Zorba the Greek പുസ്തക പരിചയം: Zorba the Greek

 

Zorba the Greek

പുസ്തക പരിചയം: Zorba the Greekഗ്രീക്ക് എഴുത്തുകാരൻ നിക്കോസ് കസാൻസാക്കിസിന്റെ രചന. "The last temptation of Jesus Christ  എഴുതിയ അതേ തൂലിക.ആധുനികലോക സംസ്കാരങ്ങളുടെ മടിയിൽ നിന്ന്, ഗ്രീസിലെ ക്രെട്ടെയിൽ ജനിച്ച കഥ. ഒരിക്കലും മടക്കി വെക്കാൻ തോന്നാത്ത പുസ്തകം എന്ന് ചുരുക്കിപ്പറയാം സോർബയെക്കുറിച്ച്. സാർത്രിൽ തുടങ്ങി, ഫ്രെഡറിക്ക് നീച്ചയിലും സോറൻ കീർക്കഗാർഡിലും കൈമറിഞ്ഞ അസ്തിത്തവാദ ചിന്തകളാണ് ജീവിതം പോലെ സോർബയിലും നിറഞ്ഞ് നിൽക്കുന്നത്.  ദുഖ സാന്ദ്രമാണ് പുസ്തകം, സോർബയും എഴുത്തുകാരനും അടക്കം. വായനക്കാരന് മറ്റൊന്നാവാൻ തരമില്ല. സോർബ വലിയൊരു വിലാപമാണെന്ന് പറയാം. മനുഷ്യനും ദൈവവും തമ്മിലുള്ള ഏറ്റവും കഠിനമായ - ജീവിതം എന്ന പ്രഹേളികയെപ്പറ്റി- യുദ്ധത്തെപ്പറ്റിയുള്ള പുസ്തകം. സോർബ ഒരു പ്രതിഭാസമാണെന്ന് പറയാം. നാട്ടിൻ പുറങ്ങളിൽ അപൂർവ്വം  കണ്ടുവരുന്ന വ്യക്തികളിൽ സോർബയെ കാണാം നമുക്ക്.പ്രതിബന്ധങ്ങൾക്ക് മുകളിലൂടെ ഹൈജംബ് ചെയ്യുന്നവരെ പിന്നെയും പിന്നെയും തോൽക്കാതെ അസ്തിത്തം പണയം വെക്കാതെ പ്രതീകമായി - ഊർജ്ജമായി നിലനിൽക്കുന്ന അനേകം സോർബമാരെ. പറയാൻ അത്ര കേമമല്ലെങ്കിലും കലങ്ങി മറിഞ്ഞ നശിച്ചഭൂതകാലവും ഓർമ്മകളും മാത്രമുള്ള സോർബ. അയാൾക്ക് ലോകത്തോട് പായാൻ ഒരു ഫിലോസഫിയോ വിശ്വാസമോ ഇല്ല. ഒന്ന് മാത്രം - നിറഞ്ഞ് ജീവിക്കുക. നിന്റെ ജീവിതത്തെ വിലയിരുത്തുന്നതും കണക്കെഴുതുന്നതും സന്തോഷിക്കുന്നതും നരകിക്കുന്നതും  നീ മാത്രം. നിന്റെ മാത്രം സ്വത്താണ് നിന്റെ ജീവിതം. നീ ദുഖിച്ചാലും സന്തോഷിച്ചാലും നിനക്ക് മാത്രമായി ലഭിച്ച സമ്മാനം. തന്നവൻ ചോദിക്കില്ല എന്തു ചെയ്തു എന്ന്. ചോദ്യം എങ്ങനെ ഉണ്ടായിരുന്നു എന്ന് മാത്രമായിരിക്കും. ജീവിക്കൂ കാരണം മരിച്ചു കഴിഞ്ഞാൽ പിന്നെ നമ്മൾ ജീവനോടെ ഇല്ലല്ലോ. ഗണിച്ച് ,ഹരിച്ച് ,കുറച്ച് ,കൂട്ടി ജീവിതം ഒന്നും തരില്ല എന്ന് സോർബ കാണിച്ച് തരുന്നു..ഓരോ നിമിഷങ്ങളിലാണ് ജീവിതം അതിന്റെ രഹസ്യങ്ങൾ ഒളിപ്പിച്ച് വെച്ചിരിക്കുന്നത് . ഓർത്താൽ ജീവിക്കാൻ കൊള്ളാത്തതാണ് ജീവിതമെന്നും അതുകൊണ്ട് ഓർക്കരുത് വാ പോകാം എന്നും സോർബ വിളിക്കുന്നു.. ഗ്രീക്ക് പോരാളി യൂളിസിസിനെപോലെ ജീവിതം അതിന്റെ മട്ടുവരെ കുടിക്കാൻ പറയുന്ന സോർബ. വിലാപങ്ങളും സാഹസികതയും, ത്രില്ലും ഒക്കെ കൂടി നാം കണ്ടിട്ടും അനുഭവിക്കാത്ത ഒരു ലോകം.. അത് നമുക്ക് ഒരുക്കിയിരിക്കുന്ന വഴികൾ. അങ്ങനെ അനന്ദമാണ് സോർബയുടെ വഴികൾ. നമ്മുടെതും.