ഇംഗ്ലീഷും ചില ഇന്ത്യൻ പ്രശ്നങ്ങളും :ഉച്ചാരണം- 40 വാക്കുകളുടെ ശരിയായ ഉച്ചാരണം പഠിക്കാം


 👉👉ഇന്ത്യൻ ഇംഗ്ലീഷും പൊതു ഇംഗ്ലീഷ് ഉച്ചാരണങ്ങളും തമ്മിൽ ഉള്ള വ്യത്യാസങ്ങൾ ആണ് ചൂണ്ടിക്കാണിക്കാൻ പോകുന്നത് . ഇവ ശരിയായ രീതിയിൽ അല്ല പറയുന്നത് എന്ന് പോലും നമുക്ക് അറിയില്ല - കാരണം ഇന്ത്യയിൽ ഒരേ രീതിയിൽ ആളുകൾ മനസിലാക്കുന്നു പക്ഷെ അന്താരാഷ്ട്ര ഇടപടലുകൾ വരുമ്പോൾ അത് അവ്യക്തത സൃഷ്ടിക്കുന്നു .


🐥🐥മലയാളത്തിൽ നമുക്ക് ഇല്ലാത്ത ശബ്ദങ്ങൾ ഇംഗ്ലീഷിൽ ഉണ്ട് . ഉദാഹരണം - /Z / എന്ന ശബ്ദം /സീ/ എന്നെ നമുക്ക് ഉള്ളു എന്നാൽ സീബ്രയും /zeebra / യും തമ്മിൽ ഇംഗ്ലീഷിൽ കൃത്യം വേർതിരിച്ചു തന്നെ പറയുന്നു. സീബ്രാ അല്ല Zeeബ്ര ആണ് അതുകൊണ്ട് ശരി - മലയാളത്തിൽ ഉള്ള/ ൾ / എന്ന ശബ്ദം ഇംഗ്ലീഷിൽ ഇല്ല അത് കൊണ്ട് നമ്മൾ സിമ്പിൾ എന്ന് പറയുന്നത് തെറ്റാകുന്നു. /ൽ/ ശബ്ദം ആണ് ഏകദേശം ഇംഗ്ലീഷിൽ പകരം ഉപയോഗിക്കുക /സിംപിൽ / എന്നാകും കൂടുതൽ ശരി. /ർ/ എന്ന മലയാളം ശബ്ദത്തിന് പകരം ഇംഗ്ലീഷിൽ ഉപയോഗിക്കുന്ന ശബ്ദം /ഴ/ ആണ് /റ / അല്ല -ഉദാഹരണം rain എന്നതിന് ഴയിൻ എന്നാകും കൂടുതൽ ശരി - കാരണം റ ശബ്ദത്തിൽ ഇംഗ്ലീഷിൽ നാവ് ഒരു പ്രാവശ്യമേ വായുടെ മേൽക്കൂരയിൽ അടിക്കൂ എന്നാൽ ഇന്ത്യൻ ഭാഷകളിൽ റ തുടരെ തുടരെ സ്പർശിക്കും വായുടെ മൽകൂരയിൽ ഇവയെ /retroflex ശബ്ദങ്ങൾ എന്ന് പറയും / ( ഉച്ചാരണ ക്ലാസ് നേരിട്ട് എടുക്കുന്നതാണ് നല്ലത് - അത് കൊണ്ട് കൂടുതൽ വിവരിക്കുന്നില്ല ) 🤞🤞ഉച്ചാരണം കേട്ട് തന്നെ പഠിക്കണം - അത് എഴുത്തിലൂടെ മനസിലാക്കാൻ ബുദ്ധിമുട്ടുണ്ട് എന്നത് കൊണ്ട് മലയാളത്തിൽ പതിവായി തെറ്റായി ഉച്ചരിക്കുന്ന 40 വാക്കുകൾ എടുത്ത് അവയുടെ ഇംഗ്ലീഷ് ഉച്ചരാണം പരിചയപ്പെടുത്തുക അവയുടെ യഥാർത്ഥ ഉച്ചാരണം മലയാളം വാക്കുകൾ ഉപയോഗിച്ച് തന്നെ പറയാൻ ശ്രമിക്കുക എന്നതാണ് ഈ കുറിപ്പിന്റെ ലക്‌ഷ്യം . ഈ വാക്കുകളുടെ ഉച്ചാരണത്തിന്റെ ഓഡിയോ അവസാനം ഇടുന്നതായിരിക്കും . 