ചരിത്രത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഫ്രാൻസിസ് മാർപാപ്പ. Joe Joseph Muthirery
കൃത്യമായ നിലപാടുകൾ കൊണ്ട് തികച്ചും പൊളിറ്റിക്കൽ മനുഷ്യൻ. 2000 വർഷം പഴക്കമുള്ള കത്തോലിക് ചർച്ചിൽ വന്നതിൽ വച്ച് ഏറ്റവും നല്ല പോപ്പ് . ഫലസ്തീൻ വിഷയത്തിൽ അടക്കം , പോപ്പ് സ്വീകരിച്ച നിലപാടുകൾ തികച്ചും മനുഷ്യ പക്ഷത്ത് തന്നെ ആയിരുന്നു .
ഏത് പാരമ്പര്യത്തിൽ നിന്നാണ് അദ്ദേഹം ഈ നിലപാടുകൾ എടുക്കുന്നത് എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
ഈ വർഷം -2025 വരെ കണക്ക് എടുത്താൽ -1961 വർഷം പാരമ്പര്യം ഉള്ള , 266 പോപ്പ് മാർ ഭരിച്ച കത്തോലിക്ക സഭ എന്ന ലോകത്തിലെ ഏറ്റവും ശക്തമായ, ധനികരായ , ലോകത്തിലെ ഏറ്റവും വലിയ പ്രസ്ഥാനത്തിൽ - ഏറ്റവും മാന്യനായ പോപ്പ് , മറ്റ് മതങ്ങളുമായി ഏറ്റവും ചേർന്ന് പോകുവാനും ചേർത്ത് നിർത്തുവാനും തയ്യാറായ പോപ്പ് , മുസ്ലിംങ്ങൾ നമ്മുടെ സഹോദരൻ ആണ് എന്ന് പ്രഖ്യാപിക്കാൻ ധൈര്യം കാണിച്ച പോപ്പ്. ഫലസ്തീൻ മനുഷ്യർക്ക് ഒപ്പം മാത്രമാണ് ഞാൻ എന്ന് അസന്നിഗ്ദ്ധം വ്യക്തമാക്കിയ പോപ്പ് . നല്ല മനുഷ്യൻ ആകാൻ ദൈവത്തിൽ വിശ്വസിക്കണം എന്നില്ല എന്ന് പറഞ്ഞ പോപ്പ് , കമ്യുണിസം മനുഷ്യ സ്നേഹമാണ് എന്ന് പറഞ്ഞ പാപ്പ , ആദത്തിനെയും ഹവ്വയെയും ഒക്കെ പഴയ ചില കഥകളായി ആണ് കാണേണ്ടത്; ചരിത്രമായി അല്ല എന്ന് പറഞ്ഞ പോപ്പ് ശാസ്ത്രമാണ് മതമല്ല മനുഷ്യ പുരോഗതി ഇവിടെ എത്തിച്ചത് എന്ന് പറഞ്ഞ പോപ്പ് .
മാതൃകയാണ് പോപ്പ് 💕ഏത് പാരമ്പര്യത്തിൽ നിന്നാണ് ഇപ്പോഴത്തെ മാർപാപ്പ സംസാരിക്കുന്നത് എന്ന് മൻസിലാക്കണം എന്ന് പറഞ്ഞത് കൃത്യമായി ആണ്; എങ്കിലെ ആ പോപ്പിനെ മനസ്സിലാവൂ ..
⛪⛪കത്തോലിക്കാ സഭ നിരവധി ചരിത്രപരമായ ക്രൂരതകളിൽ ചെയ്തിട്ടുണ്ട് - ചെയ്യിച്ചിട്ടുണ്ട്.
1096 മുതൽ തുടങ്ങി 400 വർഷത്തോളം തുടർന്നു നിരന്തര കുരിശ് യുദ്ധങ്ങളിൽ കൊല്ലപ്പെട്ടത് 30-40 ലക്ഷം ആളുകൾ ആണ്. ഇതിൽ കൂടുതലും യഹൂദരുടെയും മുസ്ലിങ്ങളുടെയും കൂട്ടക്കൊല ആയിരുന്നു. അർബൻ II മാർപ്പാപയുടെ ഉത്തരവിൽ തുടങ്ങിയ യുദ്ധം. !
