ഇംഗ്ലീഷും ചില ഇന്ത്യൻ പ്രശ്നങ്ങളും. ഭാഗം -അഞ്ച്: വ്യാകരണപ്രശ്നങ്ങൾ.

 ഭൂതം ഭാവി വർത്തമാനം എന്നിങ്ങനെ മൂന്ന് കാലങ്ങൾ ആണ് ഇന്ത്യൻ ഭാഷകളിലെ വ്യാകരണത്തിൽ ഉള്ള കാലങ്ങൾ. (present ,past,future ) എന്നാൽ ഇംഗീഷിൽ ഇവ മൂന്നിനേയും പിന്നെയും നാലായി തിരിച്ചിരിക്കുന്നു. അതായത് ഇംഗ്ലീഷിൽ മൂന്ന് കാലങ്ങൾ അല്ല; 12 കാലങ്ങൾ ഉണ്ട് അവ ഓരോന്നിനും കൃത്യവും വ്യത്യസ്തവുമായ ഉപയോഗങ്ങളും ഉണ്ട് എന്ന് സാരം. അവ -simple , continuous , perfect , perfect continuous എന്നിവയാണ് . ഇവ നാലും ഭൂതത്തിന്റെ ഭാവിയെക്കുറിച്ചുള്ള വർത്തമാനങ്ങളിൽ കൃത്യമായി ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് വർത്തമാനത്തിൽ simple എന്നത് പ്രെസന്റ് സിംപ്ലിൽ ആകും , ഭൂതത്തിൽ പാസ്റ്റ് സിമ്പിൾ ആകും , ഭാവിയിൽ simple future ആകും അങ്ങനെ അങ്ങനെ. ഇന്ന് നമുക്ക് സിമ്പിൾ present പഠിക്കാം. സ്ഥലം ഉണ്ടെങ്കിൽ present continuous ഉം. simple present tense 🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕 സിംപിളാണ് പവർഫുളും. ഇവയ്ക്ക് പല ഉപയോഗങ്ങൾ ഉണ്ട്. I play foot ball എന്ന വാക്യം സിംപിൾ പ്രെസെന്റ് ആണ് . ഇതിന്റെ അർഥം ഞാൻ ഫുട്ബാൾ കളിക്കാറുണ്ട് എന്നാണ് . ഇവ സ്വാഭാവിക പ്രക്രീയകൾ - i eat food , പ്രകൃതി പ്രതിഭാസങ്ങൾ - Wind blows - sun sets in the west - ശീലങ്ങൾ - he smokes , he writes . സത്യങ്ങൾ - he drives car എന്നിവയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു . Present continuous Tense 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 ഇത് ഇപ്പോൾ തുടർന്ന് കൊണ്ടിരിക്കുന്ന ഒരു തുടർ പ്രവർത്തിയെ കാണിക്കാൻ ഉപയോഗിക്കുന്നു . ഉദാഹരണത്തിന് . i am writing . ഞാൻ എഴുതിക്കൊണ്ടിരിക്കുകയാണ് . സ്വയം പരിചയപ്പെടുത്തുമ്പോൾ നാം I am coming from Mananathavady എന്ന് ഉപയോഗിക്കാറുണ്ട് . ഇത് നിങ്ങൾ ഇപ്പോൾ മാനന്തവാടിയിൽ നിന്ന് വന്നുകൊണ്ടിരിക്കുന്ന വഴിയിൽ ആണെങ്കിൽ മാത്രമേ ശരിയാകൂ - അല്ലെങ്കിൽ I come from Mananthavady എന്ന് തന്നെ ഉപയോഗിക്കണം . ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തെറ്റായി ഉപയോഗിക്കുന്ന tense ഉം ഇത് തന്നെ . ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും. ing ചേർക്കാതെ ഒരു വാക്ക്യം പോലും പൂർണമാകില്ല എന്ന തോന്നൽ . ഭാവിയെ കാണിക്കാനും ഇത് ഉപയോഗിക്കാം . I am going Canada next month. Lexical Differences 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 ഇംഗിഷിന്റെ ഘടന തന്നെ വ്യത്യാസമാണ് . ഉദാഹരണത്തിന് help me എന്ന് മലയാളത്തിലേക്ക് പരിവർത്തനം ചെയ്താൽ - "സഹായിക്കൂ എന്നെ " എന്ന് വരും . പക്ഷെ നാം " എന്നെ സഹായിക്കൂ " എന്നെ പറയാറുള്ളൂ . മനസ്സിൽ നടക്കുന്ന പരിവർത്തനം അല്ല ഇംഗ്ലീഷ് . അത് ഭാഷ പഠിക്കുന്ന ഒരു സ്റ്റേജ് മാത്രമാണ് . ഇംഗീഷിൽ ചിന്തിച്ച് അതിൽ തന്നെ പറയാൻ പഠിക്കുമ്പോൾ നമുക്ക് ഭാഷ സ്വായത്തമായി എന്ന് പറയാം. Where are you going? എന്ന വാക്യത്തിന്റെ where you are going ? എന്ന് ചോദിച്ചാൽ അത് ഘടനപരമായ പ്രശ്നമാണ്. ഭാഷയുടെ ഘടന വ്യത്യാസം മനസിലാക്കിയാൽ പരിവർത്തനത്തിന് മുതിരാതെ കൂടുതൽ കേൾക്കാനും ഘടന അറിയാതെ സ്വായത്തമാകാനും തുടങ്ങും. അപ്പോൾ നാം തെറ്റുകൾ കുറയ്ക്കാൻ പഠിക്കും. IT മേഖലയിൽ അടക്കം ജോലി ചെയ്യുന്ന ആളുകൾ ഈ പരിവർത്തനഭാഷണത്തിന്റെ അബദ്ധങ്ങൾ ഉണ്ടാക്കാറുണ്ട് . ഇൻഫോസിസിലെ ഉദ്യോഗസ്ഥന്റെ ലീവ് അപേക്ഷ തന്നെ ഉദാഹരണം. മകളുടെ വിവാഹത്തിന് ഉള്ള ലീവ് അപേക്ഷ : "“as I am marrying my daughter, please grant a week’s leave..”😜 പനിക്ക് ലീവ് : “I am suffering from fever, please declare one day holiday.” ശവസംസ്കാരത്തിന്: "Since I’ve to go to the cremation ground at 10 o-clock and I may not return, please grant me half day casual leave” ഇത്തരം അബദ്ധങ്ങൾ സംഭവിക്കുന്നത് നാം ഭാഷയുടെ സെൻസ് അറിയാതെ പരിവർത്തനം ചെയ്യുന്നത് കൊണ്ടാണ്. അധ്യാപകർ വരെ യമണ്ടൻ അബദ്ധങ്ങൾ പറയുന്നത് കേട്ടിട്ടുണ്ട് . വൃത്താകൃതിയിൽ നില്ക്കാൻ PT സർ കുട്ടികളോട് "stand in a straight circle. "😜 "Please keep quiet. the principal just passed away in the corridor." എന്ന് ക്‌ളാസിൽ പറഞ്ഞ ഇംഗ്ലീഷ് അധ്യാപികയെ എനിക്ക് നേരിട്ടറിയാം . കഴിയുന്നതും ഇംഗ്ലീഷ് കേൾക്കുക . ഇംഗ്ലീഷ് സിനിമകൾ കാണുക സബ്ടൈറ്റിൽ ഇല്ലാതെ . യൂട്യൂബ് വിഡിയോകൾ കാണുക. അതിലുപരി പഠിക്കണം എന്ന ആഗ്രഹം ഉണ്ടാകുക എന്നതൊക്കെ ഭാഷ പഠനത്തിൽ വളരെ പ്രധാനപ്പെട്ടകാര്യങ്ങൾ ആണ്. പഠിപ്പിക്കലും വളരെ പ്രധാനപ്പെട്ടത് തന്നെ . ആധുനിക പാശ്ചാത്യ ക്‌ളാസ് റൂമുകളിൽ ടീച്ചർ സംസാരിക്കുന്ന സമയം 10% ആണ് . ബാക്കി 90% കുട്ടികൾ ആണ് സംസാരിക്കുക. ലെക്ച്ചർ മെത്തേഡ് ഉപയോഗിച്ച് ഭാഷ പഠിക്കില്ല. എന്റെ കോളേജിൽ ടീച്ചർ ടോക്ക് ടൈം .10% ൽ കൂടിയാൽ അയാളുടെ ജോലി തന്നെ പോകും. കുട്ടികളെക്കൊണ്ട് ചെയ്യിക്കുക . പറയിക്കുക അതിനായി പല വിധത്തിലുള്ള ക്‌ളാസ്സ്‌റൂം exercise കൾ കണ്ടുപിടിക്കുക . അവയെ നന്നായി മോഡറേറ്റ് ചെയ്യുക എന്നതൊക്കെയാണ് ഭാഷ പഠന ക്‌ളാസുകളിൽ ജോലി അറിയുന്ന അധ്യാപകർ ചെയ്യുക. ഗ്രാമറിന്റെ മുരടിപ്പ് പകർന്ന് കൊടുത്ത് സമയം കളയുന്നത് അല്ല ഭാഷ പഠിപ്പിക്കൽ. നാടകങ്ങളിലൂടെയും മിമിക്രി കളിലൂടയും തമാശകളിലൂടെയും ഭാഷ പറയാനുള്ള അവസരങ്ങൾ ഉണ്ടാക്കി കൊടുക്കുക എന്നതും ആധുനിക ഭാഷ പഠന രീതിയാണ് .

