പോസ്റ്റുകള്‍

curiosity എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

എത്ര മനോഹരമായ ആചാരങ്ങൾ

ഇമേജ്
  ലോകത്തിലെ വിവിധ സംസ്കാരങ്ങളിൽ ഉള്ള രസകരമായ (?) ആചാരങ്ങളെ പരിചയപ്പെടുത്തുന്നു. സദാചാര വാദികൾ ക്ഷമിക്കുമല്ലോ. കൾച്ചറൽ ആന്ത്രോപ്പോളജി എന്ന പുസ്തകത്തിൽ നിന്നാണ് പലതും. 1. ഹെയ്ത്തിയിലെ വൂഡൂ. ............................................. July മാസത്തിൽ ഹെയ്ത്തിയിലെ Sauet d'eau എന്ന വെള്ളച്ചാട്ടത്തിന്റെ അരികിലേക്ക് പോകുകയാണെങ്കിൽ അപൂർവ്വമായൊരു കാഴ്ച്ച കാണാം. വെള്ളച്ചാട്ടത്തിനരികിൽ മൃഗബലി നടക്കുന്ന ഗ്രൗണ്ടിൽ ,ആടിന്റെയും പോത്തിന്റെയും തലയും ചോരയും കുതിർന്ന മണ്ണിൽ പരിപൂർണ്ണ നഗ്നരായി ഉരുളുന്ന തീർത്ഥാടകരെ കാണാം. സ്നേഹത്തിന്റെ ദേവതയോടുള്ള പ്രാർത്ഥനയാണിത്. 2. പപ്പുവ ന്യൂഗിനിയ. ....................................................... ലൈഗീക വിപ്ലവത്തിന്റെ പരിണിത ഫലം എന്തായിരിക്കും എന്നതിന് മികച്ച ഉദാഹരണമാണ് ഇവിടുത്തെ Trobriendra ഗോത്ര വിഭാഗങ്ങൾ. തുറന്ന ലൈംഗീകത പ്രോൽസാഹിപ്പിക്കുന്ന ഇവർ 12-13 വയസിൽ തന്നെ sex ആവോളം ആസ്വദിക്കുന്നു. ലൈംഗീകത പാപമേയല്ലാതെ ഇഷ്ടപ്പെടുന്നവരുമായി ഒരു social stigma യും കൂടാതെ ആസ്വദിക്കുന്നു. പുരുഷൻമാരേക്കാളേറെ sexually aggresive ആണ് ഇവിടുത്തെ സത്രീകൾ. വസ്ത്രങ്ങൾ തുറ...

കാടിന്‍റെ ഹൃദയം കത്തുമ്പോൾ

ഇമേജ്
  അൻപത് ലക്ഷത്തി അഞ്ചു സ്‌ക്വായർ കിലോമീറ്റർ വിസ്തീർണം . 17 UK അയർലൻഡ് എന്നീ രാജ്യങ്ങൾ സുഖമായി ഉൾക്കൊള്ളാവുന്ന സ്ഥലം . ആമസോൺ കാടുകൾ കത്തുകയാണ് . കാടിന്റെ ഹൃദയം ആണ് എരിഞ്ഞുകൊണ്ടിരിക്കുന്നത് .ബ്രസീൽ , പെറു , ഇക്കഡോർ , കൊളംബിയ , വെനെസുവേല , സുറിലാൻഡ് , യൂജിനെ , ഫ്രഞ്ച് ഗയാന എന്നീ രാജ്യങ്ങളുടെ അതിർത്തിയും ഹൃദ്യവും . ഏകദേശം 400-500 പ്രാക്തന ആദിവാസി ഗോത്രങ്ങൾ അവയിൽ അൻപത് ശതമാനത്തോളം ആധുനിക മനുഷ്യ സ്പർശം ഏൽക്കാത്തത് അതൊക്കെയാണ് ആമസോൺ . എത്രകാലം എടുക്കും ആമസോൺ മഴക്കാടുകൾ കത്തി തീരാൻ എന്നതേ ഇനി അവശേഷിക്കുന്ന ചോദ്യം ഉണ്ടാകൂ . ഉത്തരം നമ്മൾ തന്നെ ഉടൻ കണ്ടെത്തും. ഭൂമിയുടെ 20% ഓക്സിജൻ തരുന്ന ശ്വാസകോശം ഏകദേശം 30% ജീവ വർഗ്ഗങ്ങൾ അത് കൂടാതെ ഇന്നും മനുഷ്യൻ നേരിടുന്ന മാരകമായ പല രോഗങ്ങളുടെയും പ്രതിവിധി ഒളിഞ്ഞിരിക്കുന്ന നനഞ്ഞ ഇടങ്ങൾ . ആമസോൺ മഴക്കാടുകളുടെ നാശം തെക്കേ അമേരിക്കയെ മാത്രം ബാധിക്കുന്ന ഒരു നിസ്സാര സംഭവമായി അവസാനിക്കാൻ പോകുന്നില്ല . ലോകമെമ്പാടും അതിന്റെ അനന്തര ഫലങ്ങൾ അറിയാൻ അധികം താമസവുമില്ല . നമുക്ക് ഇത് നേരിടാൻ കഴിയുമോ ? ആമസോണിനെ തിരികെ എത്തിക്കാൻ കഴിയുമോ ? എന്തൊക്കെയാണ് യഥാർത്ഥ പ്രശനങ്ങൾ ? ...

