ലോകമെമ്പാടുമുള്ള പെരുമാറ്റശീലങ്ങളിൽ മൂന്ന് അടിസ്ഥാന വ്യത്യാസങ്ങൾ. Joe Joseph




വ്യത്യസ്ത അന്താരാഷ്ട്ര സംസ്കാരത്തിൽ നിന്നുള്ള ആളുകളുമായി ഇടപഴകി പ്രവർത്തിക്കേണ്ടി വരുമ്പോൾ ഇവ നിങ്ങൾക്ക് വളരെ ഉപയോഗപ്രദമാകും.


അഭിസംബോധന 

ഒരു പരിശീലന കോഴ്സിൽ ഈ വിഷയം ചർച്ച ചെയ്യുമ്പോൾ, 

 ഡോക്ടറേറ്റ് ഡിഗ്രിയുള്ള വ്യക്തി തന്റെ ബിസിനസ്സ് കാർഡിൽ ഡോക്ടർ എന്ന പദവി ചേർക്കുന്നത് ഉചിതമാണോ എന്നതിനെപ്പറ്റി ഒരു ജർമ്മൻ പരിശീലനാർത്ഥിയും ഒരു ബ്രിട്ടീഷ് പരിശീലനാർത്ഥിയും തമ്മിൽ തീവ്രമായ വാദപ്രതിവാദങ്ങൾ ഉണ്ടായി. 


മെഡിക്കൽ ഡോക്ടറല്ലാത്ത ആരെങ്കിലും 'ഡോക്ടർ' എന്ന് സ്വയം വിളിക്കുന്നത്  അഹങ്കാരവും താൻപോരിമയും ആണെന്നായിരുന്നു  

ബ്രിട്ടീഷ് ട്രെയിനിയുടെ  നിലപാട്. എന്നാൽ ജർമ്മൻ പരിശീലനാർത്ഥി എതിർത്തു: ആ PhD ഡിഗ്രി നേടാൻ ചെലവഴിച്ച കഠിനാദ്ധ്വാനവും വർഷങ്ങളുടെ വിദ്യാഭ്യാസവും അവർക്ക് 'ഡോക്ടർ' എന്ന് വിളിക്കപ്പെടാനുള്ള എല്ലാ  അവകാശം നൽകുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.


ചെറുതും എളുപ്പത്തിൽ അവഗണിക്കപ്പെടാവുന്നതുമായി കരുതപ്പെടുന്ന ഒരു കാര്യത്തിൽ ഉള്ള ഈ വലിയ അഭിപ്രായവ്യത്യാസം, കാണിക്കുന്നത് ഏറ്റവും ചെറിയ  കാര്യങ്ങളിൽ പോലും മറ്റ് മനുഷ്യർ  ശ്രദ്ധിച്ച് അർത്ഥം കാണുന്നുണ്ട്  എന്ന വളരെ പ്രധാനപ്പെട്ട കാര്യമാണ്. 


നമുക്ക് പരിചിതമായ കാര്യങ്ങൾ വ്യത്യസ്തമായി ചെയ്യുന്നത് കാണുമ്പോൾ നമ്മിൽ ഏറ്റവും ശക്തമായ പ്രതികരണങ്ങൾ ഉണ്ടാകാം. ഉദാഹരണത്തിന്, യൂറോപ്പിലെയും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെയും പലരും ആദ്യമായി കണ്ടുമുട്ടുമ്പോൾ മിസ്റ്റർ എന്നോ മിസ് എന്നോ മിസിസ് എന്നോ വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നു , അവരെ നേരിട്ട് പേര് വിളിക്കുന്നത് വിപരീത ഫലം ചെയ്യും.  


എന്നാൽ അമേരിക്കക്കാരും, വർദ്ധിച്ചുവരുന്ന തോതിൽ ബ്രിട്ടീഷുകാരും, ഇപ്പോൾ അവരുടെ പേര് ഉപയോഗിച്ച് സംബോധന ചെയ്യപ്പെടാൻ ഇഷ്ടപ്പെടുന്നു. ഇവർ ആരും അവരെ “സാർ ….” എന്ന് വിളിക്കുന്നത് ഇഷ്ടപ്പെടുന്നില്ല എന്ന് മാത്രമല്ല ഒട്ടും പ്രോത്സാഹിപ്പിക്കില്ല.  കൊളോണിയൽ അസ്കിത ഉള്ളത് കൊണ്ട് ഇന്ത്യക്കാരാണ് ഏത് സായിപ്പിനെ കണ്ടാലും “സാർ “ എന്ന് വിളിച്ചുകളയും “മാഡം “ എന്നും. സ്വന്തം വില അവരുടെ മുൻപിൽ കളയുന്ന ലോക്കൽ സ്വഭാവമാണ് അത്. അമേരിക്കനും ബ്രിട്ടീഷുകാരും അവരുടെ പ്രസിഡന്റിനെ പോലും “മിസ്റ്റർ പ്രസിഡന്റ് “ “മിസ്റ്റർ പ്രൈം മിനിസ്റ്റർ” എന്നാണ് വിളിക്കാർ. 

ട്രംപ് ഇന്ത്യയിൽ ആയിരുന്നെങ്കിൽ “സാർ “ എന്നും , കേരളത്തിൽ ആണെങ്കിൽ “”ഹെന്റെ പൊന്നു സാറേ….”