⛪⛪ക്രിസ്തുവിൽ വിശ്വസിക്കാത്തവരെയും മത വിരുദ്ധരെയും പീഡിപ്പിക്കാൻ 1478 ആരംഭിച്ചു- 356 വർഷം നീണ്ടു നിന്ന സ്പാനിഷ് ഇൻകിസിഷനിൽ പീഡിപ്പിക്കപ്പെട്ടവരും കൊല്ലപ്പെട്ടവരും 1.50 ലക്ഷം. സിക്സ്റ്റസ് IV മാർപാപ്പ ആരംഭിച്ച പീഡനം. നിർബന്ധിതമായ മതംമാറ്റം, മതവിശ്വാസവിരുദ്ധതയ്ക്കായി വധശിക്ഷ നടത്തൽ ജീവനോടെ കത്തിക്കൽ എന്നിവ.
⛪ കൂടാതെ മന്ത്രവാദത്തിന്റെ പേരിൽ ആയിരക്കണക്കിന് ആളുകളെ, പ്രധാനമായും സ്ത്രീകളെ,കൊന്നൊടുക്കിയിട്ടുണ്ട്. 40,000 നും 60,000 ഇടയിൽ സ്ത്രീക്കെ Witch Hunt എന്ന പേരിൽ കൊന്നൊടുക്കിയ കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ടത് ഇന്നസെന്റ് എട്ടാമൻ മാർപാപ്പ യുടെ “സും മിസ് ദസിദരാന്റെ അഫക്ടിബസ് “ ഉത്തരവ് ആണ് . ജീവനോടെ കത്തിക്കുക ആയിരുന്നു പലരെയും.
⛪⛪നിക്കോളാസ് അഞ്ചാമൻ മാർപ്പാപ്പയുടെ 1452 ൽ ഇറക്കിയ ഉത്തരവ് “ദം ഡൈവേഴ്സാസ് “ “ റൊമാനസ് പോണ്ടിഫെക്സ് “ഉത്തരവുകൾ യൂറോപ്യൻ രാജ്യങ്ങൾക്ക് പ്രത്യേകിച്ച് പോർച്ചുഗലിന് “ക്രിസ്ത്യൻ രാജ്യങ്ങൾ അല്ലാത്ത ഭൂമിയിലെ ഏത് രാജ്യവും സ്ഥലങ്ങളും ആക്രമിച്ച് കീഴടക്കാൻ അധികാരം നൽകി. ആ പോളിസികൾ 1880 മുതൽ 1920 വരെ 10 കോടി മനുഷ്യരെ ഇന്ത്യയിൽ സിസ്റ്റമാറ്റിക് ആയി ഇല്ലാതാകാൻ ഇംഗ്ലണ്ടിനെ സഹായിച്ചിട്ടുണ്ട് . ബെൽജിയൻ രാജാവ് ലെപോൾഡ് കോംഗോ ഭരിച്ചപ്പോൾ കൊന്നൊടുക്കിയ കോംഗോ നിവാസികൾ 1.30 കോടി ആണ് . കോളനിവൽക്കരണത്തിന്റെ ചൂഷണത്തിലും സഭ പങ്കുവഹിച്ചു, ആദിവാസികളെ അടിമകളാക്കലും ഉണ്ടായിരുന്നു .
⛪⛪കാനഡയിലും അമേരിക്കയിലും അടക്കം നേറ്റീവ് ഇന്ത്യൻ ആദിവാസികളെയും കുട്ടികളെയും ലൈംഗിക ചൂഷണത്തിനും കൊലപാതകത്തിനും നേതൃത്വം നൽകുകയും അത് മൂടിവെക്കുകയും ചെയ്തിട്ടുണ്ട് . ലൈംഗിക ചൂഷണത്തിൽ കൊല്ലപ്പെട്ട 500 ഓളം കുട്ടികളുടെ അസ്ഥികൂടങ്ങൾ ബ്രിട്ടിഷ് കൊളംബിയയിലെ കോൺവെന്റ് സ്കൂളിന്റെ അടിത്തറയിൽ നിന്ന് അടുത്ത കാലത്ത് കണ്ടെത്തിയിരുന്നു .
⛪⛪40 ലക്ഷത്തിന് മേലെ കമ്യൂണിസ്റ്റ് കൾ , യഹൂദർ , ജിപ്സികൾ , വികലാംഗർ എന്നിവരെ കൂട്ടക്കൊല നടത്തിയ ഹിറ്റ്ലറുടെ നരനായാട്ടിന് സാമ്പത്തിക സഹായം അടക്കം പല യൂറോപ്യൻ ബിഷപ്പുമാരും നൽകിയിട്ടുണ്ട്.
