
ജീവിതം പോലെ ഒരെത്തും പിടിയും കിട്ടാത്ത നാടകമാണ് റോസ് ഗിൽ.Absurdist theatre ന്റെ സൃഷ്ടി. ടോം സ്റ്റൊപ്പാർട് എന്ന നാടകക്കാരനെ ഒറ്റയടിയ്ക്ക് പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ച നാടകം. സാമുവൽ ബെക്കറ്റിന്റെ ചുവട് പിടിച്ചാണ് Tom നാടകത്തിലേക്ക് കടക്കുന്നത്.
വിഖ്യാതമായ ഹാംലെറ്റ് എന്ന നാടകത്തിലെ ആർക്കും പരിചയമില്ലാത്ത രണ്ട് കേവല രാജഭടൻമാരാണ് റോസും ഗിൽഡർ സ്റ്റേണും. അവരെ മറ്റൊരു നാടകത്തിലെ നായകൻമാക്കി അനശ്വരരാക്കി സ്റ്റോപ്പാർട്.. ഹാംലറ്റിനേക്കാൾ ആസ്വാദ്യം. ജീവിതം എന്ന പ്രഹേളിക മുറിച്ച് വെച്ച പോലെ നാടകം.
ജനിച്ചു പോയതു കൊണ്ട് മാത്രം ജീവിച്ച് പോകുന്ന, ജീവിക്കാൻ അത്ര കൊളളാത്ത ലോകത്ത് നമ്മുടെ പ്രസക്തി എന്ത് ?? ഇതാണ് റോസ് ഗിൽ ചോദിക്കുന്നത്?? ആൽബർട്ട് കമു, കാഫ്ക ,സാർത്ര് തുടങ്ങിയവർ തെളിച്ച വഴിയിലൂടെ നാം ഇന്നും സഞ്ചരിക്കുന്നു ഉത്തരം അറിയാതെ വെറുതെ സഞ്ചരിക്കാൻ വേണ്ടി മാത്രം സഞ്ചാരം. സഞ്ചരിച്ചില്ലെങ്കിൽ നിശ്ചലമായിപ്പോകും എന്ന ക്നോ ന്യായം മാത്രം ഉത്തരമായുള്ള യാത്ര.. ഇഷ്ടമില്ലെങ്കിലും എടുത്തേ തീരൂ..
അല്ല ശരിക്കും നമ്മൾ എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത്?? നാം എവിടുന്ന് വന്നു?? എങ്ങോട്ടാണ് നാം പോകുന്നത്?? നമ്മൾ യഥാർത്ഥത്തിൽ എന്ത് ചെയ്യണം? എങ്ങനെ ജീവിക്കണം??ഏതാണ് ശരി?? ഇതേ ചോദ്യങ്ങൾ വീണ്ടും വീണ്ടും ചോദിക്കുകയാണ് റോസ് ഗിൽ.ഭടൻമാരെപ്പോലെ ആരോ നൽകിയ ഉത്തരവിൽ അർത്ഥം അറിയാതെ കാലം കഴിക്കുന്ന നമ്മൾ തന്നെയല്ലേ റോസ് ഗിൽ!
കാമു പറയുന്നു: "cut off from his transcendental roots; man is lost"
രാജ കല്പനകൾക്കനുസരിച്ച് ഓരോ സ്ഥലകാലങ്ങളിൽ ആയിരിക്കുവാനും. അനുസരിക്കുവാനും മാത്രം വിധിക്കപ്പെട ഭടൻമാരേപോലെ നമുക്കും മറ്റ് മാർഗങ്ങൾ എന്ത്?? ഒടുവിൽ കൊല്ലപ്പെടുമ്പോഴും റോസിനും ഗില്ലിനും അറിയില്ല തങ്ങൾ എന്തിനാണ് കൊല്ലപ്പെടുന്നതെന്ന്..
കാഫ്കയുടെ Trial എന്ന നോവലിൽ നായകൻ ജോസഫ് K അറസ്റ്റ് ചെയ്യപ്പെടുന്നു. കുറ്റവിചാരണ ഒടുവിൽ വധശിക്ഷ, പക്ഷെ മരിക്കുമ്പോൾ പോലും നായകനോ, എഴുത്തുകാരനോ, വായനക്കാരോ അറിയുന്നില്ല അയാൾ ചെയ്ത കുറ്റം. എന്തിന് കൊല ചെയ്യപ്പെട്ടു...
