ആത്മാവ് ഊർജ്ജം ആണോ?
“ബോധം “ (consciousness)ഉണ്ട് എന്നതിൽ തർക്കം ഇല്ല . മരണശേഷം പലപ്പോഴും "ആത്മാവ്" എന്ന് വിളിക്കപ്പെടുന്ന ബോധത്തിന്റെ ഊർജ്ജത്തിന് എന്ത് സംഭവിക്കും എന്ന ചോദ്യം ശാസ്ത്രം, തത്ത്വചിന്ത, ആത്മീയത എന്നിവയുമായി ഇടകലർന്ന് ചർച്ചചെയ്യപ്പെടാറുമുണ്ട്. ശാസ്ത്രീയ സിദ്ധാന്തങ്ങളെയും മതപരമായ ആശയങ്ങളുമായുള്ള അവയുടെ സാധ്യതയും വിന്യാസവും ഒക്കെ കൂട്ടി കലക്കി ഉള്ള ചില ചിന്തകൾ ആണ് പറയാൻ ആഗ്രഹിക്കുന്നത്. ഊർജ്ജമെന്ന നിലയിൽ ബോധത്തെക്കുറിച്ചുള്ള ശാസ്ത്രീയ വീക്ഷണങ്ങൾ ; ഊർജ്ജത്തെ നശിപ്പിക്കാൻ കഴിയില്ല, രൂപാന്തരപ്പെടുത്താൻ മാത്രമേ കഴിയൂ എന്നതൊക്കെ ആധുനിക ശാസ്ത്രം അംഗീകരിക്കുന്നു (law of energy conservation) “ബോധം”ഊർജ്ജവുമായി ബന്ധപ്പെട്ടതാണെങ്കിൽ, (അത് നമുക്ക് അറിയില്ല ) അത് മരണാനന്തരവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. സമീപ കാല ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ , ഫിസിക്സുമായി ബന്ധപ്പെട്ട നവീന കണ്ടെത്തലുകൾ ക്വാണ്ടം സിദ്ധാന്തങ്ങളിൽ ഉണ്ടായ സമീപ പഠനങ്ങൾ കാണിക്കുന്നത് , ചില ഭൗതികശാസ്ത്രജ്ഞർ നിർദ്ദേശിക്കുന്നത് , നമ്മുടെ ബോധത്തിൽ ക്വാണ്ടം പ്രക്രിയകൾ (ഉദാ. തരംഗ-കണിക ദ്വന്ദ്വത, ബന്ധങ്ങൾ ) ഉൾപ്പെട്...