ഇംഗ്ലീഷും ചില ഇന്ത്യൻ പ്രശ്നങ്ങളും ഭാഗം ഒന്ന്


 

ഇംഗ്ലീഷും ചില ഇന്ത്യൻ പ്രശ്നങ്ങളും 


1991 ലെ സെൻസസ് പ്രകാരം 9 കോടി ആളുകൾ ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ട് . അതിൽ തന്നെ ഏകദേശം 4 ലക്ഷത്തോളം ആളുകളുടെ ഒന്നാം ഭാഷയും ഇംഗ്ലീഷ് ആണ്.AD 1600 മുതൽ ഇംഗ്ലീഷുമായി ഇടപഴകുന്ന ഇന്ത്യക്കാരന് ഇന്നും ഇംഗ്ലീഷ് കീറാമുട്ടിതന്നെയാണ് . ഭാഷപഠന - പാഠനത്തിന്റെ പ്രശ്നങ്ങൾ ആണ് മിക്കവയും . ഭാഷയുടെ ഘടനപരവും സാംസ്കാരികവുമായ പ്രത്യേകതകൾ ഉൾക്കൊള്ളാതെ നേരിട്ട് പരിവർത്തനം ചെയ്ത് ഉപയോഗിക്കുന്നത്കൊണ്ട് ഉണ്ടാകുന്ന കുഴപ്പങ്ങൾ വേറെ . syntax , vocabulary , usage , ഉച്ചാരണം , ഗ്രാമർ , എന്നിവയിൽ എല്ലാം തികച്ചും വ്യത്യാസമായ ഇംഗ്ലീഷ് ഭാഷയെ ഇന്ത്യക്കാരൻ ആക്കുന്ന പ്രക്രീയ ആണ് നമുക്ക് മിക്കവർക്കും ഇംഗ്ലീഷ് ഭാഷ പഠനം . ഇംഗ്ലീഷ് ലോകത്തിൽ എവിടെയും കേട്ടുകേൾവി പോലും ഇല്ലാത്ത എന്നാൽ തികച്ചും സാധാരണയായി നമ്മൾ ഉപയോഗിക്കുന്ന ഇംഗ്ലീഷിലെ തെറ്റായ പ്രയോഗങ്ങളെ പരിചയപ്പെടുത്താൻ ആണ് ഈ ലേഖനം . 🍀 Doubt / Question വ്യത്യാസം . എനിക്ക് ഒരു സംശയം ചോദിക്കാനുണ്ട് എന്ന ഉദ്ദേശത്തിൽ " I have a doubt " എന്ന് പറയുന്ന നമ്മൾ ഇംഗ്ലീഷുകാരെ കൺഫ്യൂഷനിൽ ആക്കുകയാണ് . അത് യഥാർത്ഥത്തിൽ ചോദിക്കേണ്ടത് " I have a question " എന്നാണ്. ആദ്യത്തെ വാക്യത്തിന്റെ യഥാർത്ഥ അർഥം. "താങ്കൾ പറയുന്ന കാര്യങ്ങൾ അത്ര വിശ്വസനീയം അല്ല." എന്ന ധ്വനി ആണ് native speakers ന് കൊടുക്കുക. അവർ , നിങ്ങളുടെ ചോദ്യത്തിലൂടെ അപമാനിക്കപ്പെടുകയാണ് ശരിക്കും. 🍀"pass out " ശരിയായ ഉപയോഗം? കോളേജ് സ്‌കൂളുകൾ എന്നിവയിൽ നിന്നും നമ്മൾ "pass out " ആകാറുണ്ട് എന്നാൽ അങ്ങനെ അമേരിക്കയിലോ ബ്രിട്ടനിലോ അയാൽ നിങ്ങളെ ഉടനെ ആശുപത്രിയിൽ എത്തിക്കും കാരണം " pass out " എന്ന് പറഞ്ഞാൽ അവർക്ക് "ബോധം കെടുക " എന്നതാണ് . കോഴ്സ് കഴിയുന്നതിനെ " graduation " "convocation " എന്നെ അവർ പറയാറുള്ളൂ . പുതിയായ വണ്ടി എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് " first class " എന്നാണ് നമ്മുടെ ഉത്തരം . എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് സായിപ്പിന് പിടികിട്ടില്ല . വെറും ഒന്നാം ക്ലാസ്ൽ പഠിക്കുന്ന വാഹനം എന്നാണോ എന്തോ ! 🍀പേര് ചോദിക്കുന്നത് എങ്ങനെ ? ബഹുമാനം കൊണ്ട് വലിഞ്ഞു മുറുകി " what is your good name ? / your good name please ? എന്ന് ചോദിച്ചാൽ ഭാഷ അറിയുന്ന ഒരാൾ " I dont have a bad name " എന്നെ അൽപ്പം ദേഷ്യത്തോടെ മറുപടി പറയാൻ സാധ്യത ഉള്ളു . എല്ലാ പേരുകളും അവരവർക്ക് നല്ലത് തന്നെയാണ് " good name " വേണ്ട . മോശം പ്രയോഗം ആണത് . 