ഇംഗ്ലീഷും ചില ഇന്ത്യൻ പ്രശ്നങ്ങളും തുടർച്ച ...Part 2

 


ഇംഗ്ലീഷും ചില ഇന്ത്യൻ പ്രശ്നങ്ങളും തുടർച്ച ...Part 2

Did/ made വ്യത്യാസം. കഴിഞ്ഞ ആഴ്ച നമ്മൾ ചർച്ച ചെയ്തതിന്റെ തുടർച്ചയാണിത് . "I did a mistake " എന്നത് സാധാരണ ഉപയോഗിക്കുന്ന ഒരു ഇന്ത്യൻ പ്രയോഗം ആണ് . എന്നാൽ ' I made a mistake " എന്നതാണ് ശരിയായ പ്രയോഗം . mistake എന്ന നാമത്തെ (noun ) നാമവിശേഷണമാക്കുകയാണ് ഇവിടെ ചെയ്തത് ( adverb ) ഇത് ശരിയായരീതി അല്ല. 🍀🍀Debate/ Quizz ഉപയോഗം . "ഡിബേറ്റ് കോമ്പറ്റീഷൻ ക്വിസ് കോമ്പറ്റീഷൻ "എന്നിവയും സാധാരണ ഉപയോഗിക്കുന്നവ ആണ് . ഇവയുടെ കൂടെ "കോംപറ്റീഷൻ " വേണ്ട - സമ്മാനം കിട്ടാൻ വേണ്ടി ആണെങ്കിലും അല്ലെങ്കിലും അവയ്ക്കു കോമ്പറ്റീഷൻ സ്വാഭാവം ആണല്ലോ ഉള്ളത് - അത് കൊണ്ട് ക്വിസ് എന്നും ഡിബേറ്റ് എന്നും മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. High jump പ്രത്യേകം "ചാടണ്ടല്ലോ " 🍀🍀Take out / find out.വ്യത്യാസം . ചിലകണക്ക് ചോദ്യപേപ്പറുകളിൽ Take out the value " എന്ന് കാണാറുണ്ട് . അത് find out the value എന്നും എഴുതി കാണാറുണ്ട് പക്ഷെ calculate the value എന്നതാണ് യഥാർത്ഥ പ്രയോഗം. 🍀🍀If yes/ If so. ഏതാണ് ശരി ? പ്രണയലേഖനം ഒക്കെ കൊടുത്തിട്ട് മറുപടി അനുകൂലം ആണെങ്കിൽ " If yes " നാളെ ചുവന്ന പാവാട ഇട്ടിട്ട് വരണം എന്ന് പറഞ്ഞിട്ടുണ്ട് നമ്മൾ . "If yes " എന്നാൽ അങ്ങനെയെങ്കിൽ എന്നാണ് ഉദ്ദേശിക്കുന്നത് "If so " എന്നതാണ് കൃത്യമായ പ്രയോഗം. ഉദാ ; "are you coming to my house ? If so please come by 10 am ." ( am /pm ഉപയോഗിച്ച് കഴിഞ്ഞിട്ട് in the morning /in the after noon എന്ന് ഉപയോഗിക്കേണ്ട) 🍀🍀I had / saw a dream? ഏതാണ് ശരി ? ഞാൻ ഒരു സ്വപ്നം കണ്ടു എന്നതിന് " I saw a dream " എന്ന് പറയാറില്ല : " I had a dream " എന്നാണ് പറയുക - സ്വപ്നം കാണുവാൻ കണ്ണ് വേണ്ട എന്നത് തന്നെ കാരണം. 🍀🍀suggest me is wrong suggest is enough . 🍀🍀order/ order for ? കോഫി ഹൌസിൽ പോയി ചായക്ക് ഓർഡർ കൊടുത്തു എന്നതിന് " order for tea " എന്നല്ല order a tea " എന്ന് മതി - ഓർഡറിന്റെ കൂടെ ഫോർ വേണ്ട. 