി എന്ന് മാത്രം , വഴിയിൽ വച്ച് , 1522 ൽ ഫിലിപ്പീൻസിലെ ഗോത്ര വർഗ്ഗക്കാരുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട മജെല്ലനെ ഫിലിപ്പീൻസിൽ തന്നെയാണ് അടക്കം ചെയ്ത് , പിന്നീട് അദ്ദേഹത്തിന്റെ ക്യാപ്റ്റൻ ഹുവാൻ സെബാസ്റ്റ്യൻ ആണ് ആ യാത്ര പൂർത്തിയാക്കിയത് .  എന്നാൽ ഭൂമി  കാൽനടയായി മാത്രം വലംവെക്കുന്ന ആദ്യ മനുഷ്യനാകുക എന്ന ലക്ഷ്യത്തോടെ 1998- ൽ   ചിലിയുടെ   തെക്കേ   അറ്റത്തുനിന്ന്  ആരംഭിച്ച്, മൂന്ന് പതിറ്റാണ്ടുകൾ ആയി , 58,000/ കിലോമീറ്റർ നടന്ന് ഭൂമിയെ ചുറ്റി  തന്റെ   സ്വന്തംവീടായ ഇംഗ്ലണ്ടിലെ   ഹൾ  ലക്ഷ്യമാക്കി ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന മനുഷ്യൻ ആണ് കാൾ ബുഷ്ബി, 2026 ൽ അദ്ദേഹം ആ യാത്ര പൂർത്തിയാക്കും. നിലവിൽ തുർക്കിവഴി യൂറോപ്പിലേക്ക് പ്രവേശിച്ച് ഫ്രാൻസ് ലക്ഷ്യമാക്കി നടക്കുകയാണദ...

അഹമ്മദ് ഇബ്നു ഫദ്ലാന്റെ യാത്രകൾ ; ഒരു വൈകിംഗ് അന്ത്യയാത്ര. ജോ ജോസഫ്

ഇമേജ്
  (ഇബ്ൻ ഫാദ്ലാ ൻ്റെ  യാത്രാ വിവരണങ്ങളിൽ നിന്ന്. 10 ആം നൂറ്റാണ്ട്: അദ്ദേഹം കണ്ട വൈക്കിംഗ് ഗോത്രങ്ങൾ : വോൾഗ ബൾഗർസ് (Volga Bulgars) & റാസ് Rus(today’s west Russia ) AD 922, തണുത്ത വോൾഗ നദിയുടെ മഞ്ഞുവീണു മരവിച്ച തീരത്ത്, അബ്ബാസി ഖലീഫയുടെ ദൂതനായി എത്തിയ അഹ്മദ് ഇബ്ൻ ഫദ്ലാൻ ചരിത്രത്തി ൻ്റെ  താളുകളിൽ എന്നെന്നേക്കുമായി പതിക്കപ്പെട്ട ഒരു അപൂർവ കാഴ്ച്ചക്ക് സാക്ഷിയായി , ചരിത്രത്തിലെ കുപ്രസിദ്ധരായിരുന്ന അനേകം വൈക്കിംഗ് ഗോത്രങ്ങളിൽ ഒന്നിൽ ഒരു വൈകിംഗ് ഗോത്രതലവൻ മരിച്ച ദിവസം ആയിരുന്നു അന്ന്.  ശവക്കുഴി “രാജാവി ൻ്റെ  അധികാരങ്ങൾ ഉള്ള ഗോത്രതലവൻ  മരിച്ചപ്പോൾ, അദ്ദേഹത്തി ൻ്റെ  ശരീരം പത്തു ദിവസത്തേക്ക് താൽക്കാലികമായൊരു ശവക്കുഴിയിൽ സ്ഥാപിച്ചു. ഈ സമയത്ത്, അദ്ദേഹത്തി ൻ്റെ  സ്വർഗ്ഗ യാത്രയ്ക്കായി അണികൾ വസ്ത്രങ്ങൾ തയ്ക്കുകയും, ഒരു യോദ്ധാവിന് നൽകേണ്ട യോഗ്യമായ വിടവാങ്ങലിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുകയും ചെയ്തു. ഒരിക്കൽ ഓളപരപ്പുകളെ കീറി മുറിച്ച് യാത്രചെയ്തിരുന്ന അദ്ദേഹത്തി ൻ്റെ  കപ്പൽ കരയിലേക്ക് വലിച്ചെത്തിച്ച്, അതിനെ ഒഴുകുന്ന ശവകുടീരമാക്കി ഒരുക്കിയിരുന്നു. എന്നാൽ ഏറ്...