ഏറ്റവും നല്ലത്, നിങ്ങളുമായി സംസാരിക്കുന്ന വ്യക്തി നിങ്ങളെ എങ്ങനെയാണ് സംബോധന ചെയ്യുന്നത് എന്ന് ശ്രദ്ധിച്ചു കേട്ട് നോക്കുക എന്നതാണ്. ഇപ്പോഴും ഉറപ്പില്ലെങ്കിൽ, താങ്കളെ എങ്ങനെ അഭിസംബോധന ചെയ്യണമെന്ന് അവരോട് ചോദിക്കാൻ പേടിക്കേണ്ടതില്ല.


പുഞ്ചിരി


ഒരു പ്രശസ്തമായ റഷ്യൻ പഴമൊഴി പറയുന്നു: “കാരണമില്ലാത്ത പുഞ്ചിരി മണ്ടത്തരത്തിന്റെ ലക്ഷണമാണ്.”


റഷ്യയിൽ, നമ്മുടെ  “ബഹുമാന പുഞ്ചിരി” അസാധാരണംവും  പലപ്പോഴും    സംശയാസ്പദവുമായി ആണ് സ്വീകരിക്കപ്പെടുക. എന്നിരുന്നാലും അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ, പുഞ്ചിരിയെ സാധാരണയായി തുറന്ന മനസ്സിന്റെയും സൗഹൃദത്തിന്റെയും ബഹുമാനത്തിന്റെയും അടയാളമായാണ് വ്യാഖ്യാനിക്കുന്നത്.


വിവിധ സംസ്കാരങ്ങളിലെ പുഞ്ചിരികളെക്കുറിച്ച് നടത്തിയ ഒരു ഗവേഷണത്തിൽ, കണ്ടെത്തിയത് ജർമ്മനി, സ്വിറ്റ്സർലൻഡ്, ചൈന, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പുഞ്ചിരിക്കുന്ന ആളുകളെ പുഞ്ചിരിക്കാത്തവരെക്കാൾ ബുദ്ധിശാലികളായി കണക്കാക്കുന്നു എന്നാണ്. എന്നാൽ റഷ്യ, ജപ്പാൻ, തെക്കൻ കൊറിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ, പുഞ്ചിരിക്കുന്ന മുഖങ്ങളുടെ ചിത്രങ്ങൾക്ക് പുഞ്ചിരിക്കാത്തവയേക്കാൾ കുറഞ്ഞ ബുദ്ധി എന്ന റേറ്റിംഗ് ലഭിച്ചു. അതേസമയം, ഇന്ത്യ, അർജന്റീന, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിൽ, ഓഞ്ഞപുഞ്ചിരിയെ വഞ്ചനയുമായി ബന്ധപ്പെടുത്തി കാണാറുണ്ട്. 


ഐ കോൺടാക്റ്റ്: 


ഒരു അമേരിക്കക്കാരനോ ബ്രിട്ടീഷുകാരനോ സംസാരിക്കുന്ന ആളുകൾ മുഖത്തോ കണ്ണിലോ  നോക്കിയിരിക്കുന്നതിന്റെ, അർത്ഥം അദ്ദേഹം പറയുന്ന കാര്യങ്ങൾക്ക് പൂർണ്ണ ശ്രദ്ധ നൽകുന്നു എന്ന് കാണിക്കാനായിരിക്കാം. എന്നാൽ  ജപ്പാനിലോ കൊറിയയിലോ നിന്നുള്ളവരാണെങ്കിൽ, ആ നേരിട്ടുള്ള നോട്ടം അവർക്ക് അസ്വസ്ഥതയോ പിരിമുറുക്കമോ പോലും ബഹുമാനക്കുറവോ ഉണ്ടാക്കിയേക്കാം. 


തെക്കേ അമേരിക്കയിലെയും ആഫ്രിക്കയിലെയും ചില ഭാഗങ്ങളിൽ, ദീർഘനേരം മുഖത്ത് നോക്കുന്നത് വെല്ലുവിളിയോ ഭീഷണിയോ ആയി കണക്കാക്കിയേക്കാം. 


ഗൾഫ് മിഡിൽ ഈസ്റ്റ്  രാജ്യങ്ങളിൽ, എതിർ ലിംഗക്കാർ നേരിട്ട് കണ്ണിലേക്കോ മുഖത്തേക്കോ ഉള്ള സൂക്ഷിച്ചു നോട്ടം  സ്വീകാര്യമല്ല ; എന്നാൽ ഒരേ ലിംഗക്കാർ തമ്മിലുള്ള നേരിട്ടുള്ള നോട്ടം , കണ്ണിൽ കണ്ണിൽ നോട്ടം കുലീനതയുടെയും മാന്യതയുടെയും  സത്യസന്ധതയുടെയും അടയാളമായി കണക്കാക്കാറുണ്ട്.


Joe

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗോലിയാത്തൻ കാലടികൾ. ജോ ജോസഫ് മുതിരേരി

അഹമ്മദ് ഇബ്നു ഫദ്ലാന്റെ യാത്രകൾ ; ഒരു വൈകിംഗ് അന്ത്യയാത്ര. ജോ ജോസഫ്