👉👉👉👉*ഓരോ വാക്കുകളും പല ആവൃത്തി ഉച്ചരിച്ചു ശീലം ആക്കുക - നിങ്ങളുടെ ഉച്ചാരണം നിങ്ങളെ അളക്കാനും വിലയിരുത്താനും ഉള്ള ഉപകരണങ്ങൾ കൂടിയാണ് എന്നത് എപ്പോഴും ഓർക്കുക* 👈👈👈👈 🥒🥒Cocoa - കൊക്കോവ എന്നല്ല കൊകോ എന്നാണ് ഉച്ചാരണം. 👮‍♀️👮‍♀️പോലീസ് എന്നത് നാം എല്ലാം തെറ്റായി ഉച്ചരിക്കുന്ന വാക്കാണ് . ശരിക്കും അത് പെ'ലീസ് ആണ് / പുലീസ് എന്നും ശരിയാണ് /പോ /-അല്ല //.👉👉👉/'/ ( മുകളിൽ ഉള്ള ചെറിയ വര ഇട്ടാൽ അതിനെ സ്ട്രെസ്മാർക്ക് എന്നാണ് പറയുക ആ വര വരുന്ന അക്ഷരത്തിനാണ് / ശബ്ദത്തിനാണ് ഊന്നൽ (stress )കൊടുക്കേണ്ടത് . 🦋🦋"marijuana " കഞ്ചാവ് - മരിജുവാന അല്ല " മരി-'ഹു-വാന " എന്നാണ് ഉച്ചാരണം - ജ ഇല്ല . 🍕🍕pizza എന്നത് നമുക്ക് പിസ്സ ആണ് എന്നാൽ അത് ശരിക്കും ഇറ്റാലിയൻ വാക്ക് ആണ് ഉച്ചാരണം - /പീറ്റ്സ്സ / എന്നാണ് / pee-tsa / 🌹🌹data - ഒരിക്കലും ഡാറ്റ അല്ല അത് /ഡെയ്റ്റ / ആണ് /dei -റ്റ / 🌺🌺coupon -99% വിദ്യാഭ്യാസം ഉള്ള ആളുകളും തെറ്റിക്കുന്ന ഉച്ചാരണം - ഇത് /കൂപ്പൺ / അല്ല /കൂ-പോൺ ആണ് / കൂ - പോ -ൺ / koo -pon 💐💐asthma - ആസ്ത്മ അല്ല ഇത് / ആzമ / ആണ്- ആ -zz -മ/ 👩‍🦳👩‍🦳women - വിമിൻ ആണ് ഉച്ചാരണം 🌱🌱receipt - 'റെസീപ്റ്റ് ' അല്ല - റിസീറ്റ് ആണ്. 🥘🥘breakfast - എന്നത് നമ്മൾ തെറ്റിക്കാറുണ്ട് - ബ്രെയ്ക്ക്ഫാസ്റ്റ് എന്നാണ് പറയാറ് / യ / ശബ്ദം ഇടക്ക് കേറും . അത് വേണ്ട യഥാത്ഥ ഉച്ചാണം -ബ്രെക്ഫാസ്റ്റ് / ആണ് /ബ്രെക്-'ഫാസ്റ്റ് / സ്ട്രെസ് ഫാസ്റ്റ് എന്ന വാക്കിനാണ് ആദ്യവാക്കിന് അല്ല . 🍃🍃Pronunciation - എന്നത് /പ്രെനൻസി- 'ഏയ്ഷൻ / പ്രൊ - നൗ അല്ല . എന്നാൽ verb pronounce ഉച്ചരിക്കുന്നത് -/പ്രൊനൗൻസ് / എന്ന് തന്നെയാണ് 🎋🎋resume - /rezയൂം / എന്നാണ് റെzയൂമേ എന്ന് അല്ല . 