⛪⛪ഭൂമി അല്ല സൂര്യൻ ആണ് കേന്ദ്രം എന്ന് തെളിയിച്ചതിന് -സഭാ സിദ്ധാന്തത്തെ വെല്ലുവിളിചു എന്ന് ആരോപിച്ച് ഗലീലിയോ പോലുള്ള ശാസ്ത്രജ്ഞരെ പീഡിപ്പിച്ചതും ഇതിൽ ഉൾപ്പെടുന്നു.
⛪⛪തനി തെമ്മാടികൾ ആയ പോപ്പുമാരും അഴിഞ്ഞാടിയിട്ടുണ്ട് സഭയുടെ ചരിത്രത്തിൽ AD 896 ൽ സ്റ്റീഫൻ ആറാമൻ മാർപ്പാപ്പ മരിച്ചു പോയ തന്റെ മുൻഗാമി ഫോർമോസസ് മാർപാപ്പയുടെ അഴുകിയ ശരീരം കുഴിയിൽ നിന്ന് മാന്തി എടുത്ത് ഔദ്യോദിക വേഷങ്ങൾ ധരിപ്പിച്ചു വിചിത്ര വിചാരണ നടത്തിപ്പിച്ചിട്ടുണ്ട് . രാഷ്ട്രീയ വൈരാഗ്യം തീർക്കുവാൻ . കാടവർ സിനഡ് എന്ന് അറിയപ്പെടും.
⛪⛪വിചാരണയ്ക്ക് ഒടുവിൽ ശവശരീരത്തെ കുറ്റവാളി ആയി പ്രഖ്യാപിക്കുകയും ശവം പോപ്പ് ആയിരുന്നപ്പോൾ നടത്തിയ എല്ലാ അനുഗ്രഹങ്ങളും ആശീർവാദങ്ങളും റദ്ദ് ചെയ്യുകയും ഔദ്യോതിക വസ്ത്രം ഊരുകയും മാർപ്പാപ്പമാർ അനുഗ്രഹിക്കാൻ ഉപയോഗിക്കുന്ന മൂന്ന് വിരലുകൾ മുറിച്ച് മാറ്റുകയും ശരീരം ടൈബർ നദിയിലേക്ക് എറിഞ്ഞ് കളയുകയും ചെയ്ത് ആണ് വൈരാഗ്യം തീർത്തത് .
⛪⛪പിന്നീട് സ്റ്റീഫൻ 6 നെ റോമൻ ജനങ്ങൾ വിചാരണ ചെയ്തു ജയിലിൽ അടച്ച് ഒടുവിൽ കഴുത്ത് ഞെരിച്ച് കൊല്ലുകയാണ് ഉണ്ടായത് AD 897 ൽ.
⛪⛪AD-904 ലെ സെർജിയസ് III മാർപ്പാപ്പ ലൈംഗിക അരാജകത്വം നടത്തിയ ആളാണ് . Marozia എന്ന പെൺകുട്ടിയിൽ മാർപാപ്പയ്ക്ക് ഒരു ആൺകുട്ടി ഉണ്ടായി. അതിലും രസം ആ കുട്ടി തന്നെയാണ് പിന്നീട് മാർപാപ്പ ആയി ജോൺ 11 ആമൻ എന്ന പേരിൽ സഭ ഭരിച്ചത് എന്നതാണ് 😁
⛪⛪AD-955- ജോൺ 12 ആമൻ മാർപാപ്പയ്ക്ക് സ്വന്തം സഹോദരിയുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു . അനേകം കന്യാസ്ത്രീകളും ഇരകൾ ആയി. ഓട്ടോ ഒന്നാമൻ ചക്രവർത്തി ഒടുവിൽ മാർപ്പാപ്പയെ പുറത്താക്കുക ആയിരുന്നു . ചക്രവർത്തി മരിച്ചപ്പോൾ മാർപാപ്പ പിന്നെയും അധികാരം പിടിച്ചു .
⛪⛪AD-1032 ൽ പോപ്പ് ബെനഡിക്സ്റ്റ് 9 ആമൻ തന്റെ പോപ്പ് സ്ഥാനം ജോൺ ഗ്രഷ്യൻ എന്ന് ധനികൻ ആയ വികാരിക്ക് വിറ്റു, മാർപ്പാപ്പ സ്ഥാനം പൈസ കൊടുത്തു വാങ്ങിയ ആ ധനികൻ ആയ വികാരി ആണ് പിന്നീട് ഗ്രിഗറി 6 ആമൻ മാർപാപ്പ ആയത് . രണ്ടാളെയും ഹെന്റി III ആമൻ റോമ ചക്രവർത്തി ജർമനിയിൽ നിന്ന് ഓടിച്ചു .
