The Waste Land: ഇതിഹാസ കവിത

 

കൊല്ലം കണ്ടവനില്ലം വേണ്ട ,കൊച്ചി കണ്ടവനച്ചി വേണ്ട എന്നൊക്കെ പറയും പോലെ തന്നെയാണ് TS Eliot ന്റെ "The Waste Land" സ്വാംശീകരിച്ചവർക്ക് മറ്റ് കവിതകളും. ആധുനികതയുടെ അമരക്കാരൻ. ആധുനികത സാഹിത്യത്തിൽ എന്താണെന്നത് മറ്റൊരു വലിയെ ചർച്ചയാകും എന്നതിനാൽ അതിലേക്ക് കടക്കുന്നില്ല. ഇതിഹാസസമാനമായ ഈ ബ്രുഹത് കവിതയ്ക്ക് എന്റെ ആമുഖവും കാക്കപ്പുള്ളി തന്നെ. 20 പതാം നൂറ്റാണ്ടിന്റെ കാവ്യസൃഷ്ടികളിൽ ഏറ്റവും ഉദാത്തം എന്ന് "The Waste Land" നെ വിളിക്കുന്നതിൽ തെറ്റില്ല. പരിവർത്തനങ്ങൾ പൂർണ്ണമാകുമെന്ന്, എത് മഹാരഥൻ ചെയ്തതാണെങ്കിലും ഞാൻ വിശ്വസിക്കുന്നുമില്ല. കാരണം ഈ കവിത ലോക സംസ്കാരങ്ങളെ ആകെ കാച്ചിക്കുറുക്കിയത് ദുരൂഹവും പുർണ്ണമായും അപ്രാപ്യവുമായ ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്നു. Dante യുടെ Divine Comedy ക്ക് തുല്യമായി നിൽക്കുന്ന പ്രതിഭാ വിലാസം. രണ്ട് മഹാ ലോകയുദ്ധങ്ങൾ കഴിഞ്ഞു നിൽക്കുന്ന പശ്ചാത്യ ലോകത്തിന്റെ ഇച്ഛാഭംഗവും കലങ്ങി മറിഞ്ഞ മനസും ശുഷ്കവും ഭൗതീകം മാത്രവുമായ അസ്തിത്തത്തിന്റെ ഞരക്കവുമാണീ കവിത.


അർത്ഥങ്ങളുടെ ദുരൂഹവും കലങ്ങി മറിഞ്ഞതുമായ സങ്കീർണ്ണ ഭൂഗർഭ വ്യൂഹത്തിലൂടെ കവിത സഞ്ചരിക്കുന്നു. James Frazer ഉടെ "The Golden Bow" (പിന്നീട് പരിചയപ്പെടുത്താം) , Jessie Western's "From Ritual to Romance",Hindu Sacred Texts, The Bible, Fertility Rituals,Egyptian and Eastern myths, Carl Jung, Anthropological texts and Egyptian cults എന്നിവയാണ് കവിതയുടെ പ്രധാന ഉറവിടങ്ങൾ. ബ്രു ഹതാരണ്യകോപനിഷത്തിലെ :"ദത്ത, ദയത്തം, ദമ്യത; ഓം ശാന്തി ശാന്തി ശാന്തി" എന്നീ വരികളിൽ അവസാനിക്കുന്നു. ക്ലിഷ്ടമായ പ്രതീകങ്ങളും ചിത്രങ്ങളും നൽകി എലിയട്ട് കവിതയെ സമ്പുഷ്ടമാക്കിയിരിക്കുന്നു. അഞ്ച് ഭാഗങ്ങളുള്ള സിംഫണിയുടെ രൂപത്തിലാണ് കവിതയുടെ ചട്ടക്കൂട്. 1. The Burial of the Dead.2. A Game of chess.3. The fire Sermon .4. Death by Water. 5. what the thunder Said. എന്നിവയാണാ ഭാഗങ്ങൾ. രണ്ട് വായനയ്ക്ക് പോലും ഒന്നും പിടികിട്ടാത്ത രചനാ ശൈലി.അർത്ഥം കണ്ടെത്തുക എന്ന അർത്ഥമില്ലായ്മയുടെ എല്ലാ അർത്ഥത്തിനും അപ്പുറമാണ് കവിതയുടെ അർത്ഥങ്ങൾ.