🍂🍂poem - മലയാളികൾ പറയുക യെമ്മാർ മോഹനൻ എന്ന് പറയുന്നത് പോലെ /പോയെം / എന്നാണ് എന്നാൽ ആ /യ / ശബ്ദം അതിന്റെ ഇടയിൽ ഇല്ല - po- em എന്നാണ് അത് . 👙👙lingerie - സ്ത്രീകളുടെ അടിവസ്ത്രം ഉച്ചാരണം - /ലിൻഗറി /എന്ന് അല്ലേയല്ല - അത് - /ലോൺ-zzഅ- റെ/ എന്നാണ് . -/lon-zhuh-rei / 📱📱cache - നമ്മുടെ ഫോണുകളിലും കമ്പ്യൂട്ടറുകളിലും അടിഞ്ഞുകൂടുന്ന ഡ്യൂപ്ലിക്കേറ്റ് ഫയലുകൾ ആണ് -cache - ഇതിന് -ക്യാഷ് - എന്നാണ് പറയുക - ക്യാഷ് ഫയലുകൾ- ക്യാഷേ - ക്യാഛെ - എന്നൊന്നും അല്ല . 🦟🦟dengue fever - ഇത് ഡെങ്കു അല്ല ഡെങ്ഗീ - ആണ് /deng -gee / 🐡🐡genre - എന്നത് /ഴോൻറ/ ആണ് ഫ്രഞ്ച് വാക്ക് ആണ് - ഴോ -ൻ -റ എന്ന് ഉച്ചാരണം . 🥟🥟almond - ആൾമണ്ട് അല്ല /ഓമണ്ട് / ഓ -മ -ണ്ട് ആണ് . ✈️✈️itinerary - വിമാന ടിക്കറ്റ് ഒക്കെ എടുക്കുമ്പോൾ കിട്ടുന്ന സാധനം ആണ് ഇത് - യാത്രപ്ലാൻ എന്നാണ് മീനിങ് . ഉച്ചാരണം - /ഐ-റ്റി- ന-റീ / എന്നാണ് -ഐറ്റിനറീ - 👨‍🎓principal -principle - ഇവയ്ക്കു ആളുകൾ പലതും പറയാറുണ്ട് - രണ്ടിനും ഒരേ ഉച്ചാരണം ആണ് യാതൊരു വ്യത്യാസവും ഇല്ല - ഹോമോഫോൺ എന്ന് പറയും - /പ്രെൻ'സെപ്പൽ / എന്നാണു ഉച്ചാരണം സ്ട്രെസ് കൊടുക്കേണ്ടത് 'സെ എന്ന ശബ്ദത്തിന് - അത്പോലെ headmaster / principal എന്നിവർക്ക് ഒന്ന് ബ്രിട്ടീഷ് ഒന്ന് അമേരിക്കൻ എന്ന വ്യത്യാസം മാത്രമേ ഉള്ളു . അല്ലാതെ 1 മുതൽ 10 വരെ ഹെഡ്മാഷ് അത് കഴിഞ്ഞാൽ പ്രിൻസിപ്പൽ എന്നൊന്നും ഇല്ല 🤣🤣🤣🤣 വാഹനങ്ങൾ ബ്രാൻഡ് കൾ ഉച്ചാരണം ---------------------------------- 🏎🏎accelerator - ആക്സിലേറ്റർ അല്ല ആക്സിലറേറ്റർ ആണ് - /ആക്സി- ല- റേ - റ്റർ / 🛴depot - എന്നത് ഡിപ്പോ അല്ല - /ടെപ്പോ / ടെ -പ്പോ - ആണ് . 🚡Garage - ഉച്ചാരണം /ഗറാജ് / എന്നാണ് ഗ്യാറേജ് അല്ല . 🚘🚘Audi car - ഓടി അല്ല/ ഔഡി / ആണ് . 