🍀🍀Me/ I ഞാനും രാജുവും മഹേഷും എന്ന് പറയുമ്പോൾ അല്ലെങ്കിൽ ഞാനും ദിപിനും എന്ന് പറയുമ്പോൾ അവസാനം എന്നെ ചേർക്കുന്നതാണ് ഇംഗ്ലീഷ് മര്യാദ ഉദാ : me , Rajesh , Mahesh and Parthan went Ootty എന്നത് തെറ്റായ പ്രയോഗം ആണ് ;"Rajesh , Mahesh , Parthan and I went to Ooty " is correct . Eg: Dipin and I had a discussion. (NOT Me and Dipin had a discussion . (Wrong )) me and my friends is (wrong ) My friends and I ( correct ) . 🍀🍀Isn't it ? Or ?? സർവലൗകികം ആയി ഉപയോഗിക്കുന്ന question tag ആണ്‌ Isnt it ? ഇന്ത്യയിൽ . അങ്ങനെ അല്ലെ എന്നതിന് ഉപയോഗിക്കുന്ന ചോദ്യം . ഇത് തെറ്റാണ് . question tag ചോദ്യം അല്ല . ഊന്നൽ കൊടുക്കാൻ ഉപയോഗിക്കുന്നവ ആണ് . verb - positive /negative sentence എന്നിവക്ക് അനുസരിച് അവ മാറും . ഉദാ : It was raining yesterday , isn't it ? എന്നത് തെറ്റാണു . It was raining yesterday , wasn't it ? എന്നാണ് ശരി. He is a fool , isn't it? (wrong ) Isn' t he ? Is correct . He did not make the mistake, Did he ? He was not informed , was he ? He has gone beyond , hasn't he ? എന്നിവ ആണ് ശരി. Isn't it എല്ലാ സ്ഥലങ്ങളിലും തിരുകരുത് . "/I told you 'na'" /coming na? /Did it na /is also wrong. " na" is not accepted in English as a word nor tag.Its typical Indian. 🍀🍀cousins brother / sister. ബന്ധുക്കൾ ധാരാളം ഉള്ള നമുക്ക് "cousin brother/ cousins sister " എന്നൊക്കെ പറയാം പക്ഷെ ഇംഗ്ലീഷിൽ "cousin " എന്ന് മാത്രമേ ഉള്ളു . അത് പോലെ real sister / real father / real brother എന്നൊന്നും ഇല്ല - ഒന്നെങ്കിൽ ഇവർ ഉണ്ട് അല്ലെങ്കിൽ ഇല്ല . അത് കൊണ്ട് ഇവരുടെ കൂടെ റിയൽ വേണ്ട . 🍀🍀shift / move കട മറ്റൊരു സ്ഥലത്തേക്കു മാറ്റി / ഞാൻ മറ്റൊരു സ്ഥലത്തേക്ക് മാറി എന്നതിന് " "shifted to " എന്നുപയോഗിക്കുന്നത് ശരിയല്ല - " moved to " എന്നാണ് നല്ലത് eg. I moved to Trivandrum. "I moved to Canada. 🍀🍀I am / myself . സ്വയം പരിചയപ്പെടുത്തുമ്പോൾ " Myself Joe, am at Manantavady. എന്ന് പറയുന്നത് അമ്പേ തെറ്റാണു . My name is Joe. / I am Joe എന്നൊക്കെ തുടങ്ങിക്കോളൂ . self ചേർത്ത് പറയുന്നത് ഒരനാവശ്യ ഇന്ത്യൻ ശീലം ആണ് . 