
മറ്റു ലോകങ്ങളിലെ മഴക്കാലങ്ങൾ
**********************************
കറുത്ത പഞ്ഞിക്കെട്ടുകൾ പോലെ ആകാശത്ത് അടിഞ്ഞു കൂടുന്ന കരിമേഘങ്ങൾ കാറ്റും മിന്നൽ പിണരും അകമ്പടിയായി അനുഗ്രഹം പോലെ ചിലപ്പോൾ ശാപം പോലെ ചിലപ്പോൾ കുളിരായി പെയ്തിറങ്ങുകയാണ് കേരളത്തിൽ ഇപ്പോൾ . മഴ എന്താണ് എന്ന് നമുക്കറിയാം. അനേക കവികൾ പാടിയിട്ടും ഉണ്ട് . ഭൂമിയിൽ മാത്രമല്ല അന്തരീക്ഷം ഉള്ളത് . അന്തരീക്ഷം ഉള്ള മറ്റു ലോകങ്ങളിലും ഗൃഹങ്ങളിലും ഒക്കെ മഴ പെയ്യാറുണ്ട് . നമ്മുടെ ഗ്രഹങ്ങളിൽ ബുധൻ മാത്രമാണ് അന്തരീക്ഷം തീരെ നേർത്ത - ഇല്ലാത്ത ഗൃഹം . ഭൂമിയിലെ മഴ എന്താണ് എന്ന് അറിയാവുന്ന നിങ്ങൾക്ക് അന്തരീക്ഷം ഉള്ള മറ്റ് ലോകങ്ങളിലെ മഴകൾ പരിചയപ്പെടുത്തുകയാണ് ഈ കുറിപ്പിന്റെ ഉദ്ദേശം. ഭൂമിയിൽ തവളയും മീനും ആമയും രക്തവും മഴയായി പെയ്ത കഥകൾ നമ്മൾ കേട്ടിട്ടുണ്ട് പക്ഷെ ഭൂമിയിൽ മാത്രമാണ് "വെള്ളം"മഴയായി പെയ്യുന്നത് മറ്റ് ലോകങ്ങളിൽ അത് വേറെ പലതും ആണ് .
1. ശുക്രനിലേ മഴക്കാലം
ശുക്രനിലേ അന്തരീക്ഷം വളരെ കട്ടി കൂടിയതാണ് . നമ്മുടെതിനേക്കാൾ 93% കട്ടി കൂടിയത് . നമ്മുടെ വായു മണ്ഡലം പോലെ അല്ല ശുക്രൻ . മേഘങ്ങൾ ഒക്കെ 96.5% കാർബൺഡൈ ഓക്‌സൈഡ് ആണ് .3.5% നൈട്രജനും. ചൂട് 465 ഡിഗ്രി സെൽഷ്യസും. 350 കിലോമീറ്റർ വേഗതയിൽ വീശിഅടിക്കുന്ന കാറ്റും ശുക്രന്റെ പ്രത്യേകതയാണ് . ഈ കണ്ടീഷൻ കൊണ്ട് രാസപ്രവർത്തനം ഉണ്ടായി നല്ല മഴ പെയ്യാറുണ്ട് ശുക്രനിൽ . പക്ഷെ കുടപിടിച്ചിട്ടു കാര്യമില്ല . വെള്ളം അല്ല സൾഫ്യൂരിക് ആസിഡാണ് പെയ്തിറങ്ങുന്നത് ഉഗ്രൻ മഴയായി . പക്ഷെ അതി ഭീമൻ ചൂട് കൊണ്ട് ശുക്രന്റെ ഉപരിതലത്തിൽ എത്തുന്നതിനും 25 കിലോമീറ്റർ മുകളിൽ വച്ച് തന്നെ ഈ കനത്ത ആസിഡ് മഴ ആവിയായിപോകും . ചൂട് ഓർത്തുനോക്കു .
മഴതുള്ളിയായി ഭൂമിയിൽ പതിക്കുന്നത് ഭൂമിയിലും വ്യാഴത്തിന്റെ ഉപഗ്രഹം ആയ ടൈറ്റാനിലും മാത്രമാണ് . എന്നിരുന്നാലും ശുക്രന്റെ മേഘപാളികളുടെ താഴെ മഞ്ഞു മൂടിയ മലനിരകൾ ഉണ്ട് . പക്ഷെ ഭൂമിയിലെ പോലെയുള്ള മഞ്ഞല്ല എന്ന് മാത്രം . ലോഹ മഞ് . "galena " bismuthinite എന്നീ രണ്ടുതരം ലോഹങ്ങൾ ഉരുകി മഞ്ഞായി ശുക്രന്റെ മലനിരകളുടെ മുകളിൽ അടിഞ്ഞു കൂടിയിട്ടുണ്ട് . "Maxwell Montes " ആണ് ശുക്രനിലേ കണ്ടെത്തിയ ഏറ്റവും ഉയരം കൂടിയ പർവ്വതം . ഉയരം 11 കിലോമീറ്റർ . എവറസ്റ്റിനേക്കാൾ ഉയരം . 1962 ൽ നമ്മൾ അയച്ച Mariner 2 മുതൽ 22 ഓളം സ്പേസ് ക്രഫ്റ്റുകൾ നമ്മൾ ശുക്രനിലേക്ക് അയച്ചിട്ടുണ്ട് . യൂറോപ്യൻ സ്പേസ് ഏജൻസി അയച്ച " വീനസ് എക്സ്പ്രസ്സ് " എന്ന ഉപഗ്രഹം ആണ് ശുക്രന്റെ മേഘങ്ങളിൽ ഇറങ്ങിചെന്ന് പഠനങ്ങൾ നടത്തി കൂടുതൽ മഴ വിവരങ്ങൾ നമ്മളെ അറിയിച്ചത്.
