പോസ്റ്റുകള്‍

The Waste Land: ഇതിഹാസ കവിത

ഇമേജ്
  കൊല്ലം കണ്ടവനില്ലം വേണ്ട ,കൊച്ചി കണ്ടവനച്ചി വേണ്ട എന്നൊക്കെ പറയും പോലെ തന്നെയാണ് TS Eliot ന്റെ "The Waste Land" സ്വാംശീകരിച്ചവർക്ക് മറ്റ് കവിതകളും. ആധുനികതയുടെ അമരക്കാരൻ. ആധുനികത സാഹിത്യത്തിൽ എന്താണെന്നത് മറ്റൊരു വലിയെ ചർച്ചയാകും എന്നതിനാൽ അതിലേക്ക് കടക്കുന്നില്ല. ഇതിഹാസസമാനമായ ഈ ബ്രുഹത് കവിതയ്ക്ക് എന്റെ ആമുഖവും കാക്കപ്പുള്ളി തന്നെ. 20 പതാം നൂറ്റാണ്ടിന്റെ കാവ്യസൃഷ്ടികളിൽ ഏറ്റവും ഉദാത്തം എന്ന് "The Waste Land" നെ വിളിക്കുന്നതിൽ തെറ്റില്ല. പരിവർത്തനങ്ങൾ പൂർണ്ണമാകുമെന്ന്, എത് മഹാരഥൻ ചെയ്തതാണെങ്കിലും ഞാൻ വിശ്വസിക്കുന്നുമില്ല. കാരണം ഈ കവിത ലോക സംസ്കാരങ്ങളെ ആകെ കാച്ചിക്കുറുക്കിയത് ദുരൂഹവും പുർണ്ണമായും അപ്രാപ്യവുമായ ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്നു. Dante യുടെ Divine Comedy ക്ക് തുല്യമായി നിൽക്കുന്ന പ്രതിഭാ വിലാസം. രണ്ട് മഹാ ലോകയുദ്ധങ്ങൾ കഴിഞ്ഞു നിൽക്കുന്ന പശ്ചാത്യ ലോകത്തിന്റെ ഇച്ഛാഭംഗവും കലങ്ങി മറിഞ്ഞ മനസും ശുഷ്കവും ഭൗതീകം മാത്രവുമായ അസ്തിത്തത്തിന്റെ ഞരക്കവുമാണീ കവിത. അർത്ഥങ്ങളുടെ ദുരൂഹവും കലങ്ങി മറിഞ്ഞതുമായ സങ്കീർണ്ണ ഭൂഗർഭ വ്യൂഹത്തിലൂടെ കവിത സഞ്ചരിക്കുന്നു. James Frazer ...