🍀🍀film/ movie . സിനിമക്ക് ഇന്ത്യക്കാർ പൊതുവെ പറയാറുള്ളത് " ഫിലിം " എന്നാണ് - എന്നാൽ അമേരിക്കൻ ഇംഗീഷിൽ മൂവി ആണ് ഉപയോഗിക്കാറ് . "അമേരിക്കക്കാർ " സിനിമക്ക് ഫിലിം എന്ന് പറയാറില്ല " movie " എന്നെ പറയാറുള്ളൂ . " I saw the film" അവർക്ക് അപരിചിതം . I watched the movie." ആണ് ശരി . "saw ""watch " എന്നിവ എഫക്ടിൽ വ്യത്യാസം ഉണ്ട് . "സിനിമ " എന്നാൽ അത് കാണുന്ന സിനിമകൊട്ടക എന്നും ആണ് അമേരിക്കക്കാർക്ക് - എന്നാൽ ബ്രിട്ടീഷ് ഇംഗീഷിൽ film ഉപയോഗിക്കാറുണ്ട് .film " ഫിലിം മാത്രമാണ് അത് മൂവി എടുക്കാൻ ആണ് അമേരിക്കക്കാർ ഉപയോഗിക്കുന്നത് . അത് സിനിമ ആയി വരുമ്പോൾ മൂവി എന്നും വിളിക്കും . 🍀🍀said/told വ്യത്യാസം. said എന്നാൽ ആരോടോ ആണ്. അവിടെ ഒബ്ജക്റ്റ് ഇല്ല . എന്നാൽ told ഒരാളോട് അല്ലെങ്കിൽ കൃത്യമായി ആരോടെങ്കിലും ആണ് അപ്പോൾ I told him. I told Jaffar. എന്നൊക്കെ ആണ് ശരി - I said to him , I said to Mohan എന്നൊക്കെ ശരിയായ പ്രയോഗം അല്ല . ഓർക്കുക " said " ആരോടും അല്ല - അത് കൊണ്ട് അത് ഉപയോഗിച്ചു കഴിഞ് ആളുടെ പേര് പറയരുത് . 🍀🍀use of very/ small etc. സൂഷ്മാമശ്ങ്ങൾ വിശദമാക്കൽ. വളരെ വളരെ ചെറുത് എന്നതിന് very very small എന്നോ very very interesting എന്നൊക്കെയോ രണ്ടു പ്രാവശ്യമോ അതിൽ കൂടുതലോ വാക്കുകൾ ആവർത്തിച്ചു പറഞ്ഞാൽ ഇംഗ്ലീഷിൽ അംഗീകരിക്കില്ല . very very സ്മാൾ എന്ന് കഷ്ടപ്പെട്ട് പറയണ്ട വേറെ വാക്ക് ഉപയോഗിച്ചാൽ മതി eg . tiny or excellent എന്നോ ഒക്കെ മതി. very എല്ലാ വാക്കുകളുടെയും കൂടെ ചേർത്ത് പറയുന്നതും അക്കാഡമിക് എഴുത്തുകളിൽ അംഗീകരിക്കില്ല . പകരം വാക്കുകൾ കണ്ടു പിടിക്കുക . ഉദാഹരണത്തിന് - very very small details എന്നതിന് - "minute details " എന്നാവും ശരി . 🍀🍀Many / much വ്യത്യാസം "many " എണ്ണാവുന്നവ ആണ് ( countable ) ആണ് . എന്നാൽ much ( uncountable ) ആണ് . അത് കൊണ്ട് അളക്കാൻ കഴയാത്ത സമയം അറിയാൻ "How many time do you have ?" എന്ന് എങ്ങനെ പറയും ! പണത്തിന്റെ കാര്യത്തിൽ - How "much " money have you got ? /Not How many money / eg - many cars , many flowers , many stars , many girls, many pencils etc. Much milk ,much music, much water , much air, much money . 🍀🍀Mr./Mrs./ Ms./ Miss വ്യത്യാസങ്ങൾ . Mr.