2. ചൊവ്വ മഴക്കാലം
ചൊവ്വക്ക് നമ്മുടെ ഭൂമിയെക്കാൾ അൽപ്പം കൂടി കട്ടി കുറഞ്ഞ അന്തരീക്ഷം ആണുള്ളത്. കാർബൺഡൈഓക്‌സൈഡ് നിറഞ്ഞ ചൊവ്വ ഗ്രഹത്തിൽ മഴ പെയ്യാറില്ലെങ്കിലും കരിക്കിടകമാസത്തെ ആകാശം പോലെ കാർബൺഡൈഓക്‌സൈഡ് നിറഞ്ഞ ആകാശം ചൊവ്വയുടെ താഴ്വരകളിലും കുന്നിൻ ചരിവിലും മഞ്ഞു മൂടിയ ഭൗമ അന്തരീക്ഷം സൃഷ്ടിക്കാറുണ്ട്.ഇത് മഞ്ഞു പോലെ താഴ്വരകളിലും മലനിരകളിലും ഡ്രൈ ഐസ് വിതറുന്നു . ഭൂമിയെപ്പോലെ ധ്രുവങ്ങളും അവയിൽ ഐസ്ഉം കാണപ്പെടുന്നു .ഋതുക്കളും കാലാവസ്ഥ വ്യതിയാനങ്ങളും ഉണ്ട് ചൊവ്വയിൽ .100 കിലോമീറ്റർ ഉയരമുള്ള പൊടിക്കാറ്റുകളും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് .
3. വ്യാഴത്തിലെ മഴക്കാലം
അറിയപ്പെടുന്ന ലോകത്തിലെ ഒരിക്കലും അവസാനിക്കാത്ത ഏറ്റവും പൈശാചിക മഴക്കാലം വ്യാഴത്തിൽ തന്നെ ആയിരിക്കണം .4000 മുതൽ 6000 കിലോമീറ്റർ വിസ്തൃതി ഉള്ള ഉള്ള കൊടുങ്കാറ്റുകൾ 450-500 KM വേഗതയിൽ ശക്തമായ മിന്നൽ പിണറുകളോടെ മൈനസ് 145 ഡിഗ്രിയിൽ വീശി അടിച്ചുകൊണ്ടിരിക്കുന്ന വ്യാഴത്തിൽ ചവിട്ടി നില്ക്കാൻ മണ്ണ് പോലും ഇല്ല . അനന്തമായ വാതകപടലങ്ങൾ മാത്രമാണ് വ്യാഴത്തിലും , ശനിയിലും , നെപ്റ്റ്യൂനിലും. അഥവാ നിങ്ങൾ ഈ ഗൃഹങ്ങളിൽ ഇറങ്ങേണ്ടി വന്നാൽ ഒരിക്കലും ഇറങ്ങേണ്ടി വരില്ല അനന്തമായ വാതകങ്ങൾക്കിടയിലൂടെ താഴേക്ക് പോയ്കൊണ്ടേ ഇരിക്കും . വ്യാഴത്തിന്റെ കാമ്പിലെ ഏകദേശം 35000 ഡിഗ്രി ചൂട് അടിച്ചു ഉരുകി തീരും വരെ . മഴയായി പെയ്തിറങ്ങുന്നതോ കൂട്ടിന് "മീഥേൻ മഴയും" കൂടെ ആലിപ്പഴം പോലെ ഡയമണ്ടും പെയ്തിറങ്ങിക്കൊണ്ടേ ഇരിക്കും.
4. ടൈറ്റനിലെമഴക്കാലം
ഭൂമിയുടെ ഏറ്റവും അടുത്ത ബന്ധു ആണ് ശനിയുടെ ഉപഗ്രഹമായ ടൈറ്റൻ. അഗ്നി പർവ്വതങ്ങളും വാതക മണ്ഡലവും മഴയും കാറ്റും ഒക്കെ ഉണ്ട്. മഴക്കാലത്ത് മീഥെയ്ൻ മഴആണ് പെയ്തുകൊണ്ടിരിക്കുന്നത് . താഴെ മീഥെയ്ൻ പുഴകൾ , തടാകങ്ങൾ ഒക്കെ ഉണ്ടാകാം . Ligeia Mare ടൈറ്റനിലെ വലിയ കടലിന്റെ പേരാണ് . മുഴുവൻ ശുദ്ധ മീഥെയ്ൻ മാത്രം ഉള്ള കടൽ . അനേക തടാകങ്ങൾ വെള്ളം ഒഴുകുന്ന ചാലുകൾ എന്നിവ കസിനി പ്രോബ് കണ്ടുപിടിച്ചിരുന്നു . 1000 വർഷങ്ങൾ കൂടുമ്പോൾ ഒരിക്കലേ മഴപെയ്യു . പെയ്താൽ ഒരു 10-20 വര്ഷം മഴ തന്നെ . എന്താ ല്ലേ !