⛪⛪AD- 1492 - പോപ്പ് അലക്സാണ്ടർ റോഡ്രിഗോ ബോർജിയ ക്ക് രണ്ട് വെപ്പോട്ടികളിൽ ആയി 7 കുട്ടികൾ ഉണ്ടായിരുന്നു - അയാൾ അത് തുറന്ന് സമ്മതിച്ചതും ആണ് . മക്കളും വളർന്നത് വത്തിക്കാനിൽ ആണ് .
⛪⛪1513 ലെ പോപ്പ് ലിയോ പത്താമൻ മാർപ്പാപ്പ ആണ് “പാപ മോചന കുറി “ ആരംഭിച്ച മാർപ്പാപ്പ , പൈസ കൊടുത്ത് കുറി എടുത്താൽ പാപങ്ങൾ മോചിക്കപ്പെടും . ഇതിൽ പ്രതിഷേധിച്ച് ആണ് മാർട്ടിൻ ലൂഥർ പ്രൊട്ടസ്റ്റന്റ് വിപ്ലവം ആരംഭിക്കുന്നത്.
⛪⛪ഫെലിക്സ് മൂന്നാമൻ , (483) ഹോർമിസ്ഡസ് (514), അഡ്രിയൻ II (868), ജോൺ XVII (1003) എന്നീ മാർപ്പാപ്പമാർ വിവാഹിതരും കുട്ടികൾ ഉള്ളവരും ആയിരുന്നു . ഇതിൽ അഡ്രിയൻ II ഭാര്യയും കുട്ടികളും ആയി ജീവിച്ചത് റോമിൽ തന്നെ ലറ്ററാൻ കൊട്ടാരത്തിൽ.
⛪⛪പോപ്പ് ജോൺ XII (955) കൂട്ട ലൈംഗിക പാർട്ടികൾ (ഓർജി )നടത്തിയിട്ടുണ്ട് കന്യാസ്ത്രീകളും ആയി , റോമിൽ . കൊലപാതകം നടത്തിയിട്ടുണ്ട് . ഹോമോ സെക്ഷ്യൽ ആയിരുന്നു- ബൈ സെക്സ്വൽ ബന്ധങ്ങൾ പ്രോത്സാഹിപ്പിച്ചിരുന്നു . സ്വന്തം പെങ്ങളുടെ മകളുമായി ലൈംഗിക ബന്ധം ഉണ്ടായിരുന്നു . ചൂതാട്ടത്തിൽ കമ്പം ഉണ്ടായിരുന്ന ജോൺ XII കളിയിൽ തോൽക്കാതിരിക്കാൻ ദുർദേവതകളുടെ പ്രാർത്ഥനകൾ നടത്തിയിട്ടുണ്ട് . സത്താൻ ആരാധന നടത്തിയിട്ടുണ്ട് .
ഗ്രിഗറി IX മാർപ്പാപ്പയ്ക്ക് പൂച്ചകളെ പേടി ആയിരുന്നു. അദ്ദേഹം "Vox in Rama" 1233.എന്ന പേപ്പൽ ഉത്തരവിലൂടെ പൂച്ചകൾ പൈശാചിക ജീവികൾ ആണെന്നും സാത്താൻ പൂച്ചകളിലൂടെ പ്രവർത്തിക്കും എന്നും ഉത്തരവിട്ടു. യൂറോപ്പിൽ ആകമാനം പിന്നീട് നടന്നത് കനത്ത പൂച്ചവേട്ടതന്നെ ആയിരുന്നു.1241 ഓടുകൂടി യൂറോപ്പിൽ നിന്ന് പൂച്ചകൾ പൂർണ്ണമായി ഇല്ലാതായ സ്ഥിതി വരെ ഉണ്ടായി.
അതെ, ഈ പാരമ്പര്യങ്ങളിൽ നിന്ന് കൊണ്ട് കൂടിയാണ് ഫ്രാൻസിസ് മാർപ്പാപ്പയുടെ വിപ്ലവാത്മകമായ ഓരോ പ്രഖ്യാപനങ്ങളും..