പൗരാണിക പ്രവാചക യായ സിബിൽ ഓഫ് കുമാവേയുടെ അന്ത്യാഭിലാഷമായ പ്രവചനത്തിൽ നിന്നും തുടങ്ങി കവിത സഞ്ചരിക്കുന്നത് യുദ്ധാനന്തര യൂറോപ്യൻ സംസ്കാരത്തിന്റെ മരവിപ്പിലേക്കും വന്ധ്യതയിലേക്കുമാണ്. ആത്മീയവും, മാനസികവും സൗദ്ധാന്തികവുമായ സർവ്വനാശത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന പടിഞ്ഞാറിന്റെ അതിനെ പിൻപറ്റുന്ന സകല സംസകാര ജീവിതരീതികളുടെയും ജഡത്തവും ശവമടക്കുമാണീ കവിത. നായകനായ ടൈരീഷ്യസിന്റെ Dramatic monologu രീതിയിൽ കവിത ഇതൾ വിരിയുന്നു.


1.Burial of the Dead **************** "London the unreal City" ആധുനികരും വികസിച്ചവരും വികസനത്തിനു വേണ്ടി മുറവിളി കൂട്ടുന്നവരോടും ഉള്ള ചോദ്യം പോലെ.എന്താണ് വികസനം. അതിന്റെ ആത്യന്തിക ലക്ഷ്യം ! ലണ്ടൻ പോലെ ആകുക?? ഭൗതിക സുഖങ്ങളിൽ മുഴുകി തികച്ചും ഭൗതികവും ചാക്രികവുമായ ഏകസ്വര ജീവിതം നയിക്കുക. പൂക്കൾ വിടരാത്ത ഭൂമി. പുതുതായി ഒന്നും തളിർക്കാത്ത വിടരാത്ത സൗരഭ്യം പടർത്താത്ത വാഗ്ദത്ത ഭൂമി. നമ്മുടെ ജീവിതം പോലെ.കാപടനാഢ്യം മാത്രം ഉള്ള ലോകം. മനസ് തുറന്ന് ചിരിക്കാൻ കഴിയാത്തവരുടെ ലോകം. "മരിച്ച് ജീവിക്കുന്നവരുടെ " ഭൂമി. ഒരിക്കലും മനസിലാക്കാൻ കഴിയാത്ത എല്ലാ മനുഷ്യരുടെയും ആത്മാവിന്റെ നെടുവീർപ്പുകൾ. പല വർണ്ണങ്ങളിലൂടെ ചിത്രങ്ങളിലൂടെ മരിച്ചവരെ നമ്മൾ സംസ്ക്കരിച്ചു കൊണ്ടേയിരിക്കുന്നു.


2. A Game of Chess ******************* ചെസ്സ് പ്രണയമില്ലാത്ത -സ്നേഹമില്ലാത്ത ലൈംഗികതയുടെ സൂചകമാണിവിടെ. മനസിന്റെ ശൂന്യതയിൽ കുടുങ്ങി ഒറ്റപ്പെട ദ്വീപുകളായ ഇണകളുടെ ശാരീരിക പ്രക്രീയ മാത്രമായി അധപതിച്ചു പോയ രതി കേളികൾ വെറും ചെസ്സ് പോലെ തികച്ചും യാന്ത്രികമായി ആരംഭിക്കുന്നു. കാറ്റുപോയ ബലൂൺ പോലെ അവസാനിക്കുന്നു ഒന്നും സൃഷ്ടിക്കാതെ .ഈ ശാരീരിക ക്രീകളുടെ ഉപോത്പ്പന്നമായി ഉണ്ടാക്കുന്ന കുട്ടികൾ വ്യാവസായിക ശാലകളിൽ നിന്നും പുറത്തു വരുന്ന യന്ത്രസാമഗ്രികളെപ്പോലെ നഗരങ്ങളിൽ നിറഞ്ഞു നീങ്ങുന്നു. ആകസ്മികമായി ഉണ്ടായിപ്പോയ ആറാമത്തെ കുട്ടിയെ ഓർത്ത് വ്യാകുലപ്പെട്ട മനസുമായി ഭർത്താവ് വരുന്നതിനു മുൻപ് കിടപ്പറയിൽ നിന്നും കാമുകനെ പറഞ്ഞയയ്ക്കുന്ന സത്രീ ഒരു കണ്ണാടിയാണ്." Hurry Up please its time" and the sound of love making "falls into dirty ears... ""jug....jug...jug.... "


