പോസ്റ്റുകള്‍

Spooky എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഫ്രാങ്കോകാസ്റ്റെലോ കൊട്ടയിലെ രഹസ്യം

ഇമേജ്
  വ്യക്തമായ കാരണങ്ങളില്ലെങ്കിൽ പോലും മനുഷ്യമനസ് ചിലപ്പോൾ ഘോരമായ ഭയത്തിന് അടിമപ്പെട്ടു പോകാറുണ്ട്. അദൃശ്യവും അസാധാരണവും നിഗൂഢവും അതീന്ദ്രിയവുമായ പല സംഭവങ്ങൾ കാരണങ്ങൾ - മനസ്സിനെ മറ്റ് തലങ്ങളിലേക്ക് എടുത്തു കൊണ്ടു പോകുന്നു. പ്രേതങ്ങൾ, പൈശാചിക ശക്തികൾ ഉണ്ടോ ! അതീന്ദ്രിയ ശക്തികൾ നമ്മുടെ ഇടയിൽ എത്രത്തോളം സക്രീയമാണ്! ഈ ചിന്തകളൊക്കെ ഏതൊരു മനസിലും ഇന്നും സംശയത്തിന്റെ വിത്തുകളാണ്.ചില മനസുകളിൽ വൻ മരങ്ങളും.! നാനാജാതി ജീവ ജന്തു സസ്യ കൃമീ ജാലങ്ങൾ കൊണ്ട് നിറഞ്ഞ ഭൂമിയിൽ പ്രേതങ്ങൾ ആത്മാക്കൾ പിശാചുക്കൾ യക്ഷികൾ തുടങ്ങിയവർ കൂടി ഉള്ളത് ജീവിതത്തിന്റെ കാല്പനിക സൗന്ദര്യത്തിന് മുതൽകൂട്ടാകും എന്നാണ് എന്റെ പക്ഷം. ബാല്യ സമാനമായ പ്രേതഭയം കൊണ്ട് കിടിലം കൊണ്ട് കടവാവലുകളുടെ ചിറകടിയൊച്ചയും നരിച്ചീറുകളുടെ കരച്ചിലും കേട്ട് അമ്മച്ചിപ്ലാവിൽ വന്നിരിക്കുന്ന മൂങ്ങയുടെ ചിറകടിയൊച്ച ശ്രദ്ധിച്ച് നിലാവിൽ നീലമലയിൽ കൂട്ടമായി ഓരിയിടുന്ന ചെന്നായ്ക്കളുടെ സിംഫണിയിൽ ലയിച്ച് ,കരിന്തിരി കത്തുന്ന മണ്ണെണ്ണ വിളക്ക് പതിയെ ഊതി ഭയത്തിന്റെ കരിമ്പടം മൂടിപ്പുതച്ച് ഉറങ്ങിയ എത്ര രാത്രികൾ.! പ്രേത സങ്കൽപ്പങ്ങൾ തന്നെ സംസ്കാരങ്ങൾക്കനുസരിച്ച് മാറിയിര...

"Tibetan Book of the Dead" Bardo Todol.

ഇമേജ്
  "Tibetan Book of the Dead" Bardo Todol. ഉച്ചവെയിലിലും കൊടും തണുപ്പിലും കാറ്റിലും പേമാരിയിലും അലഞ്ഞു തിരിയുമ്പോഴും കണ്ണെത്താത്ത വിജനമായ പുൽമേടുകളുടെ നടുവിലെ ഞാവൽ മരത്തിന്റെ തണലിൽ അലസനായിക്കിടന്ന് പുസ്തകം വായിക്കുന്നതാണെന്റെ മനസ്സ്. മനസാൽ ഗുരുവായി വരിച്ച കാൾ ഗുസറ്റാവ് യുങ്ങിനെ പിൻതുടർന്ന് ആൽക്കമിയും, Red book ഉം, അതീന്ദ്രിയ പ്രതിഭാസങ്ങളും ചെകുത്താൽ സേവയും ഓജുവ ബോഡുകളും ഒക്കെ യുങ്ങിലൂടെ അടുത്തറിയാൻ ഉള്ള യാത്ര രസകരമായിരുന്നു. അങ്ങനെയാണ് വാൻകൂവർ യൂണിവേഴ്സിറ്റിയുടെ പത്ത് നിലകൾ ഉളള വിശാലമായ ലൈബ്രറിയിൽ ഞാനീ പുസ്തകം കണ്ടെത്തിയത്. "Tibetan Book of the Dead" എന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട."Bardo Todol." കാൾ യുങ്ങിന്റെ അതി ഗംഭീരമായ അവതാരികയോടെ തുടങ്ങുന്ന പുസ്തകം 1927 ൽ ഇംഗ്ലിഷിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടതാണ്. വിഷയം - സർവ്വ ശക്തനും നിഗൂഢവുമായ - മരണം - തന്നെ. മരണത്തെ അറിയാൻ കഠോപനിഷത്ത് വായിച്ചിട്ടുണ്ടെങ്കിലും. ഇത്ര അധികാരികമായി,സൈദ്ധാന്തികമായി, ലളിതമായി മരണത്തെ വിവരിക്കുന്ന പുസ്തകം വേറെ ഇല്ല. ക്രിസ്തുവിനും 500 വർഷങ്ങൾക്ക് മുൻപ് എഴുതപ്പെട്ടത്. കിഴക്ക...