എത്ര മനോഹരമായ ആചാരങ്ങൾ

 

ലോകത്തിലെ വിവിധ സംസ്കാരങ്ങളിൽ ഉള്ള രസകരമായ (?) ആചാരങ്ങളെ പരിചയപ്പെടുത്തുന്നു. സദാചാര വാദികൾ ക്ഷമിക്കുമല്ലോ. കൾച്ചറൽ ആന്ത്രോപ്പോളജി എന്ന പുസ്തകത്തിൽ നിന്നാണ് പലതും. 1. ഹെയ്ത്തിയിലെ വൂഡൂ. ............................................. July മാസത്തിൽ ഹെയ്ത്തിയിലെ Sauet d'eau എന്ന വെള്ളച്ചാട്ടത്തിന്റെ അരികിലേക്ക് പോകുകയാണെങ്കിൽ അപൂർവ്വമായൊരു കാഴ്ച്ച കാണാം. വെള്ളച്ചാട്ടത്തിനരികിൽ മൃഗബലി നടക്കുന്ന ഗ്രൗണ്ടിൽ ,ആടിന്റെയും പോത്തിന്റെയും തലയും ചോരയും കുതിർന്ന മണ്ണിൽ പരിപൂർണ്ണ നഗ്നരായി ഉരുളുന്ന തീർത്ഥാടകരെ കാണാം. സ്നേഹത്തിന്റെ ദേവതയോടുള്ള പ്രാർത്ഥനയാണിത്.

2. പപ്പുവ ന്യൂഗിനിയ. ....................................................... ലൈഗീക വിപ്ലവത്തിന്റെ പരിണിത ഫലം എന്തായിരിക്കും എന്നതിന് മികച്ച ഉദാഹരണമാണ് ഇവിടുത്തെ Trobriendra ഗോത്ര വിഭാഗങ്ങൾ. തുറന്ന ലൈംഗീകത പ്രോൽസാഹിപ്പിക്കുന്ന ഇവർ 12-13 വയസിൽ തന്നെ sex ആവോളം ആസ്വദിക്കുന്നു. ലൈംഗീകത പാപമേയല്ലാതെ ഇഷ്ടപ്പെടുന്നവരുമായി ഒരു social stigma യും കൂടാതെ ആസ്വദിക്കുന്നു. പുരുഷൻമാരേക്കാളേറെ sexually aggresive ആണ് ഇവിടുത്തെ സത്രീകൾ. വസ്ത്രങ്ങൾ തുറന്ന് അവയവങ്ങൾ കാണിച്ച് പുരുഷൻമാരെ വശീകരിക്കാൻ ഇവർക്ക് പ്രത്യേക വിരുതുണ്ട്.പക്ഷെ ഇഷ്ടപ്പെട്ട സത്രീകളുടെ വീട്ടിൽ പോയി അവളോടൊപ്പം അത്താഴം വെട്ടി വിഴുങ്ങുമ്പോൾ ഓർക്കുക. സത്രീയോടൊത്ത് ഭക്ഷണം കഴിച്ചാൽ അവളെ ഭാര്യയായി സ്വീകരിച്ചു എന്നാണർത്ഥം.

3. South Pacific ലെ Mangaia ദ്വീപസമൂഹങ്ങൾ. ....................................................... ലൈഗീകത ഈ സമൂഹത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നതാണ്.12 വയസ്സിൽ ആൺകുട്ടികളുടെ സുന്നത്ത് കഴിഞ്ഞ ഉടനെ ലൈംഗീക വിദ്യാഭ്യാസം ആരംഭിക്കുന്നു. പഠിപ്പിക്കുന്നത് വിവാഹിതരായ സ്ത്രീകൾ തന്നെ. ഓരോ വിദ്യാർത്ഥിയേയും ഓരോ വിവാഹിത മാർ ദത്തെടുക്കുന്നു. അദ്ധ്യാപികമാരോടൊത്ത് ഗുരുകുല രീതി.ഭർത്താക്കൻമാർ ഇതിനെ ഏറെ പ്രോൽസാഹിപ്പിക്കുന്നു. വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കുന്നു. ഗുരുവായ വിവാഹിതയോടൊപ്പം താമസിച്ച് സ്ത്രീകളെ എങ്ങനെ തൃപ്തിപ്പെടുത്താം എന്നതിന്റെ ഉഗ്രൻ പാOങ്ങൾ അദ്ധ്യാപികയിൽ നിന്നും പ്രാക്ടിക്കലായി പഠിച്ചാൽ മാത്രമേ വിവാഹം കഴിക്കാൻ സമൂഹം അനുവദിക്കൂ. ഒറ്റ രാത്രിയിൽ എത്ര രതീ മൂർച്ച ഉണ്ടാക്കാം എന്നതിനനുസരിച്ചാണ് പുരുഷന്റെ മൂല്യം കണക്കാക്കുന്നത്. സത്രീ രതീ മൂർച്ചയും വളരെ പ്രാധാന്യത്തോടെ പഠിപ്പിക്കുന്നു ഇവർ.

4. പോളിനേഷ്യയിലെ Marquesas ദ്വീപ് നിവാസി ....................................................... മുകളിൽ വിവരിച്ച അതേ രീതികൾ പിൻതുടരുന്നവരാണിവരും പക്ഷെ വ്യത്യാസം. ലൈംഗീകത ഇവരെ പഠിപ്പിക്കേണ്ടത് മാതാപിതാക്കളാണ്. പ്രായപൂർത്തിയായ കുട്ടികൾ മാതാപിതാക്കളോടൊപ്പം പ്രകാശപൂരിതമായ ഒരേ മുറിയിൽ താമസിച്ച് കണ്ട് കേട്ട് പഠിക്കുക.

