ബ്ലാക്ക് ഹോളിൽ ( തമോഗർത്തം) വീണാൽ എന്ത് സംഭവിക്കും. ?
തമോഗർത്തങ്ങൾ കുറിച്ച് നമുക്ക് എത്ര അറിയാം ? ഒന്നിൽ വീണു പോയാൽ എന്ത് സംഭവിക്കും ? ഭൂമിയിൽ ജീവിച്ചു ബോറടിച്ച നിങ്ങൾ ഒരു ദിവസം സ്പേസ് ഷട്ടിലും ബ്രാണ്ടിയും ടച്ചിങ്‌സും ഒക്കെ എടുത്ത് പ്രപഞ്ചം ചുറ്റാൻ ഇറങ്ങി എന്ന് കരുതുക. കേട്ടറിഞ്ഞ ഒരു തമോഗർത്തം ഒന്ന് ചുറ്റി കറങ്ങി വരാം എന്നാണ് ലക്‌ഷ്യം. അതിൽ വീണാൽ നിങ്ങൾക്ക് എന്ത് സംഭവിക്കും ? തിരിച്ചു വരാൻ സാധിക്കുമോ ? അതോ മറ്റേതെങ്കിലും ലോകത്തേക്കോ ഡയമൻഷനിലേക്കോ ഉള്ള വാതിൽ ആണോ തമോ ഗർത്തങ്ങൾ ?? 1915 ൽ ഐൻസ്റ്റൈൻന്റെ ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റി നൽകിയ സൂചനകൾ അനുസരിച്ച് 1916 ൽ കാൾ ഷോസ്ചൈൽഡ് ആണ് ഇവയ്ക്ക് പൂർണ രൂപം നൽകിയത്. ഇവർപറയുന്നതനുസരിച്ച് വലിയ പിണ്ഡം ഉള്ള നക്ഷത്രങ്ങൾ മരിക്കുമ്പോൾ അവയുടെ കാമ്പ്ചുരുങ്ങി ചുരുങ്ങി അതിഭീമമായ ഗ്രാവിറ്റിസൃഷ്ട്ടിച്ച് അവസാനം തമോഗർത്തങ്ങൾ ആവുന്നു . ഈ ഭീകരന്റ ആകർഷണ ശക്തിയിൽ നിന്ന് പ്രപഞ്ചത്തിൽ യാതൊന്നും രക്ഷപ്പെടില്ല - പ്രകാശം പോലും. തമോഗർത്തങ്ങൾ യഥാർത്ഥത്തിൽ ഗർത്തങ്ങൾ അല്ല. ഗ്രാവിറ്റി ആണ് ഇവിടുത്തെ രാജാവ്. വലിയ പിണ്ഡം ഉള്ള നക്ഷത്രങ്ങൾ വളരെ ചെറിയ പോയിന്റിലേക്ക് ചവിട്ടി കൂട്ടിയാൽ തമോഗർത്തങ്ങൾ ഉണ്ടാകും എന്ന് വളരെ ലളിതമായി ...