ഓര്‍മ്മകളുടെ മണങ്ങള്‍...


 

നിങ്ങള്‍ക്ക് അനുഭവം ഉണ്ടാകും. ചില മണങ്ങള്‍ നമ്മെ അറിയപ്പെടാത്ത ഓര്‍മകളിലേക്ക് വികാരങ്ങളിലേക്ക് ഒക്കെ പെട്ടന്ന് എടുത്തുകൊണ്ട് പോകാറില്ലേ? ഓർമ്മകൾക്കും ഗന്ധങ്ങൾക്കും ഇടയിലുള്ള സങ്കീർണ്ണമായ നൃത്തം നാം അത്ര തിരിച്ചറിയാത്ത ഒരുപാട് പൂര്‍വ്വ ബന്ധങ്ങളുടെ വലിയ കഥകളിലേക്കുള്ള വാതായനങ്ങള്‍ തന്നെയാണ്. സുഗന്ധമുള്ള ഓർമ്മകൾ വളരെക്കാലം നിലനിൽക്കുന്നതാണെന്ന് നിങ്ങൾക്കറിയാമോ? മറ്റ് ഉത്തേജകങ്ങളെ അപേക്ഷിച്ച് ഗന്ധങ്ങൾക്ക് കുട്ടിക്കാലം മുതലുള്ള ഓർമ്മകൾ തിരികെകൊണ്ടുവരാന്‍കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. രാധാസ് സോപ്പിന്‍റെ മണം, ബാര്‍സോപ്പിന്‍റെ മണം. പുതിയ പുസ്തകങ്ങളുടെ മണം. ചെമ്പക പൂവ്, കുഴമ്പിന്‍റെ മണം ചില മനുഷ്യര്‍ക്ക് പ്രത്യേകമായുള്ള മണം. അങ്ങനെ എന്തെല്ലാം. ഓര്‍മകളും മണവും തമ്മിലുള്ള ബന്ധം നമ്മുടെ തലച്ചോറിൽ ആഴത്തിൽ പ്രവർത്തിക്കുന്നുണ്ട്; അതിന് കാരണം മണങ്ങള്‍ തിരിച്ചറിയുകയും സംസ്കരിക്കുകയും ഒക്കെ ചെയ്യുന്ന തലച്ചോറിലെ “മണവിദ്വാന്‍” ലിംബിക് സിസ്റ്റം ആണ്. പല മണങ്ങളും വികാരങ്ങളോടും ഓർമ്മകളോടും അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു.

 

കാമുകിമാരില്‍ ഒരാള്‍ പണ്ട് സ്ഥിരമായി ഉപയോഗിച്ചിരുന്ന പെര്ഫ്യൂമിന്‍റെ മണം അടിച്ചാല്‍ അനേക ഓര്‍മകളുടെ കുത്തൊഴുക്ക് ഇന്നും ഉണ്ടാകാറുണ്ട്. ആ മണം ഏതാണ്? അതിന്‍റെ പേര് രൂപം ഒന്നും അറിയില്ല എങ്കിലും. ഗന്ധമുള്ള ഓർമ്മകൾക്ക് ദൃശ്യപരമോ ശ്രവണപരമോ ആയ സൂചകങ്ങളേക്കാൾ ശക്തമായ വൈകാരിക പ്രതികരണങ്ങൾ ഉളവാക്കാൻ കഴിയും, ഇത് നമ്മുടെ ഭൂതകാലത്തിലേക്കുള്ള സവിശേഷമായ ഒരു പോർട്ടലാക്കി മാറുന്നു. അതിശയകരമെന്നു പറയട്ടെ, ഗന്ധങ്ങൾക്ക് സമയത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെയും സ്വാധീനിക്കാൻ കഴിയും; പരിചിതമായ ഗന്ധങ്ങൾ സമയം കൂടുതൽ സാവധാനത്തിൽ കടന്നുപോകുന്നതായി തോന്നിയേക്കാം, അതേസമയം പുതിയതോ അസാധാരണമോ ആയ സുഗന്ധങ്ങൾക്ക് സമയം വേഗത്തിലാക്കാൻ കഴിയും. നമ്മുടെ വാസനയും ഓർമ്മകളും തമ്മിലുള്ള ഈ കൗതുകകരമായ ബന്ധങ്ങൾ മനുഷ്യമനസ്സിന്‍റെ മോഹിപ്പിക്കുന്ന രഹസ്യങ്ങളെ അനാവരണം ചെയ്യുന്നു.

എപ്പോഴെങ്കിലും പെട്ടെന്ന് ഒരു പൂവിന്‍റെയോ സ്വാദിഷ്ടമായ ഭക്ഷണത്തിന്‍റെയോ മണം വന്നിട്ട് നഷ്ടപ്പെട്ടുവെന്ന് നിങ്ങൾ കരുതിയ നിമിഷങ്ങളിലേക്ക് ആ സമയത്തിലേക്ക് തിരികെ പോകുന്നതായി തോന്നിയിട്ടുണ്ടോ?