🍀ഒരു കാര്യം ചെയ്യാം. എങ്കിൽ ഒരു കാര്യം ചെയ്യു എന്ന് പറയാൻ നാം " Do one thing " എന്ന് പറയാറുണ്ട്. ശരിയായപ്രയോഗം അല്ല അത് . do this / that / let us do this എന്നൊക്കെ ആവുന്നതാണ് ശരി. സ്ഥലത്തില്ല എന്നറിയിക്കാൻ " out of station " എന്നാകും സാധാരണ ഇന്ത്യൻ മറുപടി . ഇത് കേട്ടാൽ സായിപ്പ് കൃത്യതക്ക് വേണ്ടി " which station ? police station ? railway station ? എന്ന് അദ്ഭുതപ്പെട്ടു എങ്കിൽ അയാളെ കുറ്റം പറയാൻ കഴിയില്ല. "on vacation " on leave " എന്നിവക്ക് പകരം നമ്മൾ ഉപയോഗിക്കുന്ന വാക്കാണ് ഇതെന്ന് അവർക്ക് അറിയില്ലല്ലോ! 🍀postpone /prepone. പല മീറ്റിംഗുകളും പരിപാടികളും "prepone " ചെയ്യാൻ നമുക്ക് യാതൊരു മടിയും ഇല്ല . postpone ചെയ്യാമെങ്കിൽ എന്തുകൊണ്ട് "prepone " ആയിക്കൂടാ ല്ലേ ? എന്നാൽ അതിന് " reschedule " എന്ന് പറഞ്ഞാൽ എല്ലാവർക്കും മനസിലാക്കാം എന്ന് മനസിലാക്കുക. 🍀Promises. മേല്പറഞ്ഞരീതിയിലൊന്നും ഞാൻ സംസാരിക്കാറില്ല എന്ന് അമ്മയെ സത്യം ചെയ്ത് " mother promise " " father promise " husband promise " kids promise " " God promise " എന്നൊന്നും പറഞ്ഞു വരരുത് . അങ്ങനെ സകല ബന്ധുക്കളെയും കുടുംബക്കാരെയും ഇട്ട് ആണയിടുന്ന പരിപാടി ഇംഗ്ലീഷിൽ ഇല്ല." I swear to God ." I swear " എന്നോ പറഞ്ഞാൽ മതി. 🍀ഇതൊക്കെ മനസിലാക്കി "ആവശ്യമെന്നത് ചെയ്യുക" എന്ന അപേക്ഷയായി " do the needful " എന്ന് സർക്കാർ കടലാസ്സിൽ വരെ അഭ്യസ്തവിദ്യർ അപേക്ഷകളുടെ കൂടെ എഴുതിയത് കണ്ടിട്ടുണ്ട് . അവർ ആവശ്യമുള്ളത് ചെയ്യും . അതിനാണല്ലോ അപേക്ഷ കൊടുക്കുന്നത് . പ്രത്യേകം ഓർമിപ്പിക്കുന്ന അപേക്ഷ വേണോ ? സാധാരണ ഉപയോഗിക്കാറില്ല . "🍀🍀misuse of' only ' ഞാൻ തന്നെയാണിത് " "ഇവിടെ തന്നെയാണ് " " ഇങ്ങനെ തന്നെയാണ് " എന്നൊക്കെ സൂചിപ്പിക്കാൻ നാം ഉപയോഗിക്കുന്ന ഒരു സൂത്രം ഉണ്ട് . " I am only " " here only " " like this only " എന്നൊക്കെ " only വച്ചങ്ങു തട്ടുക . only എല്ലാ വാക്യങ്ങളുടെയും അവസാനം ചേർത്താൽ മഹാ വൃത്തികെട്ട പ്രയോഗം ഉണ്ടാക്കാം . അവസാനം മാത്രമല്ല തുടക്കത്തിലും മധ്യത്തിലും അവസാനവും ഒക്കെ "only " ഉപയോഗിക്കാം . " "It's me " "here itself " "exactly like this " എന്നൊക്കെ പറയേണ്ട സംഗതികൾ ആണ് " only " ചേർത്ത് വാക്കുകളെ കൊല്ലുന്നത് . only ഒരു വ്യക്തി ആയിരുന്നെങ്കിൽ എല്ലാവരെയും കൊന്ന് അത് പോയി പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്തേനെ. ശ്രീ ലങ്ക കാരും ഇന്ത്യക്കാരും ആണ് only യെ ഇങ്ങനെ ദുരുപയോഗം ചെയ്ത് പീഡിപ്പിക്കുന്നതിൽ മുന്പൻമാർ . 