പൾസറുകളും ന്യൂട്രോൺ നക്ഷത്രങ്ങളും

 

പ്രപഞ്ചത്തിലെ ഏതൊരു വസ്തുവിനെയും പോലെ നക്ഷത്രങ്ങൾക്കും മരണം ഉണ്ട് എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. മരണത്തിന്റെ പല ഘട്ടങ്ങളിൽ ഒന്നാണ് നേരത്തെ സൂചിപ്പിച്ച മാഗ്നറ്റാറുകൾ. മാഗ്നറ്റാർ ആയി മാറിയ നക്ഷത്രം വീണ്ടും 10000 വർഷങ്ങൾ കഴിഞാൽ അടുത്ത ഘട്ടം എത്തുന്നു അവയാണ് ന്യൂട്രോൺ നക്ഷത്രങ്ങൾ . മാഗ്നറ്ററിനെ പോലെത്തന്നെ അപകടകാരികൾ ആണ് ഇവയും പക്ഷെ ഗ്രാവിറ്റി അൽപ്പം കുറവായിരിക്കും എന്ന് മാത്രം. നമ്മുടെ സൂര്യൻ മരിക്കുമ്പോൾ ന്യൂട്രോൺ നക്ഷത്രമായി മാറുമോ ? ഇല്ല അതിനുള്ള യോഗ്യത നമ്മുടെ പാവം സൂര്യന് ഇല്ല വലിപ്പവും . 10-20 ഇരട്ടി വലുപ്പം എങ്കിലും ഉണ്ടയിരിക്കണം. സൂപ്പർ നോവകൾ ആണ് പൾസർ ന്യൂട്രോൺ നക്ഷത്രങ്ങൾ എന്നിവയെ ഉണ്ടാക്കുന്നത് . പൾസേറ്റിങ് സ്റ്റാർ എന്നാണ് പള്സറിന്റെ അർത്ഥം. സ്പന്ദിക്കുന്ന നക്ഷത്രങ്ങൾ. ശൂന്യാകാശത്തിലൂടെ തെളിച്ചുവച്ച ശക്തിയേറിയ ഒരു ടോർച്ച് അതിവേഗം കറങ്ങിത്തിരിയുന്നത് ഓർത്തുനോക്കൂ. അതാണ് പൾസറുകൾ . ഇവയെക്കുറിച്ച് നമുക്ക് കൂടുതൽ അറിയില്ല എന്നുള്ളതാണ് സത്യം. നമ്മടെ ക്ഷീര പഥത്തിൽ തന്നെ അവ അനേകമുണ്ട്. അവയിൽ ഒന്നിന്റെ പേരാണ് "black widow " ഈ കറുത്ത വിധവയുടെ വ്യാപ്തം ഏകദേശം 10-20 കിലോമീറ്റർ മാത്രമേ ഉള്ളു എങ്കിലും ഇവയുടെ കടുത്ത ഗ്രാവിറ്റി കൊണ്ട് ഇവളെ ചുറ്റുന്ന വ്യാഴത്തെക്കാൾ വലുപ്പമുള്ള ഒരു ന്യൂട്രൺ നക്ഷത്രത്തെ തിന്നുകൊണ്ടിരിക്കുകയാണ് ഇവൾ . അവസാന ഫലമോ ? ഒരു ഭീമൻ തമോഗർത്തം തന്നെ. ഒരു പൾസർ നമ്മുടെ സൂര്യന്റെ സ്ഥാനത്ത് വന്നു എന്നിരിക്കട്ടെ എന്തായിരിക്കും സംഭവിക്കുക ! സൂര്യന്റെ വലിപ്പത്തിന് മുൻപിൽ പൾസർ വെറും ഗോട്ടി മാത്രം ആയിരിക്കും : അതായത് ഒരു ഫുട്ബോൾ സ്റ്റേഡിയത്തിന്റെ അത്ര വലിപ്പമുള്ള ഫുട്ബാളിന്റെ അടുത്ത് വച്ച കടുക് മണി മാത്രം. പക്ഷെ അത് മതി. വലിപ്പത്തിൽ അല്ല കാര്യം ശക്തിയിലാണ്. സൂര്യനെ അവൻ പതിയെ വിഴുങ്ങാൻ തുടങ്ങും. ഭൂമിയിൽ ഉള്ള നമുക്ക് എന്തായിരിക്കും അനുഭവം ? ലക്ഷക്കണക്കിന് ഡിസ്ക്കോലൈറ്റുകൾ ഇട്ട വെള്ള മുറിയിൽ ഇരിക്കുന്ന അതെ അവസ്ഥ കൂടാതെ അടുത്തു തന്നെ പതിനായിരം ഹോഴ്സ് പവർ ഉള്ള ഒരു ഡീസൽ ജനറേറ്ററും ഉണ്ട് എന്ന് കരുതുക അതായിരിക്കും അവസ്ഥ. തണ്ണിമത്തനിലൂടെ വെടിയുണ്ട കയറുന്നപോലെ പൾസർ എളുപ്പത്തിൽ സൂര്യനെ ചിന്നഭിന്നമാക്കും. അതിൽ നിന്ന് ഉണ്ടാകുന്ന അതിശക്തമായ റേഡിയേഷൻ കൊണ്ട് നമ്മൾ നിമിഷനേരം കൊണ്ട് ഉരുകി ഇല്ലാതാകും . ജീവൻ ഉള്ള എല്ലാ വസ്തുക്കളും. ന്യൂട്രോൺ നക്ഷത്രങ്ങൾ നക്ഷത്ര വിസ്ഫോടനം കഴിഞ്ഞുണ്ടാകുന്ന