"Bootes Void " എന്ന മഹാ ശൂന്യത.
പ്രപഞ്ചം എന്നും വിസ്മയം തീർക്കുന്ന വിരുന്നാണ് . അറിഞ്ഞതിന്റെ പരിമിതിയും അറിയാത്തതിന്റെ വലുപ്പവും കൂടുതൽ അറിയാനുള്ള അവസരങ്ങൾ തരുന്ന ആകാംഷയും ജീവിക്കാൻ നൽകുന്ന പ്രചോദനം വളരെ വലുതാണ്. ആകാശം എന്നും അത്ഭുതങ്ങൾ നൽകിക്കൊണ്ടേ ഇരിക്കുന്നു. ദൃശ്യ പ്രപഞ്ചത്തിലെ ഏറ്റവും വലിയ നിഗൂഢത വരുന്നത് ഒന്നും ഇല്ലയ്മയിൽ നിന്നാണ് എന്ന് പറഞ്ഞാൽ അത് അത്ഭുതമല്ല. ഇന്നും ശാസ്ത്രജ്ഞരെയും വാനകുതുകികളെയും അത്ഭുതത്തിലാഴ്ത്തി നിർത്തുന്ന വലിയ നിഗൂഢതാണ് "bootes Void " എന്ന് വിളിക്കുന്ന ദൃശ്യ പ്രപഞ്ചത്തിലെ മഹാ ശൂന്യത. bootes എന്ന നക്ഷത്ര സമൂഹത്തിന്റെ അടുത്തായി നിലകൊള്ളുന്ന ഏകദേശം 330 കോടി പ്രകാശവർഷം വലുപ്പമുള്ള ഒന്നും ഇല്ലാത്ത സ്ഥലത്തെ ആണ് bootes void എന്ന് വിളിക്കുന്നത് . ഇതിനെ The Great Nothing എന്നും Super Void എന്നും വിളിക്കാറുണ്ട് . മഹാ വിസ്ഫോടന സിദ്ധാന്തത്തെയും വലുതായിക്കൊണ്ടിരിക്കുന്ന പ്രപഞ്ചം എന്ന സിദ്ധാന്തത്തെയും എല്ലാം വെല്ലുവിളിച്ചു കൊണ്ട് പ്രപഞ്ചത്തിന്റെ ഒരു ഭാഗത്തു മാത്രം ഉള്ളത് മഹാ ശൂന്യത മാത്രം . വലിയ ഇരുട്ട് . അവിടെ എന്താണ് ഉള്ളത് എന്നതും എന്തുകൊണ്ട് അവിടെ മാത്രം ശൂന്യമായി ഇരിക്കുന്നു എന്നതും ഇന്നും പിടികിട്ടാത്ത ചോദ്യം മാത്രം . പ്രപഞ്ച വികസ സിദ്ധാന്ത പ്രകാരം 10,000 ഓളം ഗാലക്സികൾ ഉണ്ടായിരിക്കേണ്ട ഈ മഹാ ശൂന്യത്യയിൽ എന്ത് കൊണ്ട് 66 നക്ഷത്ര സമൂഹം മാത്രം ഇരുൾ പുതച്ചു നിൽകുന്നു എന്നതിന് ഇന്നും ഉത്തരമില്ല. കോസ്മിക് ബാക്ക്ഗ്രൗണ്ട് റേഡിയേഷനോ മറ്റ് എന്തെങ്കിലും തരത്തിലുള്ള രശ്മികളോ പൊടിപടലങ്ങളോ യാതൊന്നുമേ ഈ ശൂന്യതയിൽ നിന്ന് പുറത്തു വന്നിട്ടില്ല - അവിടെ ഇല്ല . ക്ഷീരപഥം ഈ ശൂന്യതയിൽ ആയിരുന്നു എങ്കിൽ നാം മറ്റ് നക്ഷത്ര സമൂഹങ്ങളെകുറിച്ച് ഒരിക്കലും അറിയുകപോലും ഉണ്ടായിരുന്നില്ല. ഇതിന്റ അസ്തിത്വത്തെ പറ്റി പല സകൽപങ്ങൾ ആണ് നിലവിൽ ഉള്ളത് അവയിൽ ചിലത് വിവരിക്കാം: പ്രപഞ്ചത്തിൽ നിലവിലുള്ള ചെറിയ ശൂന്യതകൾ സോപ്പ് കുമിളകൾ പോലെ ആകർഷിക്കപെട്ട് വലിയ ഒരു ശൂന്യത ഉണ്ടായത് ആവാം എന്നതാണ് ഒന്ന്. മറ്റൊന്ന് പാരലൽ യൂണിവേഴ്‌സ് സിദ്ധാന്ത പ്രകാരം മറ്റേതെങ്കിലും ലോകവുമായി നമ്മുടെ ലോകം കൂട്ടി മുട്ടിയതിന്റെ ബാക്കി പത്രമായി ഉണ്ടായതാകാം. ഇനിയും ചില ശാസ്ത്രജ്ഞർ പറയുന്നു വേറെ ഏതോ ലോകത്തുള്ള ഒരു വലിയ തമോ ഗർത്തത്തിന്റെ മറ്റേഅറ്റം ആയിരിക്കാം ഇത്. ഏത് വാനശാസ്ത്ര നിഗൂഢതകളും അന്യഗ്രഹ ജീവികളുടെ സാമീപ്യം ഇല്ലെങ്കിൽ വിരസം ആയിപോകും എന്നതിനാൽ അങ്ങനെയും ഉണ്ട് തിയറികൾ. പ്രപഞ്ചത്തിന്റെ വലുപ്പം കണക്കാക്കിയാൽ ഭൂമിയെക്കാൾ പ്രായമുള്ള ഏതെങ്കിലും ഗ്രഹങ്ങളിൽ ജീവൻ ഉണ്ടായിരിക്കാം അവ വികാസം പ്രാപിച്ച് മനുഷ്യരേക്കാൾ ബുദ്ധിശക്തി ഉള്ള സംസ്കാരമായി മാറി സ്വന്തം സൂര്യനെയും ക്ഷീരപഥങ്ങളെയും കീഴടക്കി അവയുടെ ഊർജം മുഴുവൻ വരുതിയിൽ വരുത്താൻ കഴിവുള്ള intergalactic സംസ്കാരം ആയി മാറിയിരിക്കാം . അത്തരത്തിൽ ഒരു സംസ്കാരം അടക്കി വാഴുന്ന സ്ഥലം ആയതിനാൽ അവരുടെ സങ്കേതം- നിക്കോളായി കാർഡിഷ് എന്ന റഷ്യൻ ശാസ്ത്രജ്ഞൻ പറഞ്ഞ ടൈപ്പ് IV സംസ്കാരമായി മാറി ആ ക്ഷീരപഥങ്ങളിലെ ഊർജം മുഴുവൻ "ഡൈസൻ സ്ഫിയർ " ഉപയോഗിച്ചു നിയന്ത്രിക്കുന്നത് ആവാം. എന്തോ നമുക്ക് അറിയില്ല. ഓരോ നിമിഷവും ഈ മഹാശൂന്യത വലുതായികൊണ്ടിരിക്കുകയാണ് എന്നത് മാത്രമാണ് നമുക്ക് അറിയുന്ന ഏക കാര്യം. കൂടുതൽ കണ്ടെത്തലുകൾക്കായി കാത്തിരിക്കാം .
