തമോഗർത്തത്തിന്റെ ചിത്രവും ചില വസ്തുതകളും.

 

2019 ഏപ്രിൽ 10നാണു തമോഗർത്തതിന്റ ആദ്യ ചിത്രം എടുത്തത്. ചില വസ്തുതകൾ : 🌎ചിത്രം എടുത്ത Event Horizon Telescope (ETH ) 8 ടെലിസ്കോപ്പുകളുടെ ഒരു കൂട്ടം ആണ്. അതിൽ ഒന്ന് അന്റാർട്ടിക്കയിൽ ആണ് സ്ഥാപിച്ചരിക്കുന്നത് പേര് South Pole ടെലെസ്കോപ്. 🌎 ബ്ലാക്ഹോളിന്റെ പേര് "pOwehi" എന്ന ഹവായിയൻ വാക്കിൽ നിന്ന് ='കൂരിരുട്ട് അലങ്കരിച്ച നിലയില്ലാത്ത സൃഷ്ട്ടി." ( Adorned Fathomless Dark Creation ) 🌎നമ്മുടെ സൂര്യനെക്കാൾ 65 കോടി ഇരട്ടി വലുപ്പം ഉണ്ട് ഇവന്.3200 കോടി കിലോമീറ്റർ ആണ് ഇതിന്റെ അതിർത്തിപ്രദേശം . നമ്മുടെ സൗരയൂധത്തിന്റ ഇരട്ടി. 🌎ഭൂമിയിൽ നിന്നും 53 കോടി പ്രകാശവർഷം ദൂരെ ആണ് ഇതിന്റെ സ്ഥാനം. (ഒരു പ്രകാശ വർഷം = പ്രകാശം ഒരു വർഷം സഞ്ചരിക്കുന്ന ദൂരം ഏകദേശം 5 ലക്ഷം കോടി കിലോമീറ്റർ x 53 = !!??? ) 🌎 ടെലിസ്കോപ്പിൽ നിന്നും ഒരു ദിവസം കിട്ടിയിരുന്ന ഡാറ്റ 350 TB . ആകെ വിശകലനം ചെയ്ത ഡാറ്റകളുടെ അളവ് 50 ലക്ഷം GB . ഇത്ര വലിയ അളവ് കൈമാറ്റം ചെയ്യൽ അസാധ്യം ആയത് കൊണ്ട് അവ വിമാനത്തിൽ ആണ് മസ്സാചുസെസ്റ്റ് ഒബ്സർവെറ്ററിയിൽ എത്തിച്ചു വിശകലന നടത്തിയത്.
🌎 100 വർഷം മുൻപ് ഐൻസ്റ്റൈൻ പ്രവചിച്ച സംഗതി സത്യം എന്ന് തെളിഞ്ഞു - ആപേക്ഷികസിദ്ധാന്തവും .  
🌎ലോകത്തുള്ള ഏറ്റവും വലിയ റേഡിയോ ടെലിസ്‌കോപ്പ്കളിൽ രണ്ടെണ്ണം ഇന്ത്യയുടെതാണ് . ഒന്ന് പൂനെയിലും മറ്റൊന്ന് ഊട്ടിയിലും ആണ് സ്ഥിതി ചെയ്യുന്നത്. പക്ഷെ ഇവ രണ്ടും ബ്ലാക്ക് ഹോൾ ചിത്രം എടുക്കാൻ ഉപയോഗിച്ചില്ല കാരണം ഇവ പ്രവർത്തിക്കുന്നത് CM -മീറ്റർ തരംഗ ദൈർഘ്യത്തിൽ ആണ് ; തമോഗർത്തങ്ങളുടെ മില്ലിമീറ്റർ വേവ്ലെങ്ത് ഉള്ള കാഴ്ചകൾ ഇവയിൽ കാണില്ല .

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗോലിയാത്തൻ കാലടികൾ. ജോ ജോസഫ് മുതിരേരി

അഹമ്മദ് ഇബ്നു ഫദ്ലാന്റെ യാത്രകൾ ; ഒരു വൈകിംഗ് അന്ത്യയാത്ര. ജോ ജോസഫ്

ലോകമെമ്പാടുമുള്ള പെരുമാറ്റശീലങ്ങളിൽ മൂന്ന് അടിസ്ഥാന വ്യത്യാസങ്ങൾ. Joe Joseph