
ഏറ്റവും അപകടകാരിയായ മാനസിക രോഗം ഏതാണ് എന്നതിന് സംശയമില്ലാതെ പറയാവുന്ന ഉത്തരമാണ് ബോഡർലൈൻ പേഴ്സണാലിറ്റി ഡിസോഡർ(BPD). ആലങ്കാരികമായി പറഞ്ഞതല്ല: പല കൊലപാതകങ്ങളുടെയും ആത്മഹത്യകളുടെയും, കുഡുംബ പ്രശ്നങ്ങളുടെയും ഉള്ളിൽ അദൃശ്യ ശക്തിയായി നിലയുറപ്പിച്ച, വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്ത അത്യപകടകാരിയായ രോഗം ആണ് BPD. അപകടകാരി എന്നത് വിശദമാക്കാം.BPD കളെ sociopath കൾ എന്നാണ് മനശ്ശാസ്ത്രഞ്ജൻമാർ വിളിക്കുന്നത്. Serial killers (പരമ്പര കൊലപാതകികൾ) എല്ലാവരും തന്നെ Sociopathകൾ ആണ്. ഇവിടെ രോഗം അപകടകാരിയാകുന്നത് രോഗിയുടെ ആരോഗ്യപരമായ ജീവിതത്തെ അത് ബാധിക്കുമ്പോൾ അല്ല; മറിച്ച് രോഗിയുമായി അടുത്ത മാനസിക ബന്ധമുള്ള ഓരോ വ്യക്തികളെയും നിഷ്കരുണം തകർക്കാൻ തുടങ്ങുമ്പോളാണ്. BPD രോഗികളെക്കുറിച്ചല്ല മറിച്ച് ഇരകൾക്ക് വേണ്ടിയാണ് ഈ ലേഖനം തന്നെ. രോഗിയെക്കാൾ ചികിത്സയും സഹായവും വേണ്ടത് ഇരകൾക്കാണ്. കണക്കുകൾ സൂചിപ്പിക്കുന്നു. BPD രോഗികളുടെ ഇരയാക്കപ്പെടുന്ന (Victims) 10% ആളുകളും ആത്മഹത്യയിൽ അഭയം പ്രാപിക്കുകയാണ് പതിവ്- കാരണം അറിയാതെ. അപ്പോഴും രോഗി ഒരു ഇരയെ നിഷ്കരുണം ഇല്ലാതാക്കി മറ്റൊരു ഇരയെതേടി യാത്ര തുടങ്ങിയിരിക്കും. പരമ്പര കൊലയാളികളെപ്പോലെ.
Emotionally unstable personality Disorder എന്നും ഈ രോഗത്തെ വിളിക്കാറുണ്ട് .Relashionship Disease എന്നത് ഇതിന്റെ ഓമനപ്പേര്.ബന്ധങ്ങളെയാണ് ഈ രോഗി അക്രമിക്കുക.വെറും അക്രമത്തിൽ അവസാനിക്കുന്നില്ല. ഇരയെ, ശാരീരികമായി, സാമ്പത്തികമായി, സാമൂഹികമായി, വൈകാരികമായി ഇല്ലാതാക്കിയിട്ടെ രോഗി വിശ്രമിക്കൂ. ഇരകൾ കാരണമറിയാതെ, ജോലി, സാമ്പത്തികം, കുഡുംബം, സുഹ്രുത്തുക്കൾ, ബന്ധുക്കൾ, അയൽപക്കം , മറ്റ് സമൂഹം എല്ലാം നശിച്ച് അവസാനം ആത്മഹത്യയിൽ എത്തിച്ചേരുന്നു.
രോഗിയെ വിശദമാക്കുക, ഇരകളെ സഹായിക്കുക, ലക്ഷണങ്ങൾ പരിചയപ്പെടുത്തുക, ചികിത്സ പരിചയപ്പെടുത്തുക, രോഗിയുമായി ബന്ധപ്പെആളുകളെ ഡിപ്രെഷനിൽ നിന്ന് രക്ഷപ്പെടുത്തുക എങ്ങനെ
രക്ഷപ്പെടാം ,ആരോഗ്യകരമായ ജീവിതം നയിക്കാം എന്നിവയാണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം.
ആധികാരിക ഗ്രന്ഥങ്ങൾ റെഫർ ചെയ്തല്ലാതെ തോന്നലുകൾ, സ്വന്തം നിരീക്ഷണങ്ങൾ തുടങ്ങിയവ ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
Personality Disorder എന്നാണ് പേര് എങ്കിലും ഇതിനെ പരിപൂർണ്ണ മാനസിക രോഗത്തിന്റെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. സൈക്കോസിസിന്റയും ന്യൂറോ സിസിന്റെയും സമ്രിശ്ര രൂപമായതുകൊണ്ട് boarderline എന്നും വിളിക്കുന്നു. അതിർത്തികൾ ഇല്ലാത്ത രോഗം. രോഗിയുടെ മാനസികരോഗം ഇരയെ(ലേഖനത്തിൽ ആകെ ഇരകൾ എന്നുദ്ദേശിക്കുന്നത് BPD രോഗിയുമായി അടുത്ത ബന്ധം ഉള്ള, ഭാര്യ, ഭർത്താവ്, കമിതാക്കൾ, മാതാപിതാക്കൾ, ബന്ധുക്കൾ, സുഹ്രുത്തുക്കൾ മുതലായവരെയാണ് രോഗിയെ അല്ല) ഇല്ലാതാക്കുന്നു എന്നതാണീ രോഗം.
