Existentialism; A review

 

സ്വസ്തമായി ഇരിക്കുവാനും ശാന്തമായി ചിന്തിക്കുവാനും എഴുതുവാനും ഉള്ള പ്രശാന്തത കൈമോശം വന്നുവോ എന്നു വരെ സംശയം. മറ്റ് പ്രത്യക്ഷ പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെങ്കിലും അസ്തിത്ത പ്രശ്നങ്ങൾ കൊണ്ട് ചില കാലങ്ങളിൽ മനസ് ഇങ്ങനെ ഏറെക്കാലം കലങ്ങി മറിഞ്ഞ് തന്നെ കിടക്കാറുണ്ട്.


അസ്തിത്ത വാദത്തെക്കുറിച്ച് തന്നെ സംസാരിക്കാം എന്ന് കരുതുന്നു. സാർത്രിൽ തുടങ്ങി നീഷെ ,കീർക്കഗാർട് തുടങ്ങിയ താത്വികരിൽ കൂടി വികസിച്ച് 19 അം നൂറ്റാണ്ടിനെ ഏറെ സ്വാധീനിച്ച തത്വചിന്തയാണ്. Existentialism. ഹെഗൽ എന്ന ചിന്തകന്റെ Absolute idealism എന്ന ആശയത്തിന് വിരുദ്ധമായി ഉയർന്ന് വന്ന ചിന്താധാരയാണ് Existentialism. ഹെഗൽ പറയുന്നു . യുക്തിയുടെ സഹായത്തോടെ ലോകത്തിലെ എല്ലാ കാര്യങ്ങളും മനസിലാക്കാൻ പര്യാപ്തമാണ് മനുഷ്യ മനസ് . ഇതാണ് Absolute idealism. യഥാർത്ഥത്തിൽ ഹെഗലിയൻ തത്വശാസ്ത്രവും ബ്രിട്ടീഷ് സാമ്പത്തിക ശാസത്രവും സമാസമം ചേർന്നതിനെയാണ് നാം മാർക്ക് സിസം എന്ന് വിളിക്കുന്നത്. existentialism is in fact against absolute idealism. സാർത്രിൽ കൂടി അസ്തിത്ത വാദം വികസിച്ചു. ആത്യന്തികമായി മനുഷ്യന്റെ നിലനിൽപ്പ് എന്തിന് വേണ്ടിയാണ്? എവിടുന്ന് വരുന്നു? എങ്ങോട്ട് പോകുന്നു? ഇടയിൽ എന്ത് ചെയ്യണം? ശരി എത് തെറ്റ് ഏത്?? അർത്ഥം? വെറുതേ ഭൂമിയിൽ സമയം കളയുകയാണോ?? സത്യമായും എന്തിന് നാം നിലനിൽക്കണം ? എന്തുകൊണ്ട് നാം ഇങ്ങനെ? എന്തുകൊണ്ട് നമുക്ക് ഇത് സംഭവിക്കുന്നു-എന്നീ നിഗൂഢവും പ്രസക്തവുമായ ചോദ്യങ്ങൾക്ക് സത്യത്തിൽ ഏകസ്വഭാവമോ ഏക രൂപമോ ഉള്ള ഉത്തരം ഇല്ല. പല ചിന്തകൾ പല ഉത്തരങ്ങൾ തരുന്നു. സാർവ്വലൗകീകമായ ഉത്തരം - ഇല്ല !അല്ലെങ്കിൽ കണ്ടെത്തിയിട്ടില്ല? സ്വയം കണ്ടെത്തണം?? ഉണ്ടോ? എന്നെങ്കിലും അറിയാൻ കഴിയുമോ?