 

മണങ്ങള്‍ മഹാ സാഹിത്യങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. ഏറ്റവും മികച്ച ഉദാഹരണം ലോകോത്തിലെ ഏറ്റവും മികച്ച കാലാതീത ക്ലാസ്സിക് നോവല്‍ ആയ മാർസെൽ പ്രൂസ്റ്റിന്‍റെ "ഇൻ സെർച്ച് ഓഫ് ലോസ്റ്റ് ടൈം"  എന്ന നോവലിൽ കാണാം, ഈ നോവലിൽ, ആഖ്യാതാവ് ഒരു കപ്പ് ചായയിൽ ഒരു ചെറിയ കേക്ക് മുക്കി തിന്നാന്‍ ശ്രമിക്കുമ്പോള്‍ ചായയ്‌ക്കൊപ്പം കേക്കിന്‍റെ രുചിയും മണവും കൂടിച്ചേർന്ന് കുട്ടിക്കാലം മുതലുള്ള ഓർമ്മകളുടെ അഗാധവും അനിയന്ത്രിതവുമായ ഓർമ്മകൾ ഉണരുന്ന അനുഭവം ഉണ്ടാകുന്നുണ്ട്.നോവലില്‍ "മഡലീൻ എപ്പിസോഡ്" എന്നറിയപ്പെടുന്ന ഈ പ്രസിദ്ധമായ ഭാഗം, ആഴത്തിലുള്ള ഓർമ്മകൾക്കും വികാരങ്ങൾക്കും ഒരു ലളിതമായ സുഗന്ധവും സ്വാദും എങ്ങനെ ശക്തമായ ട്രിഗറായി വർത്തിക്കും എന്നതിന്‍റെ ഒരു പ്രധാന ഉദാഹരണമാണ്. ഇത് പ്രൂസ്റ്റിന്‍റെ അനിയന്ത്രിതമായ ഓര്‍മകളുടെ പര്യവേക്ഷണവും എഴുത്തില്‍ സെൻസറി അനുഭവങ്ങളുടെ ഉപയോഗവും കാണിക്കുന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ്‌. അദ്ദേഹത്തിന്റെ സ്മാരക സൃഷ്ടിയിലുടനീളം ഒരു കേന്ദ്ര വിഷയമാണ് മണം.

കാതലായ ചോദ്യം ഇനിയാണ്: കാര്യങ്ങളെ ഓർമ്മിപ്പിക്കുകയും കാര്യങ്ങൾ അനുഭവിപ്പിക്കുകയും ചെയ്യുന്നതിനേക്കാൾ കൂടുതൽ മണത്തിന് വേറെ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാൻ കഴിയുമോ? നമ്മൾ പ്രവർത്തിക്കുന്ന രീതി മാറ്റാനും കാര്യങ്ങൾ തീരുമാനിക്കാനും കഴിയുമോ? കഴിയും. പെര്‍ഫ്യൂം നിര്‍മാതാക്കളുടെ വിജയ രഹസ്യവും അത് തന്നെയാണ്.

 

നിങ്ങൾ വീട് വിൽക്കാൻ ശ്രമിക്കുകയാണെന്ന് സങ്കൽപ്പിക്കുക. വാങ്ങുന്നയാൾ വരുന്നതിന് മുമ്പ് കുറച്ച് സ്വാദിഷ്ടമായ ഒരു കോഴിക്കറി വെക്കണം ആവിപറക്കുന്ന നല്ല മണമുള്ള കറി, എങ്കില്‍ വീട് വേഗത്തില്‍ കച്ചവടം ആയിപോകാന്‍ സാധ്യത കൂടുതല്‍ ആണത്രേ"  അങ്ങനെ ചില മണങ്ങള്‍ വാങ്ങുന്നയാൾക്ക് നിങ്ങളുടെ വീടിനെക്കുറിച്ച് ഊഷ്മളതയും അടുപ്പവും തോന്നിക്കും.ഇനി വാങ്ങാന്‍ വരുന്ന ആള്‍ ഒരു കുടിയന്‍ ആണെങ്കില്‍ നല്ല റമ്മിന്‍റെ മണം പരീഷിച്ചു നോക്കാവുന്നതാണ്.

ഇതൊക്കെ സത്യമാണോ?

 

സത്യം കണ്ടെത്താൻ ശാസ്ത്രജ്ഞർ ചില പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അവയാണ് ഇനി ചര്‍ച്ച ചെയ്യാന്‍ പോകുന്നത്. നോക്കൂ, ഞങ്ങളുടെ മൂക്ക് സൂപ്പർ ഡിറ്റക്ടീവുകളെപ്പോലെയാണ്, ഏകദേശം 10,000 വ്യത്യസ്ത ഗന്ധങ്ങൾ തിരിച്ചറിയാന്‍ കഴിയും നമുക്ക്!ഒരു തെരുവ് എത്തി എന്നറിയാന്‍ കണ്ണ്തുറന്നു നോക്കണമെന്നില്ലല്ലോ.