പക്ഷെ അയാൾക്ക് അതറിയാം .. നാം തിരിച്ചറിഞ്ഞിട്ടില്ല. പച്ച മനുഷ്യനാണ് സോർബ, പ്രണയം സംഗീതം ,പ്രീയപ്പെട്ടവർ, നൃത്തം അങ്ങനെ അയാളുടെ ലോകം വിശാലവും വിചനവും. ഏറ്റവും നല്ല കാമുകൻ, ഏറ്റവും നല്ല സുഹ്രുത്ത്, ധീരൻ, പാചകക്കാരൻ, തൊഴിലാളി, കഥാകാരൻ, സോർബ കഥപറയുന്നത് കേട്ടാൽ കേട്ടിരുന്ന് പോകും നമ്മൾ., നർത്തകൻ, കൂലിപ്പണിക്കാരൻ - ഇതെല്ലാം സോർബ യാണ് സോർബയ്ക്കേ പറ്റൂ.. പണക്കാരനും ,താത്വികനും സമൂഹത്തിൽ മാന്യനുമായ എഴുത്തുകാരന്റെ ഖനിയുടെ മാനേജർ ആണ് അയാൾ. പക്ഷെ എഴുത്തുകാരൻ ജീവിതം പഠിക്കാൻ തുടങ്ങുന്നു സോർബയിലൂടെ. സമൂഹത്തെ അറിയുക. സാമൂഹിക ജീവിതത്തെക്കാൾ വലിയ സ്വർഗ്ഗം ഇല്ല' ഒറ്റപ്പെട്ടതുരുത്തുകളായി സമ്പാദിക്കുന്നതിലല്ല ജീവിതം എന്ന് കസാൻസാക്കിസ് കാണിച്ചുതരുന്നു. മാഡം ഹോർട്ടൻസെയുമായുള്ള താത്കാലിക പ്രണയം തന്നെ സോർബ എന്ന മനുഷ്യനെ അയാൾ പ്രതിനിധാനം ചെയ്യുന്ന ലോകം കാണിക്കാൻ  ഉദാഹരണം. എഴുത്തുകാരനും സോർബയും എത്തിച്ചേരുന്ന ക്രെറ്റെയിൽ വിധവയാണ് മാഡം. ഏതൊരു പുരുഷനും ആഗ്രഹിക്കുന്ന കൊതിക്കുന്ന വലിയ നിതംബങ്ങൾ ഉള്ളവൾ, മദ്ധ്യ വയസ്ക്ക,വലിയ മുലകളും തൃഷ്ണയും ഉള്ളവൾ . വിധേയ ആകാതെ തന്റെ കാമത്തിന് പുരുഷനെ തേടി അവനെ കീഴ്പ്പെടുത്തുന്ന പച്ചയായ സ്ത്രീ. സ്ത്രീത്തവും പുരുഷത്തത്തിന് ഒപ്പം നിൽക്കും എന്ന് കാണിച്ചവൾ. സോർബയ്ക്ക് മല്ലിപ്പൂവിന്റെ മണമാണ്ണ് -മാന്യത പുറമെ പറയാത്ത പരമമാന്യൻ മാത്രമായ പാവം മനുഷ്യനകുമ്പോൾ അയാൾക്ക് ആൾമണ്ട് പൂക്കളുടെ മണമായിരിക്കും എല്ലാ രാത്രികളിലും മുയലുകളെ ചുട്ട് തിന്നുമ്പോൾ . എന്നും കാമിനികളെ തേടി പോകുമ്പോൾ സോർബയ്ക്ക് ജീവിതത്തിന്റെ മണമാണ്. പ്രണയിനി ആളുകളുടെ കൈയിൽ മരിക്കുമ്പോഴും. വായിച്ച് കഴിയുമ്പോൾ പുസ്തകം പറയുന്നത് ഇതായിരിക്കും: ' "ചുമ്മാ പുസ്തകം വായിച്ചിരിക്കാതെ ജീവിക്കാൻ നോക്ക് ബോസ്സ് ' " ( zorba the Greek.) 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗോലിയാത്തൻ കാലടികൾ. ജോ ജോസഫ് മുതിരേരി

അഹമ്മദ് ഇബ്നു ഫദ്ലാന്റെ യാത്രകൾ ; ഒരു വൈകിംഗ് അന്ത്യയാത്ര. ജോ ജോസഫ്

ലോകമെമ്പാടുമുള്ള പെരുമാറ്റശീലങ്ങളിൽ മൂന്ന് അടിസ്ഥാന വ്യത്യാസങ്ങൾ. Joe Joseph