BPD കളെ തിരിച്ചറിയാൻ കഴിയില്ല എന്നതാണ് രോഗത്തിന്റെ ഏറ്റവും അപകടകരമായ കാര്യം. തികച്ചും നോർമൽ ആയി വശ്യമായ പെരുമാറ്റം. ആരെയും ആകർഷിക്കുന്ന വ്യക്തിത്തവും അപാരമായ വാക്ചാതുരിയും. ഇമോഷണൽ മേഖലയിൽ വളരെ ദുർബലരാണെങ്കിലും മറ്റ് മേഖലകളിൽ വളരെ ബുദ്ധിമതികളാണിവർ. സ്ത്രീകളിലാണ് BPD ഏറ്റവും അധികം കണ്ടു വരുന്നതും. അനേകം വിവാഹങ്ങൾ, എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന മൂഡ്, യാതൊരു വികാരങ്ങളെയും ഒരു തരത്തിലും നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ ,അക്രമവാസന, തീപിടിച്ച വാഗ്വാദങ്ങൾ, child abuse , ആത്മഹത്യാ പ്രവണത, സ്വയം മുറിവേൽപ്പിക്കൽ, ആത്മഹത്യാ ഭിഷണി, അമിത അധികാര മോഹം, എല്ലാവരും ഞാൻ പറയുന്നത് മാത്രം കേട്ട്, എന്റെ കീഴിൽ മാത്രം നിൽക്കണം ഞാൻ പറയുന്നത് മാത്രമെ ചെയ്യാവൂ എന്ന രീതിയിലുള്ള സമീപനങ്ങൾ, മറിച്ച് സംഭവിച്ചാൽ വൻ കലഹങ്ങൾ - അക്രമം -ആത്മഹത്യാശ്രമം.BPD യുടെ പിടിയിൽ കുടുങ്ങിയ ജീവിതത്തെ "Walking on egg shell" - എന്നാണ് വിളിക്കാറ്: അതെ മുട്ടത്തോട് ഒട്ടും പൊട്ടിക്കാതെ അതിന്റെ മുകളിൽ ചവിട്ടിയുള്ള നടത്തമാണ് BPDയുമൊത്തുള്ള ജീവിതം. മൈനുകൾ വിതറിയ യുദ്ധഭൂമിയിലൂടെ നടക്കുന്നതു പോലെ - കൂടുതൽ അപകടകരം എന്തെന്നാൽ ഈ മൈനുകൾ എപ്പോഴും നാമറിയാതെ സ്ഥലം മാറിക്കൊണ്ടിരിക്കുകയാണെങ്കിലോ!
BPDയ്ക്ക് കലഹത്തിന് കാരണങ്ങൾ വേണ്ട. നിലത്ത് വെറുതെ വീണ ഇല കാരണമാകാം.എല്ലാത്തിനും കാരണം -തന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണം മറ്റുള്ളവർ മാത്രമാണെന്ന് ഇവർ ഉറച്ച് വിശ്വസിക്കുന്നു. ലോകം മുഴുവൻ ഇവരെ നശിപ്പിക്കാൻ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുകയാണെന്ന് വിശ്വസിക്കുന്നു. പ്രതികാരത്തിന് ദാഹിച്ച് കാത്തിരിക്കുന്നു.
BPD യിൽ നിന്ന് ഒരേയൊരു രക്ഷയെ ഉള്ളു. - "CUT off " പരിപൂർണ്ണമായും ഫോൺ , മെയിൽ - നേരിട്ട് എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുക - Run like Hell. ഒരിക്കലും തിരികെ ബന്ധപ്പെടാൻ ശ്രമിക്കരുത്.
ചില BpD related terms
********************************
1.BPD Distortion Campaign or gaslighting.