ഫ്രാൻസിലെ ചില ഗവേഷകർ ഈ ആശയം പരീക്ഷിക്കാൻ തീരുമാനിച്ചു. കാപ്പി, കറുവാപ്പട്ട, പെർഫ്യൂം തുടങ്ങിയ സ്വാദിഷ്ടമായ സുഗന്ധങ്ങൾ ആളുകളുടെ പ്രതികരണങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് മനസിലാക്കാന്‍ അവര്‍ ഒരു പരീക്ഷണം നടത്തി. ഒരു കടയുടെ ചുറ്റും ഈ മണങ്ങള്‍ വിതറി മറ്റൊരു കടയുടെ ചുറ്റും സ്വാഭാവിക അന്തരീക്ഷവും ഉണ്ടാക്കി. എന്നിട്ട്  ആകസ്മികം എന്ന പോലെ ചില ആളുകളെ കൊണ്ട് അവരുടെ പേഴ്സുകള്‍ ബാഗുകള്‍ പണം എന്നിവയൊക്കെ വീണു പോകുന്നത് പോലെ നിലത്ത് ഇടുവിച്ചു. ഈ മണങ്ങള്‍ തളിച്ച കടകളുടെ അടുത്ത് വന്ന എല്ലാ മനുഷ്യരും തന്നെ വീണു കിടക്കുന്ന വിലയേറിയ വസ്തുക്കള്‍ തിരിച്ചെടുത്ത് ഉടമസ്ഥരെ തിരിച്ച് ഏല്‍പ്പിക്കുവാന്‍ പരിശ്രമിച്ചു. എന്നാല്‍ മറ്റെ കടയില്‍ ഈ പ്രതികരണം ഉണ്ടായതെ ഇല്ല. ചിലര്‍ അവ സ്വന്തമാക്കി മറ്റു ചിലര്‍ അവ അവഗണിച്ചു.

 

അടുത്തതായി, അവർ ഒരു ചെരിപ്പ് കടയില്‍ രണ്ടു മുറികളിലായി ഒരേ ഇനം ചെരിപ്പുകള്‍ ഒരുക്കി വെച്ചു. ഒരു മുറി മനോഹരമായ പെര്‍ഫ്യൂമുകള്‍ കൊണ്ട് നിറച്ചു. മറ്റേ മുറിയില്‍ മണങ്ങള്‍ ഒന്നും ഇല്ല. അത്ഭുതം എന്ന് പറയട്ടെ മണം ഉള്ള മുറികളില്‍ വില കൂടുതല്‍ ആയിട്ടും ആ മുറികളില്‍ നിന്നാണ് ചെരിപ്പുകള്‍ മണമുള്ള മുറിയിലെ ചെരുപ്പുകള്‍ നല്ലതാണെന്ന് എന്തുകൊണ്ടോ അവര്‍ക്ക് തോന്നി.

 

സാധനങ്ങൾ വാങ്ങുന്നതില്‍ മാത്രമല്ല ഈ പഠനങ്ങള്‍ നടന്നത്. യുഎസിൽ നടന്ന ഒരു പഠനം പറയുന്നത്, വൃത്തിയുടെ പര്യായമായി കണക്കാക്കുന്ന നാരങ്ങയുടെ മണം അടിച്ച സ്ഥലങ്ങളില്‍ ആളുകള്‍ കൂടുതല്‍ എത്തുകയും മാന്യമായി പെരുമാറാന്‍ ശ്രമിക്കയും ചെയ്യുന്നു എന്നാണ്.

അപ്പോള്‍ കച്ചവടക്കാര്‍ക്ക് ഈ തന്ത്രം മനസിലാക്കിയാല്‍ കൊയ്ത്തുകാലം അല്ലെ? വരട്ടെ. മണത്തിനു പ്രതികരണങ്ങളെ നാം അറിയാതെ സ്വാധീനിക്കാന്‍ കഴിയും എന്നെ ഉള്ളു. വിവേചന ബുദ്ധിയെ പൂര്‍ണ്ണമായും കീഴടക്കാന്‍ എപ്പോഴും കഴിയില്ല എന്നും ഇതേ പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. നാം ഒരിക്കലും ചെയ്യാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ ചെയ്യിക്കാന്‍ ഏത് മണം അടിച്ചാലും കഴിയില്ല.കാറ്റ് പോലെയാണ് മണങ്ങളുടെ സ്വാധീനം ഒരു നിമിഷത്തില്‍ അവിടെ ഉണ്ട് അടുത്ത നിമിഷത്തില്‍ അപ്രത്യക്ഷമാകുന്നു.

 

സൂചിക

"The Emperor of Scent: A True Story of Perfume and Obsession" by Chandler Burr

(A captivating biography of Luca Turin, a scientist who has explored the connections between scent, memory, and molecular biology, and challenged conventional thinking about the sense of smell.)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗോലിയാത്തൻ കാലടികൾ. ജോ ജോസഫ് മുതിരേരി

അഹമ്മദ് ഇബ്നു ഫദ്ലാന്റെ യാത്രകൾ ; ഒരു വൈകിംഗ് അന്ത്യയാത്ര. ജോ ജോസഫ്

ലോകമെമ്പാടുമുള്ള പെരുമാറ്റശീലങ്ങളിൽ മൂന്ന് അടിസ്ഥാന വ്യത്യാസങ്ങൾ. Joe Joseph