🚚🚚Eicher - ഇത് ഏയ്ചർ -എയ്‌ഷർ എന്നൊക്കെ മലയാളികൾ പറയും എന്നാൽ UK ,US ഉച്ചാരണം //ഐക്കർ / എന്ന് മാത്രമാണ് - (ഐ-ക്കർ ) Ape - ആപ്പേ അല്ല /ഏയ്പ്പ് / ആണ് . ⛸⛸Adidas - ശ്രദ്ധിക്കുക സ്പെല്ലിങ് - സാധനം ഡ്യൂപ്ലിക്കേറ്റ് ആണെങ്കിൽ ഈ സ്പെല്ലിങ് ആയിരിക്കില്ല - ജർമൻ കാരൻ Adolf Dassler സ്ഥാപിച്ച കമ്പനി ആണ് ഇത് ആ പേരിന്റെ ചുരുക്കപേരാണ് കമ്പനിയും അഡീഡാസ് അല്ല /- അ-ടി-ട-സ് / ആണ് /അഡിഡസ്/ 📲Asus -എഹ്-zoos എന്നാണ് ഉച്ചാരണം /ehzoos/ 🚛Chevrolet - ഷെവ്-റോ -ലെ എന്നാണ് ഷെവർലറ്റ് എന്നൊന്നും അല്ല . 📱📱Huwawei - എന്നത് ഹവാവി എന്നൊന്നും അല്ല / ഹ്വാവേ / എന്ന് സ്നേഹത്തോടെ നീട്ടി വിളിച്ചാൽ മതി - splendid action എന്നാണ് ഈ ചൈനീസ് വാക്കിന്റെ മീനിങ് . ഉച്ചാരണം -ഹ്വാവേ -ഇത് എന്റെ സഹപാഠി ചൈനക്കാരി പറഞ്ഞു തന്നതാണ് . ⛸⛸Nike - എന്നത് നൈകി - ആണ് , puma - പ്യൂമ - ആണ് Volkswagen - ഫോറ്റ്സ്വാഗൻ / ആണ് . Xiaomi /ഷോമി / ആണ് . ഷ്യാഓമി എന്നും ഉണ്ട് . 🚛🚛Amazon - ആ -മ-zൻ എന്നാണ് /ആമzൻ /ആമസോൺ അല്ല 🐬Adobe - അഡോബി Hyundai - കൊറിയൻ ഉച്ചാരണം ഹൈൻഡായ് എന്നാണ് ഇംഗ്ലീഷിൽ / / hyoon -die . 🐪porsche - എന്ന കാർ - പോർ- ഷാ ആണ് 🚘🚘Renault - എന്ന കാർ ബ്രാൻഡ് /റെനോ / എന്നാണ് ഉച്ചാരണം- /റെ-നോ / 🦘🦘lamborghin - ലംബർഗിനീ ആണ് ഏറ്റവും ശരി 🐂levis - ലീ വൈസ് ആണ് mercedes എന്നത് മെർസെഡീzz ബെൻzz എന്നാണ് 🍇🍇🍒dessert - ഭക്ഷണം കഴിഞ്ഞു തിന്നുന്ന മധുരം പഴങ്ങൾ ഒക്കെ /ഡിസ്സേർട്ട് / ആണ് desert അല്ല .

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗോലിയാത്തൻ കാലടികൾ. ജോ ജോസഫ് മുതിരേരി

അഹമ്മദ് ഇബ്നു ഫദ്ലാന്റെ യാത്രകൾ ; ഒരു വൈകിംഗ് അന്ത്യയാത്ര. ജോ ജോസഫ്

ലോകമെമ്പാടുമുള്ള പെരുമാറ്റശീലങ്ങളിൽ മൂന്ന് അടിസ്ഥാന വ്യത്യാസങ്ങൾ. Joe Joseph