ബീറ്റൽജൂസും സമയ തീരങ്ങളും


 💥💥💥💥💥💥💥💥💥💥💥💥

തെളിഞ്ഞ ആകാശംത്തിലെ നക്ഷത്രങ്ങളെ നോക്കി എന്നെങ്കിലും അത്ഭുതം കൂറിയിട്ടുണ്ടോ ? ഇതൊക്കെ എന്താണ് എന്ന് ആലോചിച്ചിട്ടുണ്ടോ ? എങ്കിൽ നിങ്ങൾ ബീറ്റൽജൂസിനെ കണ്ടിരിക്കും. ആകാശത്തിലെ ഏറ്റവും തിളക്കമുള്ള 10 നക്ഷത്രങ്ങളിൽ ഒന്നാണ് ബീറ്റൽജൂസ്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാം നമുക്ക്. ഭൂമിയിൽ നിന്നും ഏകദേശം 640 പ്രകാശവർഷം അകലെ നിലനിൽക്കുന്ന (!) ഈ നക്ഷത്രം വാന നിരീക്ഷകർക്ക് അക്ഷയ ഖനിയാണ്. കാരണം ബീറ്റൽജൂസ് മരിച്ചുകൊണ്ടിരിക്കുകയാണ്.
നമ്മുടെ സൂര്യനെക്കാൾ 900 മടങ്ങ് വലുപ്പമുള്ള ചുവന്ന ഭീമൻ നക്ഷത്രങ്ങളിൽ പെടുന്ന ബീറ്റൽജൂസിന് സൂര്യനെക്കാൾ ഒരു ലക്ഷം ഇരട്ടി പ്രകാശം ഉണ്ട് . പക്ഷെ സൂര്യനെക്കാൾ ചൂട് കുറവാണു താനും. മഹാ വലുപ്പമാണ് ഇതിനെ തിളക്കമുള്ളത് ആക്കുന്നത്. നക്ഷത്രങ്ങളെ അവയുടെ നിറങ്ങൾ ചൂട് എന്നിവ അനുസരിച്ചു മൂന്നായി തിരിക്കാം ചുവന്ന നക്ഷത്രങ്ങൾ നീല , മഞ്ഞ എന്നിവ ആണ് ഇവയിൽ പ്രധാനം. ചുവന്നവ ഏറ്റവും പ്രായം കൂടിയവ ആയിരിക്കും ഏറെനാളായി കത്തി എരിഞ്ഞു ഊർജം എല്ലാം അവസാനിക്കാറായി മരണത്തിന് അടുത്തെത്തുമ്പോൾ ആണ് ഇവ ചുവന്ന നിറം ആകുക . ബീറ്റൽജൂസ് ചുവന്ന ഭീമൻ നക്ഷത്രമാണ് . നമ്മുടെ ആകാശ ഗംഗയിൽ മറ്റ് അനേകം ചുവന്ന ഭീമൻ നക്ഷത്രങ്ങൾ ഉണ്ട്. നീല നക്ഷത്രങ്ങൾ ആണ് ഏറ്റവും ചൂട് കൂടിയവയും പ്രായം കുറഞ്ഞതും . ചെറുപ്പക്കാർക്ക് ചൂട് കൂടും . 60000 ഡിഗ്രി ചൂട് ആവറേജ്. റീഗൽ നക്ഷത്രം സൂര്യനെക്കാൾ ആയിരം ഇരട്ടി ഉള്ള ഒരു നീല നക്ഷത്രം ആണ്. മൂന്നാമത്തെ ഇനം മഞ്ഞ നക്ഷത്രങ്ങൾ ആണ് . ഇവ മധ്യവയസ്കർ ആണ് മിതമായ ചൂട്. നമ്മുടെ സൂര്യൻ ഒരു മഞ്ഞ നക്ഷത്രം ആണ് . ഏകദേശം 30000 ഡിഗ്രി ചൂട് . പ്രായം ആയി വരുന്നു. ഇനിയും 8000 കോടി വർഷങ്ങൾ കുഴപ്പമില്ലാതെ എരിയാനുള്ള ഊർജം സൂര്യനിൽ ഉണ്ട്. ബീറ്റൽജൂസ്ന്റെ വലിപ്പം ആണ് ഇവനെ അസാധാരണം ആക്കുന്നത്. 