The Satanic Bible

 

"Faustus: Stay, Mephistopheles,and tell me, what good will my soul do thy Lord, Lucifer? Mephistopheles: Enlarge his Kingdome. Faustus: Is that the reason he tempts us? Mephistopheles: Solamen miseries socios habuisse doloris.

( It is a comfort for the wretched to have a companion in misery.)"


അമേരിക്കൻ താന്ത്രികനായ ആന്റെൻ സാൻഡർ ലാവിയുടെ സൃഷ്ടിയാണ് സാത്താനിക്ക് ബൈബിൾ. 1969 ൽ ആണ് സാത്താനിക്ക് ചർച്ച് നിലവിൽ വരുന്നത്. ലാവിയൻ സാത്താനിസത്തിന്റെ വിശുദ്ധ ഗ്രന്ഥമാണ് സാത്താനിക്ക് ബൈബിൾ. ആധുനിക സാത്താനിസത്തെ രൂപപ്പെടുത്തുന്നതിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ പുസ്തകമാണിത്. ക്രിസ്ത്യാനികൾക്ക് ബൈബിൾ എന്നതുപോലെ സാത്താനിസ്റ്റുകളുടെ ആത്യന്തിക ഗ്രന്ഥം. സാത്താനിസത്തിൽ തന്നെ പ്രബല വിഭാഗമായ ലാവിയാൻ സാത്താനിസ്റ്റുകളുടെ ഔദ്യോതിക ഗ്രന്ഥമാണിത്. മനുഷ്യന്റെ ജൈവീക വാസനകൾക്കും രീതികൾക്കും പ്രാധാന്യം കൊടുത്ത് അവയിൽ കഴിവതും പര്യവേക്ഷണങ്ങൾ നടത്തുക എന്നതാണ് ലെവിയാൻ സാത്താനിസത്തിന്റെ മുഖ്യ ലക്ഷ്യം. " സാത്താൻ അനുഷ്ഠാനങ്ങൾ " , "സാത്താൻ സേവ ", "ചെകുത്താന്റെ നോട്ടുബുക്ക് ", "സാത്താൻ സംസാരിക്കുന്നു", "സാത്താൻ കുർബാന ", തുടങ്ങിയ ഉപഗ്രന്ഥങ്ങളും കൂടിയതാണ് സാത്താനിക്ക് ചർച്ച് അല്ലെങ്കിൽ ചെകുത്താൻ സഭ. ആന്റെൻ ലാവി "The Black Pope" എന്ന പേരിൽ അറിയപ്പെടുന്നു. സാത്താനിസത്തിന്റെ മാർപാപ്പയാണ് ലാവി.



ആധുനികബൈബിളിന്റെ രചനാരീതി തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. അഞ്ച് സുവിശേഷകൻമാരുള്ള ബൈബിളിന്റെ രീതിയിൽതന്നെ.പക്ഷെ സാത്താനിക്ക് ബൈബിളിനെ നാല് സുവിശേഷങ്ങളായാണ് തിരിച്ചിരിക്കുന്നു. സാത്താന്റെ പുസ്തകം, ലൂസിഫറിന്റെ പുസ്തകം, ബെലിയാലിന്റെ പുസ്തകം, ലെവിയാത്തന്റെ പുസ്തകം എന്നിവയാണ് മുഖ്യ സുവിശേഷങ്ങൾ. ബൈബിൾ സൂചിപ്പിക്കുന്ന ഏഴ് നരക പിശാചുക്കളിൽ മൂന്നെണ്ണമാണ് മുകളിൽ സൂചിപ്പിച്ച പേരുകൾ.