Existentialism; A review

ഇമേജ്
  സ്വസ്തമായി ഇരിക്കുവാനും ശാന്തമായി ചിന്തിക്കുവാനും എഴുതുവാനും ഉള്ള പ്രശാന്തത കൈമോശം വന്നുവോ എന്നു വരെ സംശയം. മറ്റ് പ്രത്യക്ഷ പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെങ്കിലും അസ്തിത്ത പ്രശ്നങ്ങൾ കൊണ്ട് ചില കാലങ്ങളിൽ മനസ് ഇങ്ങനെ ഏറെക്കാലം കലങ്ങി മറിഞ്ഞ് തന്നെ കിടക്കാറുണ്ട്. അസ്തിത്ത വാദത്തെക്കുറിച്ച് തന്നെ സംസാരിക്കാം എന്ന് കരുതുന്നു. സാർത്രിൽ തുടങ്ങി നീഷെ ,കീർക്കഗാർട് തുടങ്ങിയ താത്വികരിൽ കൂടി വികസിച്ച് 19 അം നൂറ്റാണ്ടിനെ ഏറെ സ്വാധീനിച്ച തത്വചിന്തയാണ്. Existentialism. ഹെഗൽ എന്ന ചിന്തകന്റെ Absolute idealism എന്ന ആശയത്തിന് വിരുദ്ധമായി ഉയർന്ന് വന്ന ചിന്താധാരയാണ് Existentialism. ഹെഗൽ പറയുന്നു . യുക്തിയുടെ സഹായത്തോടെ ലോകത്തിലെ എല്ലാ കാര്യങ്ങളും മനസിലാക്കാൻ പര്യാപ്തമാണ് മനുഷ്യ മനസ് . ഇതാണ് Absolute idealism. യഥാർത്ഥത്തിൽ ഹെഗലിയൻ തത്വശാസ്ത്രവും ബ്രിട്ടീഷ് സാമ്പത്തിക ശാസത്രവും സമാസമം ചേർന്നതിനെയാണ് നാം മാർക്ക് സിസം എന്ന് വിളിക്കുന്നത്. existentialism is in fact against absolute idealism. സാർത്രിൽ കൂടി അസ്തിത്ത വാദം വികസിച്ചു. ആത്യന്തികമായി മനുഷ്യന്റെ നിലനിൽപ്പ് എന്തിന് വേണ്ടിയാണ്? എവിടുന്ന് വരുന്നു? എങ...

Synchrinicity

ഇമേജ്
  വളരെ നാളുകൾക്ക് ശേഷം ശാന്തമായി എഴുതാൻ ഇരിക്കുകയാണ്. ഇടയിൽ വന്ന വലിയ ഇടവേളയ്ക്ക് ക്ഷമ.ആർതർ കോസ്ലർന്റെ "The Roots of Coincidence. " എന്ന പുസ്തകം വളരെ രസകരവും അത്ഭുതാവഹവുമാണ്. ഇതിലെ മുഴുവൻ കാര്യങ്ങൾ അവതരിപ്പിക്കുക ക്ലേശകരം.അതുകൊണ്ട് പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ കേന്ദ്രീകരിച്ച് വിശദമാക്കാം എന്ന് കരുതുന്നു. Synchronicity യും Dejavu ഉം ( ഡേഴാവൂ എന്ന് ഉച്ചാരണം ) നമ്മളിൽ ഭൂരിഭാഗം പേരും അനുഭവിച്ചിട്ടുണ്ടാകുന്ന ചിന്തിക്കുകയും അത്ഭുതം കൂറുകയും ചെയ്തിട്ടുണ്ടാകുന്ന രണ്ട് അതീന്ദ്രിയ പ്രതിഭാസങ്ങളാണ് മേൽ സൂചിപ്പിച്ചവ രണ്ടും. വ്യക്തിപരമായി ആവോടെ ഇവ ആസ്വദിച്ചിട്ടുണ്ട് ഞാൻ. ഇന്നും അത്ഭുതവും ആശ്ചര്യവും കൗതുകവും തരുന്നവ. ആദ്യമായി Synchronicity എന്ന വാക്ക് ഉപയോഗിച്ചത് സിഗ്മണ്ട് ഫ്രോയിടിന്റെ ശിഷ്യനും അനലിറ്റിക്കൽ സൈക്കോളജിയുടെ പിതാവും. ആധുനിക മനശാസ്ത്രത്തിന് അടിത്തറ പാകുകയും ചെയ്ത സ്വിസ് മനശാസത്രജ്ഞൻ കാൾ ഗുസ്റ്റാവ് യുങ്ങ് എന്ന കാൾ യുങ്ങാണ്. യുങ്ങിന്റെ ആർക്കി ടൈപ്പുകൾ Collective unconscious എന്നീ സിദ്ധാന്തങ്ങൾ അതിപ്രശസ്തം. പ്രത്യക്ഷത്തിൽ യാതൊരു ബന്ധവുമില്ല എന്ന് തോന്നിക്കുന്ന, എന്നാൽ സൂക്ഷമായി വ...