🍀🍀Indigenous usages. മറ്റൊരു വലിയ പ്രശ്നം ആണ് പ്രാദേശികവും സാംസ്കാരികവും മാത്രമായി അസ്തിത്വം ഉള്ള പ്രയോഗങ്ങളെ അതേപോലെ പരിവർത്തനം ചെയ്ത് ഉപയോഗിക്കുക എന്ന മഹാ വൃത്തികെട്ട ശീലം. " "Out of fear he ran and crossed the Pamba ." എന്ന് കേട്ടാൽ സായിപ്പ് ഞെട്ടി വിറച്ചു പോകും . ഏതു പമ്പ ! എപ്പോ ക്രോസ്സ് ! പണ്ട് മോഷ്ട്ടാക്കൾ മോഷണം കഴിഞ്ഞു പമ്പ നദി കുറുകെ കടന്നു കാട്ടിൽ കയറിയാൽ അവരെ പിടിക്കൽ അസാധ്യം ആയിരുന്നു - അതാണ് പമ്പയുമായി യാതൊരു ബന്ധവും ഇല്ലാത്ത ആളെ പേടിപ്പിക്കാൻ -" പമ്പ കടക്കുക " എന്ന പ്രയോഗം ആക്കി തള്ളി വിട്ടത് . "don't sit on my shoulder and eat my ears ." എന്ന് പറഞ്ഞാൽ തോളത്തിരുന്നു ചെവി തിന്നരുത് എന്നാണ് എന്ന് മലയാളികൾക്കെ മനസിലാകൂ . "Dont teach a frog how to swim." , " Don't take sand to Rajasthan Desert.' " Don't teach a bishop how to recite kurbana ." എന്നൊക്കെ സംസ്കരിക്കാമായി മാത്രം മനസിലാകുന്ന സംഗതികൾ ആണ് . " Don't carry coal to New Castle." എന്നതാണ് ഇംഗിഷിലെ പ്രയോഗം. (New Castle കൽക്കരി ഖനി ആണ് .) "means " എന്ന വാക്ക് " conjunction ആയി ഉപയോഗിച്ച് കാണാറുണ്ട് . " 1000 times telling means no use ; Shankaran is again on the coconut tree." ഏത് ശങ്കരൻ ! ഏത് തെങ്ങ് ! എന്ത് മീൻസ് ! 🍀🍀Sides. പിറകിൽ കൂടി കയറി വരിക എന്നതിന് " backside entrance / എൻട്രി " എന്ന് ദയവായി പറയരുത് . ഇംഗ്ലീഷുകാർ ചിരിച്ചു വശം കെടും . ഒരു ലൈംഗീക രീതിയുടെ പ്രദേശിക നാമത്തിന് ( Slang ) അങ്ങനെ പറയാറ്‌ . അതായത് backside എന്നാൽ "ചന്തി "എന്ന് മീനിങ് ഉണ്ട് . ഇനി അഥവാ പുറകു വശത്തുകൂടി കയറണം എങ്കിൽ "Rear side എൻട്രി " എന്ന് പറഞ്ഞോളൂ . "front " ന്റെ വിപരീതം "back " അല്ല . " rear " ആണ് . ബാക് എന്നാൽ നിതംബം / കുണ്ടി എന്നൊക്കെ ആണ് ശരീരത്തെ സംബന്ധിച്ചു വരുമ്പോൾ അർഥമാക്കുന്നത് . എന്നാൽ "move back " എന്ന് പറയാം അത് direction ആണ് . 🍀🍀Prepositions. പ്രൊപോസിഷനിലും മാതൃഭാഷ സ്വാധീനം വരാറുണ്ട് . "cope up with her " ഉദാഹരണം . "up " വേണ്ട . "cope എന്ന വാക്കിന്റെ കൂടെ "with " എന്ന പ്രീപോസിഷൻ ആണ് ചേരുക ഇതുമായി "cope with "ആയെ പറ്റു 'ദയവായി "cope up" ചെയ്യരുത് . "anyways " ൽ അവസാന "s " വേണ്ട. ഇത് കേട്ട് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ "revert back /reply back " എന്നിവ ചെയ്യണ്ട . revert / reply ചെയ്താൽ മതി " back " ആവശ്യമില്ല. "a lot many " കാര്യങ്ങൾ ഇല്ലല്ലോ ഒന്നെങ്കിൽ many അല്ലെങ്കിൽ a lot മതി . ഒരു ചർച്ച ഇപ്പോഴും എന്തെങ്കിലും കാര്യത്തെ കുറിച്ചായിരിക്കും അത് കൊണ്ട് "discuss about " എന്ന് പറയാറില്ല . discuss എന്ന് മാത്രം മതി . അതിന് ശേഷം " about " ഉപയോഗിക്കരുത് . 