പോസ്റ്റുകള്‍

Book Reviews എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

വൃക്ഷങ്ങളുടെ രഹസ്യജീവിതം” "The Hidden Life of Trees"

ഇമേജ്
“വൃക്ഷങ്ങളുടെ രഹസ്യജീവിതം” " The Hidden Life of Trees " ജർമ്മനിയിലെ ഈഫൽ പർവതനിരകളിലെ പതിറ്റാണ്ടുകളുടെ അനുഭവങ്ങളില്‍ നിന്ന് ലോകപ്രശസ്ത ജര്‍മന്‍ എഴുത്തുകാരനും വനപാലകനും ആയ പീറ്റർ വോൾബെൻ എഴുതി വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ട ഇക്കോ- ട്രയോളജി പുസ്തകങ്ങളില്‍ ഒന്നാണ്,  “വൃക്ഷങ്ങളുടെ രഹസ്യജീവിതം” (" The Hidden Life of Trees )ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി അനുഭവം പുസ്തകമാക്കിയ പീറ്റര്‍ 8 ലക്ഷം കോപ്പികള്‍ ജര്‍മ്മന്‍ ഭാഷയില്‍ തന്നെ വിറ്റഴിയുന്ന മാജിക്ക് കണ്ട് ഞെട്ടി. വനവൽക്കരണമെന്ന പരമ്പരാഗത ചര്‍വ്വിതചര്‍വ്വണം വിട്ട് വനങ്ങളുടെ ശാസ്ത്രീയവും വൈകാരികവുമായ വശങ്ങളിലേക്ക് ആഴ്ന്നിറങ്ങി അതിന്‍റെ പുരാതന ആവാസവ്യവസ്ഥയെയും മറഞ്ഞിരിക്കുന്ന രഹസ്യങ്ങളെയും പരസ്പര ബന്ധങ്ങളെയും നിർവചിക്കാന്‍ ശ്രമിക്കുകയാണ് പുസ്തകം. ശാസ്ത്രീയ ഉൾക്കാഴ്ചകളെ നാട്ടുക്കൂട്ട സന്ധ്യകളിലെ കഥപറച്ചിൽ പോലെ ലളിതമാക്കിയ രസകരമായ രചനാശൈലിയിലൂടെ, ആധുനിക സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ലാത്ത പ്രകൃതിയുടെ അത്ഭുതങ്ങൾ പര്യവേക്ഷണം ചെയ്യാനും പരിസ്ഥിതിയുമായുള്ള ബന്ധം പുനർവിചിന്തനം ചെയ്യാനും അദ്ദേഹം വായനക്കാരെ ക്ഷണിക്കുകയാണ്.   കാടി ന...