5. ശനി, നെപ്റ്റ്യൂൺ യുറാനസ് മഴക്കാലങ്ങൾ.
മൂന്നും വ്യാഴത്തെപോലെ വാതക ഭീമൻമാർ ആണ്. ചവിട്ടി നില്ക്കാൻ ഭൂമി ഇല്ല . എന്നാൽ അവസരം കിട്ടിയാൽ മഴക്കാലത്ത് പോകാൻ കൊതിക്കുന്ന സ്ഥലങ്ങൾ ആയിരിക്കും ഇവ. കാർബൺ വായു മണ്ഡലവും അതി ഭീമമായ പ്രേഷറും കൊണ്ട് ഈ ലോകങ്ങളിൽ അതിശക്തമായ കാറ്റും മഴയും ഉണ്ടാവാറുണ്ട്. പക്ഷെ മഴയായി പെയ്തിറങ്ങുന്നത് വെള്ളമല്ല. ഉഗ്രൻ ഡയമണ്ട് ആണ് . 10000 ഓളം ടൺ ഡയമണ്ട് ഇവിടുങ്ങളിൽ മഴയായി പെയ്തിറങ്ങുന്നു എന്ന് നാസ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയുടെ പഠനങ്ങൾ പറയുന്നു. ഭീമൻ മിന്നൽ പിണറുകളും ഒക്കെ കൊണ്ട് നെപ്റ്റ്യൂനിൽ റൂബി സഫയർ എന്നിവയും പെയ്യാൻ സാധ്യത ഉണ്ട് എന്ന് പഠനങ്ങൾ. വ്യാഴം ശനി എന്നിവ കഴിഞ്ഞാൽ വാതക ഭീമൻ മാരാണ് നെപ്റ്റ്യൂൺ യൂറാനസ് എങ്കിലും ഇവ പൊതുവിൽ ഐസ് ഗ്രഹങ്ങൾ ആണ് .
6. OGLE-TR-56b, യുടെ മഴക്കാലം
സൗരയൂഥത്തിനു പുറത്തുള്ള ഈ ഗൃഹം ഒരു സൂര്യനെയും ചുറ്റാൻ താല്പര്യം ഇല്ല എന്നും പറഞ്ഞു വെറുതെ തെക്കു വടക്ക് ചുറ്റി കറങ്ങുന്ന ഒരു തെമ്മാടി ഗൃഹം ആണ് . 2002 ൽ ആണ് ഇവനെ നമ്മൾ സ്കെച്ച് ചെയ്ത് തുടങ്ങിയത് . 2000 ഡിഗ്രി ചൂട് ഉണ്ട് . സിലിക്കറ്റ് ഇരുമ്പ് ആണ് അന്തരീക്ഷം . ചൂടും കൂടി ആകുമ്പോൾ മഴക്കാലം ഭയാനകം ആണ് . ഉരുകിയ ഇരുമ്പ് ആണ് മഴയായി പെയ്തിറങ്ങുന്നത് .
7. HD 189733b ലെ മഴ
നമ്മുടെ സൗര കുടുംബത്തിൽ നിന്നും 63 പ്രകാശ വർഷം അകലെ അലഞ്ഞു തിരിയുന്ന മറ്റൊരു തെമ്മാടി ആണ് ഇവൻ . നീല നിറം അന്തരീക്ഷം ഉണ്ട് . സിലിക്കറ്റ് ആണ് മുഴുവൻ അന്തരീക്ഷത്തിൽ . 7000 KM വേഗതയിൽ ഉള്ള ഭയാനക കാറ്റ് തുടർച്ചയായി വീശുന്നത് കൊണ്ട് ഇവിടെ മഴക്കാലം ഊഹിക്കാം . കൂടാതെ മഴയായി പെയ്യുന്നത് ഉരുകിയ ഗ്ലാസും . അതും കുത്തനെ ഉള്ള മഴ അല്ല . ചരിഞ്ഞുള്ള മഴ .
അതായത് ഇവിടെ മഴയത് ഇറങ്ങി നിന്നാൽ അറഞ്ചം പുറഞ്ചം മുറിഞ്ഞു നമ്മൾ പീസ് ആവും . 😜
ഇനി മഴ ശക്തി കൂടിയാൽ മറ്റ് ലോകങ്ങളിലെ മഴക്കാലം ഓർക്കണം ട്ടോ . 🌷🌷🌷🌷