'ഒറയൻ' നക്ഷത്ര സമൂഹത്തിൽ നിന്ന് കൂട്ടം തെറ്റി അലഞ്ഞു തിരിയുന്ന ഇവനെ നമുക്ക് കാണാം . സെക്കൻഡിൽ 30 KM വേഗതയിൽ അനന്തമായശൂന്യതയുടെ പായുന്ന ബീറ്റൽജൂസ് ഇപ്പോഴും 'ഒറയൻ' നക്ഷത്ര സമൂഹത്തിൽ നിന്ന് പുറത്ത് എത്തിയിട്ടില്ല. 'വാളേന്തിയ പടയാളിയുടെ ' തോളിൽ ഇരിക്കുന്ന ഏറ്റവും തിളക്കമുള്ള ചുവന്ന നക്ഷത്രത്തെ നമുക്ക് ഏത് രാത്രിയിലും കാണാം. ബീറ്റൽജൂസിന്റെ വലിപ്പം അറിയാൻ ഒരു ചിന്ത പരീക്ഷണം ആവാം: നമ്മുടെ സൂര്യന്റെ സ്‌ഥാനത്ത് ഇവനെ പ്രതിഷ്ഠിച്ചാൽ എന്ത് സംഭവിക്കും ? ഒന്നും ആലോചിക്കാൻ ഇല്ല, ബുധൻ , ശുക്രൻ , ഭൂമി , ചൊവ്വ എന്നീ ഗ്രഹങ്ങൾ എല്ലാം ഇവന്റെ ഉള്ളിൽ വിഴുങ്ങപ്പെടും. ഏകദേശം വ്യാഴവും ഉള്ളിൽ തന്നെ ആകും. കൂടാതെ അതിവേഗം സ്പന്ദിക്കുന്ന നക്ഷത്രമാണ് ഇത് ആയതിനാൽ ആ സ്പന്ദനത്തിന്റെ വ്യാപ്തി നെപ്ട്യൂൺ വരെ എത്താം എന്ന് കരുതുന്നു. കൂടാതെ സൗരയൂഥത്തിൽ പ്ലൂട്ടോ കഴിഞ്ഞാൽ മാത്രമേ ഏതെങ്കിലും ജീവൻ ഉണ്ടാകാൻ സാധ്യത ഉള്ളു. കൂടാതെ ബീറ്റൽ ജൂസ് ആണ് നമ്മുടെ നക്ഷത്രം എങ്കിൽ നമുക്ക് പ്രായം ആകില്ലായിരുന്നു. ഒരു വയസ്സ് തികയുന്നതിന് മുൻപ് നമ്മുടെ 4 തലമുറ മരിച്ചു കഴിഞ്ഞിരിക്കും. കാരണം ഭൂമിക്ക് ബീറ്റൽജൂസിനെ ചുറ്റാൻ 300 വർഷങ്ങൾ വേണം. അതിവേഗം ഭീമമായ ഊർജ്ജം നഷ്ടപ്പെടുത്തി കറങ്ങുന്ന ബീറ്റൽജൂസ് റേഡിയേഷൻ പ്രകാശവർഷങ്ങൾക്ക് അകലേക്ക് തെറിപ്പിക്കുന്നുണ്ട്. 13 ആം നൂറ്റാണ്ട് മുതൽ ഈ നക്ഷത്രത്തിന് എന്ത് സംഭവിച്ചു എന്ന് നമുക്ക് കൃത്യമായി അറിയില്ല . പക്ഷെ നമ്മൾ സ്ഥിരം ഇവനെ കാണുന്നതും ഉണ്ട് . ഏത് നിമിഷവും സൂപ്പർനോവയായി പൊട്ടി തെറിക്കാൻ തയ്യാറായി നിൽക്കുന്ന ഈ നക്ഷത്രം പൊട്ടിതെറിച്ചോ എന്നും നമുക്ക് അറിയില്ല . ഇനി അഥവാ പൊട്ടിതെറിച്ചു സൂപ്പർ നോവ ആയിട്ടുണ്ട് എങ്കിൽ ആ പ്രകാശം ഭൂമിയിൽ നമ്മുടെ കണ്ണുകളിൽ എത്തണം എങ്കിൽ 640 വർഷം കാത്തിരിക്കണം. ബീറ്റൽജൂസ് സൂപ്പർ നോവ ആയെങ്കിൽ അതായിരിക്കും നമ്മൾ കാണുന്ന ഏറ്റവും വലിയ പ്രകാശപൂരം. പകൽ പോലും ആകാശത്തു ദൃശ്യമായിരിക്കും ആ സൂപ്പർനോവ . ആഴ്ചകളോളം രണ്ടു ചന്ദ്രൻമാർ ഒരേസമയത്ത് ആകാശത്തു തെളിഞ്ഞു നിൽക്കുന്ന പ്രഭാപൂരത്തിൽ ഭൂമി മുങ്ങികുളിച്ചു നിൽക്കും. പകലും ഇരട്ടി വെളിച്ചം ആയിരിക്കും. ആഴ്ചകൾ മാസങ്ങൾ എടുക്കും അത് പതിയെ അസ്തമിക്കാൻ. ഈ മനോഹരകാഴ്ചക്ക് കാത്തിരിക്കുകയാണ് ശാസ്ത്ര ലോകം. എന്നാൽ ഈ നക്ഷത്ര വിസ്ഫോടനം ഭൂതിയിലെ ജീവനെ ബാധിക്കുമോ എന്ന ആകുലതക്കും ശാസ്ത്രജ്ഞൻ മാർക്ക് ഉത്തരം ഉണ്ട്. ഏതെങ്കിലും തരത്തിൽ ഭൂമിയിലെ ജീവനെ ബാധിക്കാൻ ഒരു നക്ഷത്ര വിസ്ഫോടനം കുറഞ്ഞത് 25 പ്രകാശ വർഷം അടുത്ത് എങ്കിലും സംഭവിക്കണം എന്നാണ് ശാസ്ത്രലോകത്തിന്റെ അഭിപ്രായം. നമ്മൾ കാണുന്നത് പോലും ആപേക്ഷികം ആവാം . നൂറ്റാണ്ടുകൾക്ക് മുൻപേ കത്തി എരിഞ്ഞു പൊട്ടി തെറിച്ച ഒരു നക്ഷത്രത്തിന്റെ പ്രകാശം ആയിരിക്കാം നമ്മൾ ഇന്നും കാണുന്നത് . ഇനി 650 വർഷത്തോളം നാം നമ്മുടെ തലമുറകൾ ആ നക്ഷത്രത്തെ നോക്കി ഇരുന്നേക്കാം അവിടെ ഇല്ലെങ്കിലും ഒരിക്കൽ അത് പുറപ്പെടുവിച്ച പ്രകാശത്തിലൂടെ മരണ ശേഷവും കാലത്തിന്റെയും സമയത്തിന്റെയും വലകളിൽ തികച്ചും അപ്രസക്തമായ അരികുകളിൽ ഇരുന്നു വേറേ ഏതെങ്കിലും നക്ഷത്ര സമൂഹ ജീവികളും ഇത് കാണുന്നുണ്ടാവും . പ്രപഞ്ചം എന്ന മഹാത്ഭുതം എത്ര നിഗൂഢമാണ് എന്ന കൗതുകത്തോടെ തന്നെ .

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗോലിയാത്തൻ കാലടികൾ. ജോ ജോസഫ് മുതിരേരി

അഹമ്മദ് ഇബ്നു ഫദ്ലാന്റെ യാത്രകൾ ; ഒരു വൈകിംഗ് അന്ത്യയാത്ര. ജോ ജോസഫ്

ലോകമെമ്പാടുമുള്ള പെരുമാറ്റശീലങ്ങളിൽ മൂന്ന് അടിസ്ഥാന വ്യത്യാസങ്ങൾ. Joe Joseph