BPD കളുടെ ഇരകളായി വരുന്നവർ ഒക്കെയും നല്ലവരായ വ്യക്തികൾ ആയിരിക്കും. അങ്ങനെയുള്ളവരെ കണ്ടെത്തുന്നതിൽ pd കൾക്ക് വലിയ കഴിവുണ്ട്. താൻ ലോകത്തിലെ ഏറ്റവും ചീത്ത വ്യക്തിയാണെന്നാണ് PD കൾ സ്വയം കരുതുക. സ്വയം കുറ്റപ്പെടുത്തുന്ന അവരുടെ childhood shame നെ മറികടക്കാൻ തന്നെക്കാൾ യോഗ്യരായവരെ ഇവർ ഇരകളായി - ഇണകളായി സ്വയം കണ്ടെത്തുന്നു - എന്നിട്ട് അവരുടെ മാനസിക-ശാരീരിക ആരോഗ്യം വലിച്ച് കുടിച്ച് തോൽപിച്ച് തന്നെക്കാൾ യോഗ്യരായ ഇരയെക്കാൾ യോഗ്യയാണ് താൻ എന്ന സ്വയം പ്രഖ്യാപിത മാനസിക നിലയിൽ സ്വയം എത്തിച്ചേരുന്നു.Energy Vampire കൾ എന്നിവരെ വിളിക്കാം - ഇരകളുടെ vitalit ഊർജ്ജം വലിച്ച് കുടിച്ച് ഇരയെ വെറും ചണ്ടിയാക്കി ഉപേക്ഷിക്കുന്ന വളരെ കോംപ്ലിക്കേറ്റഡായ മാനസിക രോഗം.
ഒരു പരിധിയിൽ കഴിയുമ്പോൾ താങ്ങാൻ കഴിയാതെ ബന്ധത്തിൽ നിന്ന് ഓടി രക്ഷപ്പെടുന്ന ഇരയെ വിടാതെ പിൻതുടർന്ന് അവരെ തകർക്കുന്നതിനെയാണ് BPD Campaign എന്ന് പറയുന്നത്.ഇരയുടെ സുഹ്രുത്തുക്കൾ, ജോലി സ്ഥലം, കുഡുംബം, ബന്ധുക്കൾ എന്നിവരെയെല്ലാം ബന്ധപ്പെട്ട് ഇരയെക്കുറിച്ച് കേട്ടതും - അർദ്ധസത്യങ്ങളും - കഥകളും ഉണ്ടാക്കി ഇരയെ എല്ലാവരുടെയും മുൻപിൽ നശിപ്പിക്കുന്നു. അസാധ്യ വാക് ചാതുരിയുള്ള BPD യുടെ വാക്കുകൾ ആരും വിശ്വസിക്കുന്നു. ഇങ്ങനെ - ജോലി, കുടുംബം, പണം, സൗഹ്രുദം എന്നിവയെല്ലാം നശിച്ച് ആത്മഹത്യചെയ്ത ഇരകൾ അനേകം .അപാര ആകർഷണീയതയുള്ള BPD ആ മരണത്തെവരെ തനിക്ക് അനുകൂലമായ വികാരമാക്കി അതി തന്ത്രപൂർവ്വം മാറ്റുന്നു. എപ്പോഴും സ്വയം Victim ആയി ചിത്രീകരിച്ച് യഥാർത്ഥ ഇരയെ പീഢകനാക്കി മാറ്റുന്നു.BPD Campaign ൽ പെട്ടു പോകുന്ന ഇരയുടെ അടുത്ത ആളുകൾ അയാളെ തെറ്റിദ്ധരിക്കുന്നു അവർ അറിയാതെ തന്നെ campaign ൽ പെടുന്നു - BPD ഉദ്ദേശിച്ചതും ഇത് തന്നെ.
അടുത്ത ഘട്ടം കേസുകൾ ആണ്, ഇരകൾ ഒരിക്കലും ഓർത്തിട്ടു പോലും ഇല്ലാത്ത ആരോപണങ്ങൾ ചേർത്ത് ഇരയ്ക്കെതിരെ നിയമപരമായി നീങ്ങുന്നു. രോഗികൾ പലപ്പോഴും സ്ത്രീകൾ ആയതിനാൽ ഇരയുടെ നിലപാട് നിയമത്തിനു മുൻപിൽ ദുർബലമാകുന്നു - campaign ന് ഉപയോഗിച്ച സുഹ്രുത്തുക്കളെ BPD നിയമത്തിൽ കക്ഷി ചേർക്കുന്നു. കണ്ണും മൂക്കും ഇല്ലാത്ത നിയമത്തിനു മുൻപിൽ തന്റെ നിരപരാധിത്തം തെളിയിക്കാൻ ഇരകൾ സമ്പത്തും സമയവും കളഞ്ഞ് കോടതി കയറി ഇറങ്ങുന്നു. നമ്മുടെ നിയമ വ്യവസ്ഥയിൽ BPD കളെ കുരുക്കാൻ ബുദ്ധിമുട്ടാണ് - കാരണം BPD കൾ കളിക്കുന്ന കളികൾ എല്ലാം Mind game കൾ ആയിരിക്കും - ''Saw" എന്ന ഇംഗ്ലീഷ് സിനിമ കണ്ടവർക്കറിയാം - രോഗി ഇരകളെ അവർക്ക് രക്ഷപ്പെടാനാവാത്ത കെണികളിൽ കുരുക്കുന്നു - രക്ഷപ്പെടാനാവാത്ത ഇര മരിക്കുന്നു - നിയമത്തിന് മുൻപിൽ രോഗി ഇരയെ കൊല്ലുന്നില്ല - ഇര സ്വയം മരിക്കുന്നു. രോഗി അടുത്ത ഇരയെ തേടിയാത്ര തുടരുന്നു