നിയമകൗതുകങ്ങൾ

ഇമേജ്
  ലോകത്തിലെ പലരാജ്യങ്ങളിലെ കൗതുകകരമായ നിയമങ്ങളിലൂടെ ഒരു യാത്ര.   എഴുതപ്പെട്ട ചരിത്രത്തിലെ ആദ്യത്തെ നിയമ സംഹിത 'ഹമ്മുറാബിയുടെ കോഡ് ' ആണെന്ന് കരുതപ്പെടുന്നു (BC 1754). ഇതിനും മുൻപ് BC 5000 ലും പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തിലുമൊക്കെ നിയമങ്ങൾ ഉണ്ടായിരുന്നു എന്നും ചരിത്ര പുസ്തകങ്ങളിൽ കാണുന്നു. സമൂഹത്തിന്റെ സുഖമമായ നടത്തിപ്പിന് വേണ്ടിയാണ് അടിസ്ഥാനപരമായി നിയമങ്ങൾ. പക്ഷെ നിയമങ്ങൾ കാലത്തിനനുസരിച്ച് പുനർക്രമീകരിച്ചു കൊണ്ടിരിക്കേണ്ടതും അത്യാവശ്യമാണ്. പല നിയമങ്ങളും ഒരിക്കൽ നിയമ പുസ്തകങ്ങളിൽ കയറി ഇന്ന് കാലിക പ്രസക്തി നഷ്ട്ടപ്പെട്ടു എങ്കിലും നിയമങ്ങളുടെ വ്യാപ്തികൾ കൊണ്ടോ മറ്റു പ്രശനങ്ങൾ കൊണ്ടോ ഒക്കെ കാലികമായി അപ്ഡേറ്റ് ചെയ്യപ്പെടാതെ ഇന്നും നിയമമായി തന്നെ നിലകൊള്ളുന്നുണ്ട്. ഇവയിൽ ചിലത് അറിഞ്ഞിരിക്കുക എന്നത് കൗതുകകരായിരിക്കും എന്ന് കരുതുന്നു. ഇവ വായിക്കുമ്പോൾ യാഥാർഥ്യമോ എന്ന് നിങ്ങൾക്ക് സംശയം തോന്നിയേക്കാം. ഒന്ന് ഉറപ്പു തരാം വിവരിക്കാൻ പോകുന്ന ഓരോ നിയമങ്ങളും നിലവിൽ ഉള്ളതാണ്. "അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും ഇന്നും നിലനിൽക്കുന്ന അപൂർവ്വ നിയമങ്ങൾ പലതും 1800 കളിൽ മതതീവ്രതയ...

ഓര്‍മ്മകളുടെ മണങ്ങള്‍...

ഇമേജ്
  നിങ്ങള്‍ക്ക് അനുഭവം ഉണ്ടാകും. ചില മണങ്ങള്‍ നമ്മെ അറിയപ്പെടാത്ത ഓര്‍മകളിലേക്ക് വികാരങ്ങളിലേക്ക് ഒക്കെ പെട്ടന്ന് എടുത്തുകൊണ്ട് പോകാറില്ലേ ? ഓർമ്മകൾക്കും ഗന്ധങ്ങൾക്കും ഇടയിലുള്ള സങ്കീർണ്ണമായ നൃത്തം നാം അത്ര തിരിച്ചറിയാത്ത ഒരുപാട് പൂര്‍വ്വ ബന്ധങ്ങളുടെ വലിയ കഥകളിലേക്കുള്ള വാതായനങ്ങള്‍ തന്നെയാണ്. സുഗന്ധമുള്ള ഓർമ്മകൾ വളരെക്കാലം നിലനിൽക്കുന്നതാണെന്ന് നിങ്ങൾക്കറിയാമോ ? മറ്റ് ഉത്തേജകങ്ങളെ അപേക്ഷിച്ച് ഗന്ധങ്ങൾക്ക് കുട്ടിക്കാലം മുതലുള്ള ഓർമ്മകൾ തിരികെകൊണ്ടുവരാന്‍കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. രാധാസ് സോപ്പിന്‍റെ മണം, ബാര്‍സോപ്പിന്‍റെ മണം. പുതിയ പുസ്തകങ്ങളുടെ മണം. ചെമ്പക പൂവ് , കുഴമ്പിന്‍റെ മണം ചില മനുഷ്യര്‍ക്ക് പ്രത്യേകമായുള്ള മണം. അങ്ങനെ എന്തെല്ലാം. ഓര്‍മകളും മണവും തമ്മിലുള്ള ബന്ധം നമ്മുടെ തലച്ചോറിൽ ആഴത്തിൽ പ്രവർത്തിക്കുന്നുണ്ട് ; അതിന് കാരണം മണങ്ങള്‍ തിരിച്ചറിയുകയും സംസ്കരിക്കുകയും ഒക്കെ ചെയ്യുന്ന തലച്ചോറിലെ “മണവിദ്വാന്‍” ലിംബിക് സിസ്റ്റം ആണ്. പല മണങ്ങളും വികാരങ്ങളോടും ഓർമ്മകളോടും അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു.   കാമുകിമാരില്‍ ഒരാള്‍ പണ്ട് സ്ഥിരമായി ഉപയോഗിച്ചിരുന്ന പെര്ഫ്...