- പ്രായപൂർത്തി ആയ പുരുഷനെ ആണ് മിസ്റ്റർ എന്ന് അഭിവാദ്യം ചെയ്യുന്നത് അതിന്റെ ചുരുക്കെഴുത്താണ് Mr. ( കുത്ത് നിർബന്ധം ) പ്രായപൂർത്തി ആവാത്ത പുരുഷനെ ആണ് Master എന്ന് വിളിക്കുന്നത് - eg .Master. Shinoj 😜അത് കൊണ്ട് മാസ്റ്റർ - ഇളയത് / മിസ്റ്റർ മൂത്തത് . Mrs. ( കുത്ത് വേണം) പ്രായപൂർത്തി ആയ വിവാഹിതയായ സ്ത്രീയെ ആണ് മിസ്സിസ് എന്ന് വിളിക്കുന്നത് . Mistress എന്നതിന്റെ ചുരുക്കെഴുത്താണ് Mrs . ഇംഗ്ലീഷ് സംസ്കാരം അനുസരിച്ച് വിവാഹത്തിന് ശേഷം ഭാര്യയുടെ സെക്കൻഡ് നെയിം ഭർത്താവിന്റെ ആദ്യ പേര് ആയിരിക്കും . ഉദാഹരണത്തിന് "ജാഫർ പുൽപ്പള്ളി "എന്റെ പേര് പീതാംബരൻ കഞ്ഞിക്കുഴി എന്നാണെങ്കിൽ എന്റെ ഭാര്യാ Mrs. "കഞ്ഞിക്കുഴി ആയിരിക്കും " ഇന്ത്യക്കാർക്ക് സെക്കൻഡ് പേരുകൾ ഇല്ലാത്തകൊണ്ട് ഭർത്താവിന്റെ ആദ്യപേര് ചേർത്തറിയപ്പെടാറുണ്ട് പക്ഷെ വിദേശത്തു ചെന്നാൽ മാറും . ഉദാഹരണം - രാജു പോത്തുംകണ്ടി ശശി എന്ന ആൾ ഇന്ത്യയിൽ Raju PM ആണ് എന്നാൽ വിദേശത്ത് Mr. പോത്തുംകണ്ടി ആയിരിക്കും ഭാര്യയും . Miss. വിവാഹം കഴിക്കാത്ത 30 വയസ്സിൽ താഴെയുള്ള ചെറുപ്പക്കാരായ യുവതികളെ ആണ് മിസ്/miz - ഉച്ചാരണം /സ്/ അല്ല . എന്ന് വിളിക്കുന്നത്. കുമാരി എന്ന് മലയാളം . പെൺകുട്ടികളെയും അങ്ങനെ വിളിക്കണം . Ms. എന്നും ഉപയോഗിക്കാറുണ്ട് ഇതും ശരിയാണ് .വിവാഹം കഴിച്ചോ ഇല്ലയോ എന്നൊന്നും വ്യക്തമാകാത്ത ന്യുട്രൽ വിളിയാണ് ഇത് - സുരക്ഷിതവും 😜 🍀🍀🍀🍀 In /at വലിയ സ്ഥലങ്ങൾ "In " In Kerala ,in india . ഇതിന്റെ കൂടെ അടുത്തത് ഒരു ചെറിയ സ്ഥലം ആണ് വരുന്നത് എങ്കിൽ അതിനു മുൻപിൽ at ആണ് വരിക . eg . In Kerala at Wayanad. In Wayanad at Mananthavady. In Mananthavady at Erumatheruv. In Erumatheruv at Brahmagiri. In Brahmagiri at ground floor. In ground floor at the corner . വലിയ സ്ഥലങ്ങളെ പറയാൻ at ഉപയോഗിക്കാറുണ്ട് eg- at bank, at bus stand , at theatre etc. കൃത്യസ്ഥലം പറയാൻ - at the bottom of the sea. At home etc.


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗോലിയാത്തൻ കാലടികൾ. ജോ ജോസഫ് മുതിരേരി

അഹമ്മദ് ഇബ്നു ഫദ്ലാന്റെ യാത്രകൾ ; ഒരു വൈകിംഗ് അന്ത്യയാത്ര. ജോ ജോസഫ്

ലോകമെമ്പാടുമുള്ള പെരുമാറ്റശീലങ്ങളിൽ മൂന്ന് അടിസ്ഥാന വ്യത്യാസങ്ങൾ. Joe Joseph