5. Indonesia യിലെ " Pon " ഉൽസവം ....................................................... വർഷത്തിൽ 7 പ്രാവശ്യം നടക്കുന്ന ആചാരമാണിത്. കുന്നിൻ മുകളിലുള്ള തീർത്ഥാടന കേന്ദ്രത്തിൽ പോയി പ്രാർത്ഥനയ്ക്ക് ശേഷം തികച്ചും അപരിചിതരായ ഒരാളെ പെട്ടന്ന് കണ്ടു പിടിച്ച് അവിടെ വച്ച് തന്നെ ബന്ധപ്പെടുക എന്നതാണ് നിയമം. വർഷത്തിൽ 7 പ്രവശ്യം സംഭവിക്കുന്ന ഉത്സവത്തിൽ 7 പ്രാവശ്യവും ഒരേ ആളെ തന്നെ കിട്ടിയാൽ ആ സത്രീ / പുരു ഏറ്റവും ഭാഗ്യവാൻമാരായി കണക്കാക്കുന്നു.

6. കമ്പോഡിയയിലെ Kreyung ഗോത്രം. ....................................................... ഡിവോഴ്സ് ഒരിക്കലും അംഗീകരിക്കാത്ത നടക്കാത്ത ഗോത്രമാണിത്.അതിനാൽ വിവാഹങ്ങൾ ഏറ്റവും സീരിയസും.പക്ഷെ വിവാഹത്തിന് മുൻപാണ് സമയം. പ്രായപൂർത്തിയായ പെൺകുട്ടികൾക്ക് മാതാപിതാക്കൾ ഒതുങ്ങിയ ഒരു സ്ഥലത്ത് ചെറിയ രമ്യഹർമ്മ്യങ്ങൾ നിർമ്മിച്ച് കൊടുക്കുന്നു. പെൺകുട്ടികൾക്ക് പ്രാഥാന്യം ഉള്ള ഇവിടെ അവൾക്ക് എത്ര പുരുഷൻമാരേയും ക്ഷണിക്കാം. ഒരു പാട് പേരെ മാസങ്ങളോളം എല്ലാ അർത്ഥത്തിലും ശ്രമിച്ച് തൃപ്തിയായാൽ ,തൃപ്തിയായ പുരുഷനെയും കൂട്ടി അവൾ മാതാപിതാക്കളോട് വിവാഹ സമ്മതം അറിയിക്കുന്നു.

7. ഇറാനിലെ താൽകാലിക വിവാഹങ്ങൾ. ....................................................... ഇഷ്ടപ്പെട്ട ഏതൊരു സത്രീയുമായും ബന്ധപ്പെടാൻ / ഒരുമിച്ച് താമസിക്കാൻ ഇറാനിൽ 45 മിനുട്ട് 1 മണിക്കൂർ 12 മണിക്കൂർ ,48 മണിക്കൂർ മാത്രം നീണ്ട് നിൽക്കുന്ന താൽക്കാലിക വിവാഹത്തിൽ ഏർപ്പെടാം.

8. Wodabee Tribe, West Africa. ....................................................... അന്യന്റെ ഭാര്യയെ അടിച്ച് മാറ്റാൻ കിട്ടുന്ന അവസരമാണിത്. ഉൽസവ ദിവസം അണിഞ്ഞൊരുങ്ങി നിരന്ന് നിൽക്കുന്ന പുരുഷൻ മാരെ തേട് ഏത് ഭാര്യയ്ക്കും വരാം.ഭർത്താവൊഴി കെ ആരെയും തിരഞ്ഞെടുത്ത് ഒരു ദിവസം ഭർത്താവാക്കാം. (watch BBC, Human Planet, documentary for details)

9.Mehinaku Brazil മെഹിനാക്കുകളുടെ ഉത്സവത്തിൽ പങ്കെടുക്കുന്ന എല്ലാ സത്രീകളെ ഈ ഗോത്രത്തിലെ പുരുഷൻ മാർക്ക് സമീപിക്കാം. ആരെയും.പക്ഷെ ഒരു നിബന്ധന.ഏറ്റവും വലിയ മീൻ പിടിച്ച് കൊടുക്കുന്നയാളെയേ സത്രീകൾ തിരഞ്ഞെടുക്കൂ.

10. കേരളം ................................................... പുറമെ ഡീസന്റായിരുന്ന് വാട്ട് സാപ്പ് ,ഗ്രൂപ്പുകൾ FB എന്നിവയിലൂടെ ചൂണ്ടയിടുന്ന ആചാരമാണിത്. കിട്ടിയാ' കിട്ടി ഇല്ലെ ചട്ടി. പലപ്പോഴും ചീറ്റിപോകുന്ന ഈ ആചാരത്തിൽ കുടുങ്ങി മാനം പോയവരേറെ.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

🐓 🐓 🐓 കുക്കുടപുരാണം; അഥവാ “കോഴിക്കഥ” 🐓🐓🐓

ഇതോ മനുഷ്യന്‍ ? സത്യങ്ങള്‍ Book Review: Primo Levi

ഗോലിയാത്തൻ കാലടികൾ. ജോ ജോസഫ് മുതിരേരി