🍀🍀ഇത് വായിച്ചിട്ട് ആരെങ്കിലും എന്നെ തന്തയില്ലാത്തവൻ എന്ന് വിളിച്ചാൽ പറയാൻ മടിക്കേണ്ട . പക്ഷെ " He called me as bastard ." എന്ന് പറയരുത് . "He called me bastard ." എന്ന് മതി "as " അവിടെ ഉണ്ട് . പ്രത്യേകം വേണ്ട . ചില കര്യങ്ങൾ നമ്മൾ "dispose of " ചെയ്യണം "off " ചെയ്യണ്ട . 🍀🍀ഇപ്പോഴും പലർക്കും "loose " "lose " എന്നിവയുടെ വ്യത്യാസം അറിയില്ല . " lose " എന്നത് ക്രിയ ( verb ) ആണ് -lose -lost -lost . eg ."I am losing my confidence." " I lost my pen." Etc. എന്നാൽ "loose" നാമവിശേഷണം ആണ് ( adjective ) ക്രിയയും ആണ് . eg . "I have a loose(adj) pants." "The dog has been loosed." "He loosened his shoelaces." (Verb) loose-loosed-loosened. ( Verb) .. 🍀🍀ഇതൊക്കെ വർഷങ്ങൾക് മുൻപ് പഠിച്ചതാണ് എന്ന് പറയാൻ " I have studied it years back." എന്നാവും മനസ്സിൽ ഓർത്തത് ല്ലേ ? അങ്ങനെ ഓർക്കേണ്ട . "Years back", "months back", "long back" എല്ലാം തെറ്റായ ഇന്ത്യൻ പ്രയോഗങ്ങൾ ആണ് . " Years ago, months ago,long ago." എന്നൊക്കെയാണ് ശരി. ഇതൊക്കെ മനസ്സിൽ വച്ച് എങ്ങനെ ഒരു പരീക്ഷ എഴുതും ? " "write an exam."?? ല്ലെ ? വേണ്ട " "take an exam " എന്നതാണ് നല്ല ഇംഗ്ലീഷ് . ഈ കാര്യങ്ങളിൽ വേണ്ട ശ്രദ്ധ ചെലുത്താൻ " emphasis on " ചെയ്യണ്ട " emphasis " മതി . അത് എന്തിന്റെ എങ്കിലും പുറത്തായിരിക്കും അത് കൊണ്ട് emphasis കഴിഞ്ഞാൽ സാധാരണ "on " എന്ന preposishan ഉപയോഗിക്കാറില്ല . 🍀🍀ഫാഷൻ വില്ലേജിൽ പോയി ഡ്രസ്സ് എടുക്കാൻ നല്ല " Dressing sense " വേണം ല്ലേ ? ഫൗലദ്ക്കക്ക് നല്ല " "dressing sense " ഉണ്ട് എന്ന് നമ്മൾ പറയാറില്ലേ. അത് " dress sense " ആണ് "ing " ഇല്ല ; വേണ്ട . 🍀🍀കല്യാണത്തിന് പോയി എന്നതിന് നമ്മൾ " went for marriage " എന്ന് പറയുന്നത് ശരിയല്ല ." attended wedding " ആണ് ശരി . wedding ഉം marriage ഉം തമ്മിൽ വ്യത്യാസം ഉണ്ട് . marriage - രണ്ടു മനസുകൾ തമ്മിൽ കണ്ടുമുട്ടുന്നതാണ് . വെഡിങ് അത് നിയമപരം / സാമൂഹികം ആക്കുന്ന ചടങ്ങും . അപ്പോൾ marriage anniversary അല്ല wedding anniversary ആണ് . eg "Last week you all attended Rima's sister's wedding." ( She didn't invite me😜)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗോലിയാത്തൻ കാലടികൾ. ജോ ജോസഫ് മുതിരേരി

അഹമ്മദ് ഇബ്നു ഫദ്ലാന്റെ യാത്രകൾ ; ഒരു വൈകിംഗ് അന്ത്യയാത്ര. ജോ ജോസഫ്

ലോകമെമ്പാടുമുള്ള പെരുമാറ്റശീലങ്ങളിൽ മൂന്ന് അടിസ്ഥാന വ്യത്യാസങ്ങൾ. Joe Joseph