ഗോലിയാത്തൻ കാലടികൾ. ജോ ജോസഫ് മുതിരേരി
മഹാത്ഭുതമാണ്കാൾ ബുഷ്ബി എന്ന ബ്രിട്ടീഷ് പൗരൻ. ആദ്യമായി കപ്പലിൽ ഭൂമിയെ ചുറ്റി സഞ്ചരിച്ച മനുഷ്യൻ ഫെർഡിനന്റ് മജെല്ലൻ (മഗല്ലൻ എന്നല്ല പേര് ) ആണെന്ന് നാം സ്കൂളിൽ പഠിച്ചിട്ടുണ്ട്,പക്ഷേ വാസ്തവത്തിൽ മജെല്ലൻ ഭൂമിയെ ചുറ്റി സഞ്ചരിച്ചിട്ടില്ല , പ്ലാൻ ഇട്ടു യാത്ര തുടങ്ങി എന്ന് മാത്രം , വഴിയിൽ വച്ച് , 1522 ൽ ഫിലിപ്പീൻസിലെ ഗോത്ര വർഗ്ഗക്കാരുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട മജെല്ലനെ ഫിലിപ്പീൻസിൽ തന്നെയാണ് അടക്കം ചെയ്ത് , പിന്നീട് അദ്ദേഹത്തിന്റെ ക്യാപ്റ്റൻ ഹുവാൻ സെബാസ്റ്റ്യൻ ആണ് ആ യാത്ര പൂർത്തിയാക്കിയത് .
എന്നാൽ ഭൂമി കാൽനടയായി മാത്രം വലംവെക്കുന്ന ആദ്യ മനുഷ്യനാകുക എന്ന ലക്ഷ്യത്തോടെ 1998-ൽ ചിലിയുടെ തെക്കേ അറ്റത്തുനിന്ന് ആരംഭിച്ച്, മൂന്ന് പതിറ്റാണ്ടുകൾ ആയി , 58,000/ കിലോമീറ്റർ നടന്ന് ഭൂമിയെ ചുറ്റി തന്റെ സ്വന്തംവീടായ ഇംഗ്ലണ്ടിലെ ഹൾ ലക്ഷ്യമാക്കി ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന മനുഷ്യൻ ആണ് കാൾ ബുഷ്ബി, 2026 ൽ അദ്ദേഹം ആ യാത്ര പൂർത്തിയാക്കും. നിലവിൽ തുർക്കിവഴി യൂറോപ്പിലേക്ക് പ്രവേശിച്ച് ഫ്രാൻസ് ലക്ഷ്യമാക്കി നടക്കുകയാണദ്ദേഹം , അവിടെ നിന്ന് ഇംഗ്ലീഷ് ചാനൽ ടണലിലൂടെ നടന്ന് ഇംഗ്ലണ്ടിലേക്ക്.
വിസാ പ്രശ്നങ്ങൾ , ഔദ്യോഗിക എതിർപ്പുകൾ , പണം, ഒക്കെയാണ് യാത്ര ഇത്ര വൈകിച്ചത് .നാല് ഭൂഖണ്ഡങ്ങളിലായി 25 രാജ്യങ്ങൾ, ഏതാണ്ട് 57,936 കിലോമീറ്റർകൾ വ്യാപിക്കുന്ന ഈ നടത്തം “ഗോലിയാത്ത് എക്സ്പെഡിഷൻ” എന്നറിയപ്പെടുന്നു.
27 വർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന ഈ സാഹസികയാത്ര ചരിത്രത്തിലെഏറ്റവും
തന്റെ യാത്രയിൽ, ബുഷ്ബി ആറ് മരുഭൂമികൾ, ഏഴ് പർവതനിരകൾഎന്നിവയുൾപ്പെടെ ഭൂമിയിലെ ഏറ്റവും കഠിനമായ ചില പ്രദേശങ്ങൾ നടന്നു താണ്ടി. കൊളംബിയയുടെയും പനാമയുടെയും ഇടയിൽ ഉള്ള ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ , നിയമവും ഭരണവും ഇല്ലാത്ത കുപ്രസിദ്ധ ഇടനാഴി, “ഡാരിയൻഗ്യാപ്പ്” കടന്ന്, വടക്കേ അമേരിക്കയിലെ അലാസ്കയും റഷ്യയും തമ്മിൽ ബന്ധിപ്പിക്കുന്ന 82 km വീതിയുള്ള കടൽ, തണുപ്പ് കാലത്ത് ഉറഞ്ഞു കിടക്കുമ്പോൾ നടന്നു കീഴടക്കി, റഷ്യൻ അധികാരികളാൽ വർഷങ്ങളോളം തടഞ്ഞു വെക്കപ്പെട്ട് , ഏഷ്യയും യൂറോപ്പും വേർതിരിക്കുന്ന കാസ്പിയൻ കടൽ 320 കിലോമീറ്റർ (ബോട്ടുകളുടെ സഹായത്തോടെ )32 ദിവസം എടുത്ത് നീന്തികടന്ന്, അദ്ദേഹം തുർക്കി വഴി യൂറോപ്പിൽ പ്രവേശിച്ചിരിക്കുകയാണ്.
മനുഷ്യ സ്പർശം ഏൽക്കാത്ത അതി കഠിനമായ സൈബീരിയൻ -റഷ്യൻ ടഡ്ര ഘോര വനങ്ങളിലൂടെ,മഞ്ഞുപാളികൾ താണ്ടി , അസംഖ്യം ശാരീരിക-മാനസികതടസ്സങ്ങളെ അതിജീവിച്ച് ഇന്നും തുടരുന്നു യാത്ര . ക്ഷമയുംദൃഢനിശ്ചയവും കൈമുതലായി തുടരുന്ന ഒരു മനുഷ്യന്റെ മഹാ യാത്ര .
കാൾ ഭൂഖണ്ഡങ്ങളിലൂടെ നടക്കുക മാത്രമല്ല- വീശി അടിക്കുന്ന ഉഷ്ണക്കാറ്റിൽ വേട്ടയാടി, നക്ഷത്രങ്ങളെ കണ്ട് വിശാലമായ പുൽമേടിൽ ഉറങ്ങി, അലഞ്ഞു തിരിഞ്ഞ് ജീവിതം നയിച്ച് , ലക്ഷക്കണക്കിന് വർഷം ഈ ഭൂമിയുടെ ഉപ്പായി മാറി ,മരിച്ചു മണ്ണടിഞ്ഞു പോയ നമ്മുടെ പൂർവികരുടെ പുരാതന ഓർമ്മകളുടെപാതകളിലേക്ക് തിരിച്ചു പോകുയും കൂടിയാണ്.
വിശപ്പിലൂടെ , വിനയത്തോടെ, പാതകളും സംസ്കാരങ്ങളും ഉണ്ടാകുന്നതിന് മുൻപുള്ള മായംചേർക്കത്ത ലോകത്തേക്കുള്ള മടങ്ങിപ്പോക്ക്. ‘ജയന്റ് സ്റ്റെപ്പ്സ്’ എന്ന തന്റെ പുസ്തകത്തിൽ, ബുഷ്ബി തന്റെ ആത്മകഥ വെറുതെ പറയുകയല്ല – മനുഷ്യനും ഭൂമിയും ഒന്നായിരുന്ന ,
ചിത്രങ്ങൾ : ബുഷ്ബി , അദ്ദേഹത്തിന്റെ റൂട്ട് മാപ്പ്.