സെമിറ്റിക്ക് മതങ്ങളുടെ എല്ലാം തന്നെ മുഖ്യ നിയമസംഹിതകളുടെ അടിത്തറ പത്ത്കല്പനകളാണ് ( Ten Commendments). ബുക്ക് ഓഫ് സാത്താൻ, പത്ത് കല്പനകളെയും അടിമുടി എതിർക്കുന്നു. ബൈബിളിലെ "സുവർണ്ണ നിയമമായി" ( Golden Rule) ലോകമെമ്പാടും വിശ്വാസികൾ കാണുന്ന നിയമമാണ്, " മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതുപോലെ അവരോട് പെരുമാറുക " എന്നത് സാത്താന്റെ പുസ്തകം ഇതിനെ പരിപൂർണ്ണമായും നിരാകരിക്കുവാൻ ആഹ്വാനം ചെയ്യുന്നു.

സാത്താനിക് വിശ്വാസത്തിന്റെ ആണിക്കല്ലായ ഭാഗമാണ് ലൂസിഫറിന്റെ പുസ്തകം. അനിയന്ത്രിതമായി ലൗകീക സുഖങ്ങളിൽ മുഴുകേണ്ടതിന്റെ പ്രസക്തി, സ്നേഹം, വെറുപ്പ്, ലൈംഗീകത എന്നിവയെക്കുറിച്ചുള്ള നിർവ്വചനങ്ങളും വിശദീകരണങ്ങളുമാണ് പന്ത്രണ്ട് അദ്ധ്യായങ്ങളിലായി ലൂസിഫറിന്റെ പുസ്തകം വിവരിക്കുന്നത്.


ബെലിയാലിന്റെ പുസ്തകം ആചാര അനുഷ്ഠാനങ്ങൾ മന്ത്രവാദം തുടങ്ങിയ രീതികൾ വിശദമാക്കുന്നു. പ്രധാനമായും മൂന്ന് അനുഷ്ഠാനങ്ങളാണുള്ളത്: 1. രതി അനുഷ്ഠാനങ്ങൾ.2. ഭൂതദയാനുഷ്ഠാനങ്ങൾ.3. സർവ്വനാശത്തിനുള്ള അനുഷ്ഠാനങ്ങൾ എന്നിവയാണവ.സാത്താനിക്ക് അനുഷ്ഠാനങ്ങൾ നിർവ്വഹിക്കുമ്പോൾ ഉണ്ടായിരിക്കേണ്ട മാനസിക നിലയും എകാഗ്രതയും അടിവരയിടുന്നതാണ് മുഖ്യമായും ഈ അദ്ധ്യായം. ഈ അനുഷ്ഠാനങ്ങളിലൂടെ എങ്ങനെ സാത്താനെ ഉണർത്താം എന്ന് ഈ അദ്ധ്യായത്തിൽ വിശദമായി വിവരിക്കുന്നു. സാധാരണ മനുഷ്യർക്ക് അപ്രാപ്യമായി ബൈബിൾ സൂചിപ്പിച്ചിട്ടുള്ള പത്തൊൻപത് ഈനക്കിന്റെ ( Enochian Keys) (നോഹയുടെ മുതുമുത്തച്ഛനാണ് ഈനക്ക്.ആദത്തിൽ നിന്നും ഏഴാം തലമുറയിലുള്ള പിതാമഹൻ. മാലാഖമാരുടെ സഹായത്തോടെ ഏഴ് സ്വർഗ്ഗരാജ്യങ്ങളിലും സന്ദർശനം നടത്തി ഭൂമിയിൽ തിരിച്ചെത്തിയ ബൈബിളിലെ ഒരേയൊരു മനുഷ്യനാണ് ഈനക്ക്. ഈനക്കിന്റെ പുസ്തകം നാലാം നൂറ്റാണ്ട് വരെ പഴയ ബൈബിളിന്റെ ഭാഗമായിരുന്നു എങ്കിലും ഇപ്പോൾ അപ്പോക്രിഫകളുടെ ( ആധുനിക കാനോനിക ബൈബിളിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത ബൈബിൾ ഗ്രന്ഥങ്ങൾ ) കൂട്ടത്തിലാണ് അതിന്റെ സ്ഥാനം. യഹൂദരുടെ തോറയിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ എത്തിയോപ്യൻ -എറിട്രിയൻ സഭകളും ഈനക്കിന്റെ പുസ്തകം ബൈബിളിന്റെ ഭാഗമായി കണ്ട് തുല്യപ്രാധാന്യം കൊടുക്കുന്നു) രഹസ്യങ്ങളുടെ താക്കോലുകൾ ( നിഗൂഢ ഭാഷയിൽ എഴുതപ്പെട്ട മഹാ രഹസ്യങ്ങൾ)വിവരിക്കുന്നു.