അവശിഷ്ട്ടങ്ങൾ ആണ് . പക്ഷെ അവയെ അവശിഷ്ട്ടമായി അവഗണിക്കാൻ വരട്ടെ. അതി ശക്തമായ ഗ്രാവിറ്റി ഇവയുടെയും പ്രത്യേകതയാണ്. ഇവ സൗരയൂഥത്തിൽ പ്രവേശിച്ചാൽ ഓരോ ഗ്രഹങ്ങളായി പൊടിഞ്ഞു പൊടിഞ്ഞു ഇവയിൽ ലയിക്കും അത്ര ഗ്രാവിറ്റി . ഒരു സെക്കൻഡിൽ 700 തവണയാണ് ഇവയുടെ കറക്കം. നമ്മുടെ ഭൂമിയുടെ 2 ലക്ഷം കിലോമീറ്റർ അടുത്ത എത്തുമ്പോഴക്കും നമ്മൾ എല്ലാ ചലിക്കുന്ന വസ്തുക്കളും ആകാശത്തിലേക്ക് ഉയർത്തപ്പെടും . അത് സ്ലോ മോഷനിൽ അല്ല പ്രകാശത്തിന്റെ അഞ്ചിൽ ഒന്ന് വേഗതയിൽ. നിന്ന നില്പിൽ കാണില്ല ഒന്നും. നക്ഷത്രകാമ്പിലേക്ക് അടുക്കുംതോറും നമ്മുടെ വേഗം പ്രകാശതുല്യമാകും പ്രകാശ വേഗതയിൽ നമ്മൾ /ഒരു വെറും മനുഷ്യ ശരീരം ഭൂമിയിൽ വന്നിടിച്ചാൽ അത് ഉണ്ടാക്കുന്ന ശക്തി ഭൂമിയിലെ മുഴുവൻ ആറ്റം ബോംബുകളും ഒരുമിച്ചു പൊട്ടിയാൽ ഉണ്ടാകുന്ന സ്ഫോടനത്തിന്റെ തുല്യമായിരിക്കും . ഇത് സാങ്കൽപ്പിക സംഭവം മാത്രം . പക്ഷെ അതിന് മുൻപേ നമ്മുടെ ശരീരം നീരാവിയായി മാറിയിട്ടുണ്ടാകും ന്യൂട്രോൺ നക്ഷത്രങ്ങൾക്ക് അരികിൽ എത്തുമ്പോൾ . ഭൂമിയുടെ മാഗ്മ മുഴുവൻ ഇളകി മറിയാൻ തുടങ്ങും അത് ലോകം കണ്ടിട്ടില്ലാത്ത അഗ്നിപർവത സ്ഫോടനങ്ങൾ ഉണ്ടാക്കും ഭൂമി മുഴുവൻ വലിയൊരു തീപിടിച്ച പടക്ക ശാലയായി മാറും. സമുദ്രങ്ങൾ മുഴുവൻ ഇളകി മറിഞ്ഞു നീരാവിയായി മാറും. അവസാനം വലിയൊരു പൊടിപടലായി മാറി ഭൂമി ന്യൂട്രോൺ നക്ഷത്രത്തെ ചുറ്റിക്കൊണ്ടിരിക്കും . ശനിയുടെ വളയങ്ങൾ പോലെ നമ്മുടെ ശരീര പടലങ്ങൾ വാഹനങ്ങൾ കന്നുകാലികൾ വിമാനങ്ങൾ എല്ലാം പൊടിയായി ന്യൂട്രോൺ നക്ഷത്രത്തെ ചുറ്റുന്നത് ഓർത്തു നോക്കു .
ഈ നരകം എല്ലാം ഉണ്ടാക്കിയത് മാനന്തവാടി മുനിസിപ്പാലിറ്റിയുടെ അത്ര മാത്രം വ്യാപ്തം ഉള്ള ഒരു ന്യൂട്രോൺ നക്ഷത്രമാണ് എന്ന് ഓർക്കണം . അവസാന ഇര നമ്മുടെ സൂര്യൻ ആയിരിക്കും സൂര്യനിൽ നിന്നുള്ള പ്ലാസമ , ന്യൂട്രിനോകൾ എല്ലാം സ്ട്രോയിലൂടെ വലിച്ചു കുടിക്കുന്നത് പോലെ ഇവനിലേക്ക് വന്നു ചേരും . ന്യൂഡിൽസിന്റെ വള്ളികൾ പോലെ . ആ പ്രക്രീയ തീരുമ്പോഴേക്കും താരതമ്യേന 20 കിലോമീറ്റർ വലിപ്പമുള്ള ഒരു തമോഗർത്തം സൃഷ്ടിക്കപ്പെടും നവഗ്രഹങ്ങളും മറ്റ് പൊടിപടലങ്ങളും ക്യൂപ്പർ ബെൽറ്റ് എന്നറിയപ്പെടുന്ന ഉൽക്കപടലങ്ങളും എല്ലാം തുടച്ചു വൃത്തിയാക്കി തിന്നു തീർത്ത്‌ സൗരയൂധം സങ്കലിപ്പ സംഭവം മാത്രമായി മാറും

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗോലിയാത്തൻ കാലടികൾ. ജോ ജോസഫ് മുതിരേരി

അഹമ്മദ് ഇബ്നു ഫദ്ലാന്റെ യാത്രകൾ ; ഒരു വൈകിംഗ് അന്ത്യയാത്ര. ജോ ജോസഫ്

ലോകമെമ്പാടുമുള്ള പെരുമാറ്റശീലങ്ങളിൽ മൂന്ന് അടിസ്ഥാന വ്യത്യാസങ്ങൾ. Joe Joseph