Existentialism വിശകലനം ചെയ്ത പ്രശ്നങ്ങൾ മേൽപ്പറഞ്ഞ വയൊക്കെയാണ്. മാരകമായ ലോക മഹായുദ്ധങ്ങൾ മരണങ്ങൾ പ്രത്യാശ നശിക്കൽ മനുഷ്യത്തത്തിലുള്ള വിശ്വാസം നശിക്കൽ മതവിശ്വാസങ്ങളുടെ ശൂന്യത തുടങ്ങിയവയൊക്കെ ഈ ചിന്താധാരയ്ക്ക് വളമായിട്ടുണ്ട്. ജീൻ പോൾ സാർത്ര് ന്റ തന്നെ ചില ചിന്തകൾ ഈ സത്ത പങ്കുവെയ്ക്കുന്നു."Existence precedes essence.", "man is condemned to be free.", etc. വിശാലമായ ഈ ഭൂമിയിൽ എന്ത് ചെയ്യുവാനും എങ്ങിനെ വേണമെങ്കിലും ആയിരിക്കുവാനും വ്യക്തമായി എന്ത് ചെയ്യണം എന്തിന് വേണ്ടി ജീവിക്കണം എന്ന വിശ്വസനീയമായ നിർദ്ദേശങ്ങൾ ഇല്ലാതെ ചൂണ്ടുപലകകൾ ഇല്ലാതെ നാം തികച്ചും സ്വതന്ത്രരായിരിക്കുവാൻ ശപിക്കപ്പെട്ടിരിക്കുന്നു. സ്വയം പ്രതീക്ഷ ഉണ്ടാക്കാം.. waiting for Godot.

സാർത്രിൽ നിന്നും, ആസതിക മായും നാസ്തികമായും, നീഷയും കീർക്ക ഗാർടും ഈ തത്വചിന്തയെ രണ്ട് വഴിക്ക് തിരിക്കുന്നു. ഒന്നിലും ഒരു കഥയുമില്ല. തിരിയാ ലോക രഹസ്യ മാർക്കുമേ എന്ന ധാരയിൽ നീഷെ നിലനിൽപിന് ഭൗതിക നിർവചനം നൽകി ... തിരിയാ ലോക രഹസ്യമെങ്കിലും ഒരു ശക്തിയാണ് ഇവയ്ക്ക് മാനങ്ങൾ നൽകുന്നത് അതാണീശ്വരൻ എന്ന തലത്തിൽ സോറൻ കീർകഗാർടും അസ്തിത്തത്തെ നിർവച്ചിക്കാൻ ശ്രമിച്ചു.


നിത്യജീവിതത്തിൽ പച്ചയായ മനുഷ്യരുടെ കഥകളിൽ അസ്തിത്ത ചിന്തകൾ പങ്കുവച്ച എഴുത്തുകാരിൽ ചിലരാണ് ആൽബർട്ട് കാമു, കാഫ്ക, പിന്റെർ, ബെക്കറ്റ് തുടങ്ങിയവർ.ഇതിൽ കാമുവിന്റെ "അപരിചിതൻ " (The Stranger" ) എന്ന നോവലാണ് ഞാൻ അവതരിപ്പിക്കാൻ പോകുന്നതും.. നാറാണത്തു ഭ്രാന്തൻ തന്നെയായാവും കേരളം കണ്ട ഏറ്റവും വലിയ അസ്തിത്ത ചിന്തകൻ. കല്ലുരുട്ടി മലയിൽ കയറ്റി താഴേക്കുരുട്ടി പൊട്ടിച്ചിരിക്കുന്ന ഭ്രാന്തന്റെ സന്തോഷം തന്നെയല്ലേ ജീവിത സന്തോഷവും ??? ഭ്രാന്തില്ലാത്തവർക്കും?? യഥാർത്ഥത്തിൽ ആർക്കാണ് ഭ്രാന്ത്?? ദുഖിതനും കടുത്ത നൈരാശ്യം ബാധിച്ചവനുമായ ഏതെങ്കിലും ഭ്രാന്തനെ കണ്ടിട്ടുണ്ടോ സംസ്കാരമുള്ള നല്ല അന്തസ്സുള്ള ഭ്രാന്തൻമാരിൽ? ഉന്മാദത്തിന്റെ ലോകത്ത് ലയിച്ച് വിവിധ നിറങ്ങൾ കണ്ട് ഉറക്കെ പൊട്ടിച്ചിരിച്ച് അവരുടെ ലോകത്ത് എന്ത് ആകുലത??LDF വരും എല്ലാം ശരിയാകും എന്നവർ പ്രത്യാശിക്കാറില്ല, വഴികൾ മുട്ടിയിട്ടില്ല. അവർക്കാണോ നമുക്കാണോ ശരിക്കും ഭ്രാന്ത്??