പത്ത് കല്പനകൾക്ക് പകരം സാത്താന്റെ 9 കല്പനകളുമായാണ് സാത്താനിക്ക് ബൈബിൾ തുടങ്ങുന്നത്.ഇവ തന്നെയാണ് ലാവിയൻ സാത്താനിസത്തിന്റെ ആധാരശിലകൾ. നരകത്തിലെ നാല് അധിപൻമാരാണ് ലൂസിഫർ, ബെലിയാൽ, ലെവിയാത്തൻ ,സാത്താൻ എന്നിവർ.ഇവരെ കൂടാതെ 77 മറ്റ് നരക പിശാചുക്കളെയും അവരുടെ പേരുകളും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. സാത്താനിക കർമ്മങ്ങൾ നടത്തുമ്പോൾ ഈ പേരുകൾ പരമ പ്രാധാന്യമർഹിക്കുന്നു.



സമൂഹത്തിന് അപകടകരമായ പുസ്തകം എന്ന നിലയ്ക്ക് സാത്താനിക്ക് ബൈബിളിന് പല രാജ്യങ്ങളും നിരേധനമേർപ്പെടുത്തിയിട്ടുണ്ട്. ഉദാ:- South Africa. പക്ഷെ ലോകമെമ്പാടുമുള്ള സാത്താൻ സഭകൾ ആരാധനയുടെ ഭാഗമായി ഇന്നും ഇത് ഉപയോഗിക്കുന്നു.






2006 June 6 ന് സാൻ ഫ്രാൻസിസ്ക്കോയിൽ നടന്ന ബ്ലാക്ക് മാസാണ് അറിയപ്പെട്ട പൊതു കറുത്ത കുർബാന. കേരളത്തിൽ 35 ഓളം സാത്താനിക്ക് ചർച്ചുകൾ ഉള്ളതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉണ്ട്. സാത്താനിക്ക് സഭയിലെ അംഗത്തവും, രീതികളും, സ്ഥലവും , ആരാധനാലയങ്ങളും എന്നും തീവ്രരഹസ്യ സ്വഭാവം ഉള്ളതും നിഗൂഢമായിരിക്കും. ആർക്കും എളുപ്പം ചേരാവുന്ന ഒന്നല്ല ബ്ലാക്ക് മാസ്. കേരളത്തിലെ മെമ്പർഷിപ്പ് ഫീസ് 5 ലക്ഷത്തിന് മുകളിൽ എന്ന് അറിയപ്പെടുന്നു പക്ഷെ ചേരാൻ ആഗ്രഹിക്കുന്നവരെതേടി അവർ അറിയാതെതന്നെ സാത്താനിക്ക് അംഗങ്ങൾ എത്തും എന്ന് വിശ്വസിക്കപ്പെടുന്നു..

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗോലിയാത്തൻ കാലടികൾ. ജോ ജോസഫ് മുതിരേരി

അഹമ്മദ് ഇബ്നു ഫദ്ലാന്റെ യാത്രകൾ ; ഒരു വൈകിംഗ് അന്ത്യയാത്ര. ജോ ജോസഫ്

ലോകമെമ്പാടുമുള്ള പെരുമാറ്റശീലങ്ങളിൽ മൂന്ന് അടിസ്ഥാന വ്യത്യാസങ്ങൾ. Joe Joseph