ഇതോ മനുഷ്യന്‍ ? സത്യങ്ങള്‍ Book Review: Primo Levi

ഇമേജ്
  എപ്പോഴാണ് പ്രിമോ ലെവിയുടെ "If This is a Man" അതിന്റെ തുടർച്ചയായ "The Trues" എന്നീ ആത്മകഥകൾ വായിച്ചതെന്ന് കൃത്യമായി ഓർമ്മയില്ല. വായന കൊടുമ്പിരി കൊണ്ടിരിക്കുന്ന ഒരു കാലത്താണ് എന്നുറപ്പ്.അതുകൊണ്ടായിരിക്കുമോ ഈ പുസ്തകത്തിന് ഇത്ര ശക്തി തോന്നുന്നത് ! മതിപ്പ് തോന്നുന്നത് ! ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്ത് പിന്നെ ബാക്കിയായ രാത്രിയിൽ ഉറങ്ങാൻ കഴിയാതെ തരിച്ചിരുത്തിയ പുസ്തകങ്ങൾ ആത്മാവിനെ മാത്രമല്ല ജീവിതത്തെ ആകെ കൊത്തി വലിച്ചുകൊണ്ടിരിക്കുമ്പോളും മുന്നോട്ട് മുന്നോട്ട് എന്ന പ്രചോദനം തരുന്ന പുസ്തകങ്ങൾ. ഹിറ്റ്ലർ ജെർമനിയുടെ ചാൻസലർ ആയി വന്ന അന്നു മുതൽ ജർമ്മനിയിൽ ഉടനീളം concentration camp ക്കൾ സ്ഥാപിച്ചു.രാഷ്ട്രീയ വൈരികളെയും ജൂതൻമാരെയും കമ്മ്യൂണിസ്റ്റ് കാരേയും കൈകാര്യം ചെയ്യാനായിരുന്നു ഇവ. പിന്നീട് എതിർശബ്ദം ഉയർത്തുന്നവർ എല്ലാവരും, ഭരണകൂടത്തിന് വിരുദ്ധരായവരെല്ലാവരും, രാജ്യത്തിന് ഭാരമായി മാറിയേക്കാവുന്ന, വൃദ്ധരും രോഗികളും വികലാംഗരും, വേശ്യകളും, സ്വവർഗ്ഗ അനുരാഗികളും എല്ലാം ഈ ക്യാമ്പുകളിൽ കുത്തി നിറയ്ക്കപ്പെട്ടു.concentration camp പിന്നീട് extermination Camp കൾ ആയി മാറി. യുദ്ധ ആരംഭത്തോട...

The Waste Land: ഇതിഹാസ കവിത

ഇമേജ്
  കൊല്ലം കണ്ടവനില്ലം വേണ്ട ,കൊച്ചി കണ്ടവനച്ചി വേണ്ട എന്നൊക്കെ പറയും പോലെ തന്നെയാണ് TS Eliot ന്റെ "The Waste Land" സ്വാംശീകരിച്ചവർക്ക് മറ്റ് കവിതകളും. ആധുനികതയുടെ അമരക്കാരൻ. ആധുനികത സാഹിത്യത്തിൽ എന്താണെന്നത് മറ്റൊരു വലിയെ ചർച്ചയാകും എന്നതിനാൽ അതിലേക്ക് കടക്കുന്നില്ല. ഇതിഹാസസമാനമായ ഈ ബ്രുഹത് കവിതയ്ക്ക് എന്റെ ആമുഖവും കാക്കപ്പുള്ളി തന്നെ. 20 പതാം നൂറ്റാണ്ടിന്റെ കാവ്യസൃഷ്ടികളിൽ ഏറ്റവും ഉദാത്തം എന്ന് "The Waste Land" നെ വിളിക്കുന്നതിൽ തെറ്റില്ല. പരിവർത്തനങ്ങൾ പൂർണ്ണമാകുമെന്ന്, എത് മഹാരഥൻ ചെയ്തതാണെങ്കിലും ഞാൻ വിശ്വസിക്കുന്നുമില്ല. കാരണം ഈ കവിത ലോക സംസ്കാരങ്ങളെ ആകെ കാച്ചിക്കുറുക്കിയത് ദുരൂഹവും പുർണ്ണമായും അപ്രാപ്യവുമായ ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്നു. Dante യുടെ Divine Comedy ക്ക് തുല്യമായി നിൽക്കുന്ന പ്രതിഭാ വിലാസം. രണ്ട് മഹാ ലോകയുദ്ധങ്ങൾ കഴിഞ്ഞു നിൽക്കുന്ന പശ്ചാത്യ ലോകത്തിന്റെ ഇച്ഛാഭംഗവും കലങ്ങി മറിഞ്ഞ മനസും ശുഷ്കവും ഭൗതീകം മാത്രവുമായ അസ്തിത്തത്തിന്റെ ഞരക്കവുമാണീ കവിത. അർത്ഥങ്ങളുടെ ദുരൂഹവും കലങ്ങി മറിഞ്ഞതുമായ സങ്കീർണ്ണ ഭൂഗർഭ വ്യൂഹത്തിലൂടെ കവിത സഞ്ചരിക്കുന്നു. James Frazer ...