പോസ്റ്റുകള്‍

Infotainment എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്ലസിബോ എന്ന അത്ഭുതം

ഇമേജ്
  നൂറ്റാണ്ടുകളായി ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും ആശയക്കുഴപ്പത്തിലാക്കിയ കൗതുകകരമായ ഒരു പ്രതിഭാസമാണ് “പ്ലസിബോ ഇഫക്റ്റ്.” ( Placebo Effect) ചികിത്സ എന്നത് യഥാര്‍ത്ഥത്തില്‍ ഇല്ലാതെ തന്നെ, അല്ലെങ്കിൽ യാതൊരു യുക്തിയും ഇല്ലാത്ത ചികിത്സ ആണെങ്കിലും അത് ഒരു രോഗിയിൽ ഉണ്ടാക്കുന്ന പ്രയോജനകരമായ ഫലങ്ങളെ പൊതുവില്‍ “പ്ലസിബോ ഇഫക്റ്റ്” എന്ന് പറയാം.ഗുളിക ആണെന്ന് പറഞ്ഞ് മിഠായി കൊടുത്തിട്ട് തലവേദന മാറിയ സംഭവങ്ങള്‍ ഉണ്ട്. മദ്യം മിക്സ് ചെയ്തത് എന്ന് പറഞ്ഞു സാദാ കൊക്കകോള കൊടുത്തിട്ട് അത് കുടിച്ച് പൂസായവര്‍ ഉണ്ട്. മരുന്നാണ് എന്ന് പറഞ്ഞ് ഏതോ ഇല തിന്നിട്ട് അസുഖം മാറിയ രോഗികള്‍ ഉണ്ട്. പ്രേതങ്ങള്‍ ഉണ്ട് എന്ന് ആളുകള്‍ വിശ്വസിക്കുന്ന സ്ഥലങ്ങളില്‍ ആരെങ്കിലും അവയെ കണ്ടിട്ടുണ്ടാവും.   നമ്മുടെ പല വൈദ്യന്‍മാരും വിഷഹാരികളും പാരമ്പര്യ മര്‍മ്മാണി ചികിത്സകരും നാട്ടിന്‍പുറങ്ങളില്‍ ഉള്ള ഞരമ്പ്, അസ്ഥി,മസില്‍ , പിടിച്ചിടല്‍ വിദഗ്ദരും ജീവിച്ചുപോകുന്നത് കൃത്യമായ ശാസ്ത്രീയ വിശദീകരണം ഇല്ലാത്ത പ്ലസിബോ കൊണ്ട് തന്നെയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ , ശരീരത്തെ സുഖപ്പെടുത്താനുള്ള മനസ്സിന്‍റെ ശക്തിയാണ് പ്ലാസിബോ. വൈദ്യശാസ്ത്ര...

🐓 🐓 🐓 കുക്കുടപുരാണം; അഥവാ “കോഴിക്കഥ” 🐓🐓🐓

ഇമേജ്
യോജിച്ച കഥാബീജം ആണെങ്കിലും ഇതില്‍ ആത്മകഥാംശം അശേഷം ഇല്ല എന്ന് ആദ്യമേ ഉറപ്പ് തരുന്നു. ലോകത്തിലെ അനേകം പക്ഷികളും ജീവികളും അക്ഷരലോകത്ത് വാഴ്ത്തപ്പെടുകയും അവയുടെ ചരിത്രങ്ങള്‍ എഴുതപ്പെട്ട രേഖകള്‍ ആകുകയും ചെയ്യുമ്പോള്‍ കാണാന്‍ അത്ര മോഞ്ചില്ലാത്തത് കൊണ്ടാവും ,   കോഴികള്‍ അവഗണിക്കപ്പെടുന്നത് കണ്ടുള്ള തീവ്രദുഖത്തില്‍ നിന്നുണ്ടായ സ്വാഭാവിക പ്രതിഷേധം അറിയിക്കുക, തങ്ക ലിപികള്‍ കിട്ടിയില്ലെങ്കില്‍ വേണ്ട മിനിമം ഒരു അലുമിനിയം ലിപിയില്‍ എങ്കിലും കോഴിചരിത ത്തിന് ഊന്നല്‍ കൊടുക്കുക എന്നിവയാണ് പ്രചോദനം.   കോഴി എന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവിക പുച്ഛം ആയിരുക്കും മനസ്സില്‍ ? ജാതിവ്യവസ്ഥയുടെ പ്രശനം. വൃത്തിയും വെടിപ്പും അത്ര ഇല്ലാ ത്ത ശരീരവുമായി വീടിനു ചുറ്റും അലഞ്ഞു തിരിഞ്ഞു നടക്കുന്ന ടച്ചിങ്ങ്സ് ആണ് പലര്‍ക്കും കോഴി. എന്നാൽ അനേക വര്‍ഷങ്ങളുടെ പാരമ്പര്യവും മഹിമയും ചരിത്രവും പറയാനുണ്ട് ഓരോ   കോഴികള്‍ക്കും. കൊഴിഞ്ഞുപോയ സംസ്കാരങ്ങളെയും തലമുറകളെയും രാജ്യങ്ങളെയും ഗോത്രങ്ങളെയും എല്ലാം സ്വാധീനിച്ചുകൊണ്ട് കോഴികള്‍ ഇന്നുവരെ നടത്തിയ ജൈത്ര യാത്ര സങ്കൽപ്പിക്കാവുന്നതിലും വളരെ ആകർഷകമാണ്. നാണം കുണുങ്...