അധ്യാപകൻ എന്നാൽ എല്ലാം അറിയുന്ന സർവ്വജ്ഞാനിയായ പ്രതി പുരുഷനായി നിൽക്കുകയല്ല -പ്രഘോഷിക്കുകയല്ല ക്ലാസ് മുറികളിൽ വേണ്ടത് മറിച്ച് ഒരു മാർഗ ദർശി ആയി ചൂണ്ടു പലകയായി ക്‌ളാസ് മുറികൾ കുട്ടികളുടെ ഭാഷ വികസനത്തിന് വേദിയാക്കി അവർക്ക് വിട്ടുകൊടുക്കുകയാണ് ഒരു ഭാഷ അധ്യാപകൻ ചെയ്യേണ്ടത് .

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗോലിയാത്തൻ കാലടികൾ. ജോ ജോസഫ് മുതിരേരി

അഹമ്മദ് ഇബ്നു ഫദ്ലാന്റെ യാത്രകൾ ; ഒരു വൈകിംഗ് അന്ത്യയാത്ര. ജോ ജോസഫ്

ലോകമെമ്പാടുമുള്ള പെരുമാറ്റശീലങ്ങളിൽ മൂന്ന് അടിസ്ഥാന വ്യത്യാസങ്ങൾ. Joe Joseph