നാറാണത്ത് ഭ്രാന്തന്റെ പശ്ചാത്യ പതിപ്പാണ് Sisyphus. The Myth of Sisyphus എന്ന ഉപന്യാസത്തിൽ കാമു എഴുതുന്നു:" I don't know whether this world has a meaning that transcends it. But I know that I do not know that meaning and that it is impossible for me just now to know it. What can a meaning outside my condition mean to me? I can understand only in human condition."


മിസോൾട്ടാണ് കഥയിലെ നായകൻ. അദ്ദേഹം ലോകത്തിലെ എല്ലാത്തിൽ നിന്നും മാനസികമായി അകന്നു നിൽക്കുന്നവനാണ്. മറ്റെല്ലാവരെയും കാര്യമായി ബാധിക്കുന്ന കാര്യങ്ങൾ അയാളെ ബാധിക്കുന്നതേയില്ല. വിവാഹം ,കാമുകിയുടെ തന്നോടുള്ള പ്രണയം അമ്മയുടെ മരണം - യാതൊന്നും മീസോൾട്ടിനെ ബാധിക്കുന്നില്ല. എല്ലാത്തിനോടും തികഞ്ഞ മരവിപ്പ്.


തികച്ചും സത്യസന്ധനാണദ്ദേഹം . മനസിന്റെ സ്ഥിതി മറച്ചു വച്ച് മുതലക്കണ്ണീർ ഒഴുക്കുന്നില്ല. കാമുകിയുമായി അവൾ ആവശ്യപ്പെടുമ്പോൾ അയാൾക്ക് താത്പര്യമുണ്ടെങ്കിൽ ശാരീരികമായി ബന്ധപ്പെടുന്നു.. അതിൽ പ്രത്യേക സുഖമോ ദുഖമോ - അയാൾക്ക് ഒന്നും വ്യത്യസ്ഥമല്ല പ്രത്യേകവും. മനുഷ്യന്റെ ആത്മാവിന്റെ സംഘർഷങ്ങളും സമൂഹം അതിനെ നോക്കിക്കാണുന്ന രീതിയും തന്നെയാണ് ഇതിവൃത്തം. വായനയിൽ മീസോൾട്ട് നമുക്ക് "അപരിചിത "നായിരിക്കില്ല നമ്മൾ തന്നെയായിരിക്കും അയാൾ. സാമൂഹിക ജീവികളെന്ന നിലയിൽ നമ്മെ പൊതിഞ്ഞിരിക്കുന്ന ഏറ്റവും വലിയ ശാപം നാം പലതും മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടി മാത്രം ചെയ്യേണ്ടി വരും എന്നതാണ്. മരണ ജനനത്തിനോട് തികച്ചും നിർവികാരത തോന്നുന്ന മീസോൾട്ട് അമ്മയുടെ മരണത്തേയും അങ്ങനെ തന്നെ കാണുന്നു. തന്റെ ആത്മാവിനോട് തികച്ചും സത്യസന്ധനായ അയാൾക്ക് യാതൊന്നും മരണത്തിൽ തോന്നുന്നില്ല .പക്ഷെ സമൂഹത്തിന് കാണേണ്ടത് അമ്മയുടെ മരണത്തിൽ ഹൃദയം പൊട്ടി ക്കരയുന്ന മകനെ മാത്രമാണ്. ശവപ്പെട്ടിയുടെ അരികിലിരുന്ന് പുകവലിക്കുന്ന നായകൻ - ആന്റി സോഷ്യൽ.


