മൃഗങ്ങള്‍ പൂസായാല്‍ 'പാമ്പ്' ആവുമോ?
https://www.asianetnews.com/culture-magazine/the-alcoholics-of-the-animal-world-qadbz2 ലഹരിക്ക് അടിമകള്‍ ആയി പോയതിന്റെ പേരുദോഷം ഉണ്ടാക്കുന്നവരില്‍ മനുഷ്യര്‍ മാത്രമല്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്. മൃഗങ്ങളുടെ മയക്കുമരുന്ന് / ലഹരി ഉപയോഗത്തില്‍ അനേക പഠനങ്ങള്‍ നടത്തിയ ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്‍ ഡോ. ജോര്‍ജിയോ സമോറിനിയുടെ നിരീക്ഷണങ്ങള്‍ കൗതുകകരവും രസകരവുമാണ്. മനുഷ്യന്റെ ഏറ്റവും വ്യത്യസ്തമായ കഴിവുകളില്‍ ഒന്നാണ് ലഹരി ആസ്വദിക്കാനുള്ള കഴിവ്. അതിന് അടിമയാകുക എന്നതാണ് ദോഷവശം. എന്നാല്‍ മനുഷ്യര്‍ മാത്രമല്ല ലഹരിക്ക് അടിമകള്‍. മൃഗലോകത്തിലും മഹാകുടിയന്‍മാരും മയക്കുമരുന്നിന് അടിമകള്‍ ആയി 'കുടുംബ ജീവിതം' വരെ താറുമാറായി പോയവരും ഉണ്ട്. ഇവിടെ ഉദ്ദേശിക്കുന്നത് എന്തെങ്കിലും ലഹരിദായക വസ്തുക്കള്‍ ആകസ്മികമായി തിന്ന് ലഹരിയില്‍ ആയിപോയ മൃഗസഹോദരങ്ങളെക്കുറിച്ചല്ല. അപകടകാരികളായ സസ്യഫലലതാദികള്‍ മൃഗങ്ങള്‍ പൊതുവെ ഒഴിവാക്കുകയാണ് പതിവ് . എന്നാല്‍ അവയില്‍ ലഹരി കണ്ടെത്തി പതിവായി അവ തിന്നാന്‍ മാത്രം എന്ത് ത്യാഗവും സഹിച്ച് എത്തുമ്പോള്‍ നാം അവരെ അടിമകള്‍ എന്ന് വിളിക്കും.മദ്യം എന്നതും നിര്‍വചിക്കണം: ഫെര്‍മെന്റേഷന്‍ സംഭ...