ആദിയിൽ അമീബ മുതൽ ഇന്നത്തെ നാം വരെ ജീവിച്ച് മരിച്ച ശതകോടി ആത്മാക്കളിൽ ഒന്നിനെങ്കിലും ഉത്തരം ഉണ്ടാകുമോ .... നാം എന്തിന് ജീവിച്ചു മരിച്ചു എന്നതിന്??? അറിയില്ല. യാഥാർത്ഥ്യം പോലും..
പ്രത്യേകിച്ച് പ്രത്യേകതകൾ ഇല്ലാത്ത വനത്തിലൂടെ നടക്കുകയാണ് റോസ് ഗിൽ.. തുടർച്ചയായി കോയിൻ എറിഞ്ഞ് head or tail വീഴുന്നത് നിരീക്ഷിക്കുന്നു. പക്ഷെ തല മാത്രം വീണു കൊണ്ടേ യിരിക്കുന്നു.. കാരണം??? ഒരു കാരണവുമില്ലാതെ, തലയും വാലും ഒരേ പോലെ വീഴാൻ തുല്യ സാധ്യതയുള്ള നാണയത്തിൽ തല തന്നെ തുടർച്ചയായി വീഴുന്നതിന്റെ യുക്തി എന്ത്?? ആകസ്മികത ല്ലേ... ആയിരിക്കാം..
കാട്ടിലൂടെ നടക്കുന്ന റോസ് ഗില്ലിന് എന്തിനാണവർ നടക്കുന്നതെന്നറിയില്ല എങ്ങോടെന്നും പക്ഷെ നടന്നേ തീരൂ.. നമ്മുടെ ജീവിതം പോലെ.. ജീവിക്കാൻ ഒരു രസവുമില്ലാത്തതു കൊണ്ട് ഞാൻ മരിക്കുന്നു എന്നെഴുതി വെച്ച് ആത്മഹത്യ ചെയ്ത എന്റെ ബാല്യകാല സുഹ്രുത്തിനെ ഓർമ്മ വരുന്നു..
കാലത്തെയും സമയത്തെയും എടുത്ത് അമ്മാനമാടുന്നു Tom. ഭാഷയേയും. ഭാഷയിൽ കുരുങ്ങി കിടക്കുന്ന, ഭാഷ സ്രുഷ്ടിച്ച ലോകം--ഭാഷ ഇല്ലെങ്കിൽ നമുക്ക് - ഭാഷ മാധ്യമമാക്കിയവർക്ക് - ലോകം ഇല്ല. റോസിന്റെയും ഗില്ലിന്റെയും ലോകം പോലെ. മുൻപ് കേട്ടിട്ടില്ലാത്തവർക്ക് ഭാഷയിലൂടെ ആ ലോകം ഉണ്ടായി വരുന്നത് വായിക്കുമ്പോൾ ബോധ്യമാകുന്നില്ലേ?? ഇത് വായിക്കുന്നതിന് മുൻപ് റോസും ഗില്ലും എന്ന ലോകം നിങ്ങൾക്കുണ്ടായിരുന്നേയില്ല. ഭാഷ സൃഷ്ടിതാവാകുന്നത് കണ്ടില്ലേ.. റോസ് പറയുന്നു:
" What are you playing at?" Guil : "words words they are all we have to go on."
Flip ചെയ്യുന്ന നാണയത്തിൽ വാൽ വീഴാതെ തല തന്നെ വീഴുന്നത് കണ്ട് തന്റെ ദൗർഭാഗ്യത്തെ ശപിക്കുന്ന റോസിനോട് ഗിൽ പറയുന്നു..." "uncertainty is a normal state ; you are nobody special.,"
ഉറപ്പുള്ള ഒരേ ഒരു യാഥാർത്ഥ്യം - സുനിശ്ചിതമായ മരണത്തിലേക്കുള്ള യാത്രയുടെ അർത്ഥം എന്ത്..?? മരിക്കാൻ വേണ്ടി മാത്രം കഷ്ടപ്പെട്ട് പത്തറുപത് വർഷം എന്തിന് ജീവിക്കണം??എന്തിന് യാത്ര ചെയ്യണം ??? ഗിൽ പറയുന്നു:
"We have travelled too far; and our moments have taken over ; we move idly towards eternity without any possibility of reprieve ,hope or explanation ."
വിവരണം നിർത്തുന്നു
"മരിക്കാനുള്ള ആഗ്രഹമാണ് തിരിച്ചറിയലിന്റെ ലക്ഷണം."