അയൽപക്കക്കാരന്റെ അളിയനെ വെടിവച്ച് കൊല്ലുമ്പോൾ വൈരാഗ്യം തെല്ലും അയാൾക്ക് മനസിൽ ഇല്ലായിരുന്നു.കൊലപാതകത്തിന് നൽകുന്ന കാരണം ചില നിമിഷങ്ങളിൽ തികച്ചും സംഭവ്യവും സമൂഹം ഒരിക്കലും അംഗീകരിക്കാത്തതും: "മുഖത്ത് ശക്തമായ വെയിലടിച്ചപ്പോൾ പെട്ടെന്ന് ദേഷ്യം വന്നു. അറബിയെ വെടിവച്ചു കൊന്നു." ! വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുമ്പോളാണ് അയാൾ എറ്റവും വലിയ സന്തോഷം അനുഭവിക്കുന്നത്. അയാളുടെ നിർവികാരത ആകാശം കണ്ടെത്താത്ത പക്ഷിയുടെ വിങ്ങലാണ്. സ്വയം കണ്ടെത്താത്തവന്റെ വേദനയാണ്. സത്യത്തിന്റെ വികൃത മുഖമാണ്. മിസോൾട്ടിലൂടെ നാം തിരിച്ചറിയുന്ന ഏറ്റവും വലിയ സത്യം അയാളും നമ്മളും ഒരേ പോലെ തിരിച്ചറിയുന്നു. നമുക്കെന്ത് സംഭവച്ചാലും സത്യത്തിൽ ലോകത്തിനൊന്നുമില്ല. നാം ജീവിച്ചിരുന്നാലും മരിച്ചാലും.ചിരിച്ചാലും കരഞ്ഞാലും കാമിച്ചാലും പ്രണയിച്ചാലും പിരിഞ്ഞാലും ലോകത്തിന് അത്യന്തികമായി ഒരു ചുക്കും ഇല്ല. ലോകം നമ്മളെപ്പറ്റി ചിന്തിക്കുന്നതേയില്ല. ലോകം ചിന്തിക്കുന്നത് എപ്പോഴും അവനവനെക്കുറിച്ച് മാത്രം. പിന്നെ ലോകത്തിനെ എന്തിന് ബോധിപ്പിക്കണം?? ജീവിച്ചിരിക്കുന്നവരേക്കാളേറെ വളരെയേറെ 1000 ഇരട്ടി മരിച്ചവരാണീ ഭൂമിയിൽ.. എവിടെ അവരുടെ പ്രണയം ? വിരഹം? കാമം? ധാർമ്മികത? അറിവ്? വിശ്വാസ ഞാൻ? ആത്യന്തികമായി തികച്ചും ഏകനായ മനുഷ്യരാണ് നമ്മൾ. നമ്മെ നമ്മളെപ്പോലെ മനസ്സിലാക്കാൻ നമുക്കേ കഴിയൂ. നമ്മെ നമ്മളെപ്പോലെ ആയ അവസ്ഥയിൽ സ്നേഹിക്കാൻ അരെങ്കിലും വേണം എന്ന് നിർബന്ധമാണെങ്കിൽ സ്വയം ഫോട്ടോ കോപ്പി സൃഷ്ടിച്ച് അതിനെ സ്നേഹിക്കുക. അല്ലെങ്കിൽ നായയെ .


സ്നേഹിക്കുക സ്നേഹിക്കപ്പെടുക എന്നത് ലോകത്തിന്റെ ആവശ്യമല്ല. തികച്ചും വ്യക്തിപരമായ നമ്മുടെ ആവശ്യമാണ്. സന്തോഷിക്കുക ദുഖിക്കുക എന്നിവ നമ്മുടെ ചോയ്സും - അതിനെ തുടർന്നുണ്ടാകുന്നവയും. ഈ സത്യം തിരിച്ചറിയുമ്പോൾ എകാന്ത തടവിൽ മരണശിക്ഷ കാത്തിരിക്കുന്ന നായകന്റെ മനസ്സിൽ പ്രശാന്തത നിറയുകയാണ്..When Meursault accepts "the gentle indifference of the world.", he finds peace with himself and with the society.


വായിക്കുക.. നൂറു കണക്കിന് അർത്ഥ തലങ്ങളിലേക്ക് നമ്മെ കൊണ്ടുപോകാൻ ശേഷിയുള്ള നോവൽ.സീരിയസ് വായന ആസ്വദിക്കുന്നവർക്ക് അമൃത്.തിരിച്ചറിവ്. സ്വയം ഉള്ളിലെ മീസോൾട്ടിനെ അറിയുക. അയാളോട് സംവദിക്കുക.പ്രശാന്തത കൈവരും..

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗോലിയാത്തൻ കാലടികൾ. ജോ ജോസഫ് മുതിരേരി

അഹമ്മദ് ഇബ്നു ഫദ്ലാന്റെ യാത്രകൾ ; ഒരു വൈകിംഗ് അന്ത്യയാത്ര. ജോ ജോസഫ്

ലോകമെമ്പാടുമുള്ള പെരുമാറ്റശീലങ്ങളിൽ മൂന്ന് അടിസ്ഥാന വ്യത്യാസങ്ങൾ. Joe Joseph