3.The Fire Sermon ********************* ചെസ്സിന്റെ തുടർച്ചയാണ് ഇതും. പ്രണയമില്ലാതെ പ്രാപിക്കുന്ന സ്നേഹമില്ലാതെ ഒരുമിച്ചു ജീവിക്കുന്ന മനുഷ്യരുടെ അഗ്നി സ്ഫുലിംഗങ്ങൾ കാട്ടിക്കൂട്ടലുകൾ വെകിളികൾ ഒരിക്കലും പൂർണ്ണതയിലെത്തിയിട്ടില്ലാത്ത എങ്കിലും പ്രതീക്ഷിച്ചു കൊണ്ടേയിരിക്കുന്ന സാങ്കൽപിക സുന്ദര നിർവൃതികൾ.അവ പ്രയോഗത്തിൽ വരാത്തതിന്റെ അമർഷം. യൗവ്വനത്തിന്റെ തിളയ്ക്കൽ എല്ലാത്തിന്റെയും നിരർത്ഥകത. അഗ്നിശുദ്ധി വരുത്തേണ്ടതിന്റെ അനിവാര്യത അങ്ങനെ ചിത്രങ്ങൾ അനവധി. ഭൗതികതയിൽ അഭിരമിച്ചു ജീവിക്കുന്ന ആധുനികരോട് ആത്മീയതയുടെയും പ്രകൃതിയുടെയും ആചാരങ്ങളുടെയും ശാന്തിയിലേക്കുള്ള വഴി കാണിച്ചു കൊടുക്കപ്പെടുകയാണിവിടെ.


4. Death by Water **************************** മുങ്ങിമരിച്ച ഫിനീഷ്യൻ വ്യാപാരിയുടെ ഇമേജോടെ തുടങ്ങുന്ന ഭാഗം സാമ്പത്തിക അഭിവൃത്തി മാത്രം ലക്ഷ്യമിട്ട് വെറുതെ കരിച്ചുകളയുന്ന ഓരോ നിമിഷത്തിലുമുള്ള ജീവിതത്തിന്റെ മാധുര്യത്തെ ഓർമ്മപ്പെടുത്തുന്നു." the profit and loss." ജീവിതത്തിന്റെ അന്ത്യത്തിൽ തിരിച്ച് നോക്കുമ്പോൾ ഒന്നും നേടിയില്ല എന്ന തിരിച്ചറിവിലേക്ക് വിരൽ ചുണ്ടുന്നു. വെള്ളത്തിൽ അഴുക്കി കൊണ്ടിരിക്കുന്ന വ്യാപാരി എല്ലാ അഴുകലിന്റെയും പ്രതീകമാണ്. ആത്മീയ ദാരിദ്രത്തിന്റെ ചിത്രവും. "O you turn the wheel and look to windword , cosider Phlebas;who was once handsome and tall as you." നശ്വരത..... നൈമിഷികത....


5. what the thunder said ***************************** വളരെ വലിയ ഭാഗമാണിത്. നാം ഈ അവസ്ഥയിൽ നിന്നും രക്ഷപ്പെടാൻ എന്തു ചെയ്യണം? പ്രകൃതിയിലേക്ക് ഈശ്വരനിലേക്ക് തിരിയുക. ബ്രൂഹത രണ്യകത്തിലെ ശ്ലോകം ചൊല്ലി കവിത അവസാനിക്കുന്നു. ഒരിക്കൽ ദേവൻമാർ, അസുരർ, മനുഷ്യർ ചേർന്ന് പ്രജാപതിയെ സമീപിച്ചു. നന്നായി ജീവിക്കുവാനുള്ള ഉപദേശം തേടി.പ്രജാപതി ഇടിമിന്നലിന്റെ ശബ്ദത്തിലാണ് സംസാരിച്ചത്.."ധാ" ദേവൻമാർക്ക് അത് ദത്ത എന്ന് മനസിലായി =കൂടുതൽ നൽകുക. "ധ" അസുരൻമാർക്ക് അത് "ദയത്തം" എന്ന് മനസിലായി = കൂടുതൽ ദയയുള്ളവരായിരിക്കുക. "ധ" ദമ്യത = കൂടുതൽ സ്നേഹമുള്ളവരായിരിക്കുക. "ഓം ശാന്തി ശാന്തി ശാന്തി."


NB : വളരെ ചെറിയ കുറിപ്പാണിത്. ഇതിൽ ഒതുങ്ങുന്നതല്ല കവിത.4 വോള്യങ്ങൾ തന്നെ വിശദീകരങ്ങളും കവിതന്നെ നൽകുന്നുണ്ട്. വായിക്കുക. ഓരോ രീതിയിൽ മനസിലാക്കുക. ദത്താ ദയത്തം ദമ്യത... ശാന്തി

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗോലിയാത്തൻ കാലടികൾ. ജോ ജോസഫ് മുതിരേരി

അഹമ്മദ് ഇബ്നു ഫദ്ലാന്റെ യാത്രകൾ ; ഒരു വൈകിംഗ് അന്ത്യയാത്ര. ജോ ജോസഫ്

ലോകമെമ്പാടുമുള്ള പെരുമാറ്റശീലങ്ങളിൽ മൂന്ന് അടിസ്ഥാന വ്യത്യാസങ്ങൾ. Joe Joseph